ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടിലെ രണ്ടു നിര്‍ണായക പോരാട്ടങ്ങള്‍ക്കായി ടീം ഇന്ത്യ കച്ചമുറുക്കവെ അതിലൊന്നില്‍ തോല്‍വി ഉറപ്പാണെന്നു പ്രവചിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തര്‍. സൂപ്പര്‍ എട്ടിലെ ഗ്രൂപ്പ് ഒന്നില്‍ ആദ്യം സിംബാബ്‌വെയെയും പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെയുമാണ് ഇന്ത്യ നേരിടുക.

സൗത്താഫ്രിക്കയുമായുള്ള ആദ്യ സൂപ്പര്‍ എട്ടില്‍ വന്‍ പരാജയമേറ്റു വാങ്ങിയതിനാല്‍ ശേഷിച്ച രണ്ടു കളിയിലും വലിയ മാര്‍ജിനില്‍ തന്നെ ജയിക്കേണ്ടതുണ്ട്. എങ്കില്‍ മാത്രമേ മോശം നെറ്റ് റണ്‍റേറ്റ് മെച്ചപ്പെടുത്താനും സെമി പ്രതീക്ഷ കാക്കാനും സൂര്യകുമാര്‍ യാദവിനും സംഘത്തിനും സാധിക്കുകയുള്ളൂ.

ഞായറാഴ്ചയാണ് സൂപ്പര്‍ എട്ടിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ രണ്ടു തവണ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസുമായി ഇന്ത്യ കൊമ്പുകോര്‍ക്കുക. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഈ സൂപ്പര്‍ പോരാട്ടം. ഈ മല്‍സരത്തില്‍ ഇന്ത്യന്‍ ടീം ജയിക്കില്ലെന്നാണ് ഷുഐബ് അക്തര്‍ ഇപ്പോള്‍ പ്രവചിച്ചിരിക്കുന്നത്.
വെസ്റ്റ് ഇന്‍ഡീസിനോടു ഇന്ത്യ തീര്‍ച്ചയായും പരാജയപ്പെടും. അവരെ സംബന്ധിച്ച് ഇതിനകം എല്ലാം അവസാനിച്ചു കഴിഞ്ഞു. ഇത്തരമൊരു സാഹചര്യം
ഇന്ത്യ തന്നെ സൃഷ്ടിച്ചെടുത്തതാണ്. അവരുടെ ക്രിക്കറ്റ് സംവിധാനം ശക്തമായിരിക്കാം, പക്ഷെ ടീം തീര്‍ച്ചയായും അങ്ങനെയല്ല.

നിലവിലെ ഇന്ത്യന്‍ സ്‌ക്വാഡില്‍ ഒരുപാട് ഫ്‌ളോപ്പുകളുണ്ട്. ജസ്പ്രീത് ബുംറയെയും വരുണ്‍ ചക്രവര്‍ത്തിയെയും മീറ്റി നിര്‍ത്തിയാല്‍ ഇന്ത്യയെ ഏതു ടീമിനും ഇപ്പോള്‍ തോല്‍പ്പിക്കാന്‍ സാധിക്കും. അവരുടെ ബാറ്റിങ് ലൈനപ്പ് പൂര്‍ണമായും തകര്‍ന്നു കഴിഞ്ഞു. കൂടാതെ ഇന്ത്യയുടെ ക്രിക്കറ്റ് സംവിധാനം മുഴുവനായും തുറന്നു കാണിക്കപ്പെട്ടിരിക്കുകയാണ്.
മല്‍സരം നിയന്ത്രിക്കാനോ, മുന്നോട്ട് കൊണ്ടു പോവാനോ കഴിയുന്ന ഒരു താരം പോലും ഇപ്പോള്‍ ഇന്ത്യന്‍ ടീമിലില്ല. ഈ ലോകകപ്പില്‍ സെമി ഫൈനലില്‍ പോലും ഇന്ത്യ എത്താന്‍ പോവുന്നില്ലെനും ഒരു പാകിസ്താന്‍ ചാനലിലെ ക്രിക്കറ്റ് ചര്‍ച്ചയില്‍ ചര്‍ച്ചയില്‍ പങ്കെടുടുക്കവെ അക്തര്‍ ആഞ്ഞടിക്കുകയും ചെയ്തു.

ടി20 ലോകകപ്പില്‍ നിന്നും സ്വന്തം ടീമായ പാകിസ്താന്‍ സെമി ഫൈനല്‍ പോലുമെത്താതെ പുറത്താവലിന്റെ വക്കില്‍ നില്‍ക്കവെയാണ് അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാതെ ഇന്ത്യക്കെതിരേ ഷുഐബ് അക്തര്‍ രംഗത്തു വന്നിട്ടുള്ളത്. സൂപ്പര്‍ എട്ടിന്റെ ഗ്രൂപ്പ് രണ്ടില്‍ ഇതിനകം രണ്ടു മല്‍സരങ്ങള്‍ കളിച്ചിച്ചും ഒരു ജയം പോലും പാക് ടീം നേടിയിട്ടില്ല.

ന്യൂസിലാന്‍ഡുമായുള്ള അവരുടെ ആദ്യത്തെ മല്‍സരം മഴയെ തുടര്‍ന്ന് ടോസ് പോലും നടത്താന്‍ കഴിയാതെ ഉപേക്ഷിക്കപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ഒരു പോയിന്റും പാകിസ്താന് ലഭിച്ചു. എന്നാല്‍ നിര്‍ണകമായ രണ്ടാമത്തെ സൂപ്പര്‍ എട്ട് മല്‍സരത്തില്‍ അവര്‍ക്കു പരാജയവും നേരിട്ടു. ഇംഗ്ലണ്ടിനോടു രണ്ടു വിക്കറ്റിനാണ് പാക് ടീം കീഴടങ്ങിയത്.
ഇതോടെ അവര്‍ സെമിയിലെത്തുമോയെന്നതും സംശയമായിരിക്കുകയാണ്. ഇനി ശ്രീലങ്കയുമമായുള്ള ഒരു മല്‍സരം മാത്രമാണ് പാക് ടീമിനു ശേഷിക്കുന്നത്. അതില്‍ വലിയ മാര്‍ജിനില്‍ ജയിക്കുന്നതിനൊപ്പം മറ്റു മല്‍സരഫലങ്ങളും അനുകൂലമായാല്‍ മാത്രമേ പാകിസ്താന് ഇനി നേരിയ സാധ്യത നിലനില്‍ക്കുന്നുള്ളൂ.