Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗംഭീറിന് എന്തു പറ്റി? ഡഗൗട്ടില്‍ സഞ്ജുവിനെ ശകാരിച്ചോ, സംഭവമിങ്ങന, വീഡിയോ

ചെന്നൈ: ടി20 ലോകകപ്പിലെ ഡു ഓര്‍ ഡൈ സൂപ്പര്‍ എട്ട് പോരില്‍ സിംബാബ്‌വെയ്ക്കു 257 റണ്‍സിന്റെ കൂറ്റന്‍ ലക്ഷ്യം നല്‍കിയിരിക്കുകയാണ് നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ. ടോസിനു ശേഷം ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ വെറും നാലു വിക്കറ്റിനാണ് 256 റണ്‍സെന്ന പടുകൂറ്റന്‍ ടോട്ടല്‍ അടിച്ചെടുത്തത്.

ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന ടീം ടോട്ടലാണിത്. മാത്രമല്ല ടി20 ലോകകപ്പിന്റെ ഓള്‍ടൈം ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന രണ്ടാമത്തെ ടീം ടോട്ടലായും ഇതു മാറി. ഇന്ത്യക്കു വേണ്ടി ബാറ്റ് ചെയ്തവരെല്ലം മികച്ച ഇന്നിങ്‌സുകള്‍ കാഴ്ചവച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം.

SANJU GAMBHIR T20 WC 2026

photocredit/X

ഓപ്പണിങിലേക്കു വീണ്ടും വിളിയെത്തിയ സഞ്ജു സാംസണും മോശമാക്കിയില്ല. 15 ബോളില്‍ രണ്ടു സിക്‌സറും ഒരു ഫോറുമടക്കം 24 റണ്‍സ് നേടാന്‍ അദ്ദേഹത്തിനു സാധിച്ചു. ഓപ്പണിങ് വിക്കറ്റില്‍ അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണിങ് വിക്കറ്റില്‍ 48 റണ്‍സും സഞ്ജു കൂട്ടിച്ചേര്‍ത്തിരുന്നു. അദ്ദേഹം പുറത്തായി ഡഗൗട്ടില്‍ തിരിച്ചെത്തിയ ശേഷം കോച്ച് ഗൗതം ഗംഭീറിന്റെ പ്രതികരണത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

ഗംഭീറിന്റെ പ്രതികണം

പേസര്‍ ബ്ലെസിങ് മുസറബാനിയെറിഞ്ഞ നാലാം ഓവറിലെ നാലാമത്തെ ബോളിലാണ് സഞ്ജു സാംസണ്‍ പുറത്തായത്. 106 കിമി മാത്രം വേഗതയുള്ള സ്സോ ബോളാണ് അദ്ദേഹമെറിഞ്ഞത്. ബാക്ക്ഫൂട്ടിലേക്കു വന്ന ശേഷം സഞ്ജു പുള്‍ ഷോട്ടിനു ശ്രമിക്കുകയായിരുന്നു. പക്ഷെ അതു പ്രതീക്ഷിച്ചതു പോലെ കണക്ടായില്ല. ഡീപ്പ് മിഡ് വിക്കറ്റില്‍ റയാന്‍ ബേളാണ് ക്യാച്ചെടുത്തത്.

SANJU SAMSON T20 WC 2026

സഞ്ജുവിന്റെ ഇന്നിന്നിങ്‌സില്‍ കോച്ച് ഗൗതം ഗംഭീറടക്കം ഡഗൗട്ടിലെ എല്ലാവരും സന്തുഷ്ടരായാണ് കാണപ്പെട്ടത്. കാരണം ഈ ലോകകപ്പില്‍ ഓപ്പണിങ് വിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ടോട്ടലാണ് ഈ കളിയിലെടുത്ത 48 റണ്‍സ്. മാത്രമല്ല, സഞ്ജുവിന്റെ അഗ്രസീവ് സമീപനം മോശം ഫോമിലുള്ള ഓപ്പണിങ് പങ്കാളി അഭിഷേക് ശര്‍മയെ ക്രീസില്‍ നിലയുറപ്പിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്തു.

സഞ്ജുവിനോടു സംസാരിക്കുന്ന ഗംഭീര്‍. വീഡിയോ കാണാം

ഔട്ടായി അല്‍പ്പസമയത്തിനു ശേഷം ഡഗൗട്ടില്‍ വച്ച് സഞ്ജുവുമായി ഗംഭീര്‍ സംസാരിക്കുന്ന ദൃശ്യങ്ങശാണ് വൈറലാവുന്നത്. സഞ്ജു ഡഗൗട്ടിലെ സീറ്റില്‍ നിന്നും എഴുന്നേറ്റ് പിറകിലേക്കു നടക്കവെയാണ് ഗംഭീറിനെയും ബാറ്റിങ് കോച്ച് സിതാന്‍ഷു കോട്ടക്കിനെയും കണ്ടത്. അദ്ദേഹത്തിന്റെ ഇന്നിങ്‌സിനെ കോട്ടക് അഭിനന്ദിക്കുന്നതായി കാണപ്പെട്ടപ്പോള്‍ ഗംഭീര്‍ പലതും പറയുന്നതാണ് ദൃശ്യങ്ങളില്‍.

വിക്കറ്റ് കൈവിടേണ്ടി വന്ന സഞ്ജുവിന്റെ ഷോട്ടിനെ പറ്റിയാണ് അദ്ദേഹം സംസാരിച്ചതെന്നു ഊഹിക്കേണ്ടി വരും. കൈ കൊണ്ട് ചില ആംഗ്യങ്ങളും ഗംഭീര്‍ കാംണിക്കുന്നുണ്ടായിരുന്നു. മലയാളി താരത്തിന്റെ ആ ഷോട്ട് സെലക്ഷനില്‍ കോച്ചിന് അതൃപ്തിയുള്ളതു പോലെയാണ് മുഖഭാവത്തില്‍ നിന്നും വ്യക്തമാവുന്നത്.

Story first published: Thursday, February 26, 2026, 22:00 [IST]
Other articles published on Feb 26, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+