For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സിംബാബ്‌വെയ്‌ക്കെതിരേ ഇന്ത്യ ജയിക്കുമോ? പക്ഷെ സെമി സ്വാഹ!!! പരിഹാസം തുടര്‍ന്ന് ആമിര്‍

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ മോശംമ പ്രകടനത്തില്‍ ഏറ്റവുമധികം സന്തോഷിക്കുന്നത് ആരെന്നു ചോദിച്ചാല്‍ ഉത്തരം ഒന്നു മാത്രമാവും- പാകിസ്താന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിര്‍. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും ലോക ഒന്നാം നമ്പര്‍ ബാറ്ററുമായ അഭിഷേക് ശര്‍മയെ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നതും അദ്ദേഹം പതിവാക്കിയിരിക്കുകയാണ്.

2 പേരില്ലെങ്കില്‍ ഇന്ത്യ വട്ടപ്പൂജ്യം!! വിന്‍ഡീസിനോടു ഉറപ്പായും പൊട്ടും, ആഞ്ഞടിച്ച് അക്തര്‍2 പേരില്ലെങ്കില്‍ ഇന്ത്യ വട്ടപ്പൂജ്യം!! വിന്‍ഡീസിനോടു ഉറപ്പായും പൊട്ടും, ആഞ്ഞടിച്ച് അക്തര്‍

ടീം ഇന്ത്യ ഇപ്പോള്‍ സൂപ്പര്‍ എട്ടില്‍ സിംബാബ്‌വെയ്‌ക്കെതിരായ ജീവന്‍മരണ പോരാട്ടത്തിനു തയ്യാറെടുക്കവെ ഇതേകുറിച്ച് പ്രവചനം നടത്തിയിരിക്കുകയാണ് ആമിര്‍. കൂടാതെ ടീമിന്റെ സെമി ഫൈനല്‍ സാധ്യതകളെ കുറിച്ച് അദ്ദേഹം പഴയ കാര്യം തന്നെ ആവര്‍ത്തിക്കുകയും ചെയ്തിരിക്കുകയാണ്.

MOHAMMAD AMIR T20 WC 2026

വീണ്ടും കളിയാക്കി ആമിര്‍

പാകിസ്താന്‍ ചാനലായ ജിയോ ന്യൂസിന്റെ ടി20 ലോകകപ്പ് ചര്‍ച്ചയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ഇന്ത്യന്‍ ടീമിനെ മുഹമ്മദ് ആമിര്‍ വീണ്ടും പരിഹസിച്ചത്. ഇന്ത്യയും സിംബാബ്‌വെയും തമ്മില്‍ ചെന്നൈയില്‍ നടക്കാനിരിക്കുന്ന സൂപ്പര്‍ എട്ട് മല്‍സരത്തെ കുറിച്ച് പ്രവചിക്കാമോ എന്നായിരുന്നു ആങ്കറുടെ ചോദ്യം. ഇന്ത്യ തന്നെ കളിയില്‍ ജയിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

വെസ്റ്റ് ഇന്‍ഡീസും സൗത്താഫ്രിക്കയും തമ്മില്‍ മറ്റൊരു മല്‍സരം കൂടിയുണ്ട്. അതില്‍ ആരു ജയിക്കുമെന്നായിരുന്നു പിന്നാലെ ആങ്കര്‍ ചോദിച്ചത്. എന്നാല്‍ ഇതേ കുറിച്ച് മുന്‍ പേസര്‍ പ്രവചിക്കാന്‍ തയ്യാറായില്ല. രണ്ടും എന്റെ ഫേവറിറ്റ് ടീമുകളാണ്. അതുകൊണ്ട് ഇതേക്കുറിച്ച് പ്രവചിക്കാനില്ലെന്നും ആമിര്‍ വ്യക്തമാക്കി.

ഷോക്കിങ്.. സഞ്ജുവിനെ തള്ളിപ്പറഞ്ഞ് സൂര്യ!!! ഗംഭീറിനെ തടഞ്ഞു, ഇല്ലെങ്കില്‍ ആ മല്‍സരം കളിച്ചേനെഷോക്കിങ്.. സഞ്ജുവിനെ തള്ളിപ്പറഞ്ഞ് സൂര്യ!!! ഗംഭീറിനെ തടഞ്ഞു, ഇല്ലെങ്കില്‍ ആ മല്‍സരം കളിച്ചേനെ

പിന്നാലെ അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്- 'പക്ഷെ ഒരു പ്രവചനമുണ്ട്. ഇന്ത്യ സെമി ഫൈനലില്‍ എത്തില്ല. അക്കാര്യത്തില്‍ എനിക്കുറപ്പുണ്ട്. ഇതു ഉറപ്പാണ്'. എന്നാണ് പരിഹാസത്തോടെയുള്ള ആമിറിന്റെ വാക്കുകള്‍. ഇതു കേട്ടപ്പോള്‍ ഈ ഷോയില്‍ പങ്കെടുത്ത പാകിസ്താന്‍ ടീമിന്റെ ആരാധകര്‍ കൈയടിക്കുകയും ചെയ്തു.

അഭിഷേകിനോടു പുച്ഛം

അന്താരാഷ്ട്ര ടി20യില്‍ കഴിഞ്ഞ വര്‍ഷം ഒരുപാട് റണ്‍സ് വാരിക്കൂട്ടി ടി20യിലെ നമ്പര്‍ വണ്‍ ബാറ്റര്‍ പദവിയില്‍ വരെ എത്തിിയിട്ടും ഇന്ത്യന്‍ താരം അഭിഷേക് ശര്‍മയെ കുറിച്ച് വളരെയധികം പുച്ഛത്തോടെയായിരുന്നു ഇതേ ഷോയില്‍ മുഹമ്മദ് ആമിര്‍ നേരത്തെ സംസാരിച്ചത്.

ABHISHEK SHARMA T20 WC 2026

ഗ്രൂപ്പൂഘട്ടത്തില്‍ യുഎസ്എ, പാകിസ്താന്‍ എന്നിവരുമായുള്ള മല്‍സരങ്ങളില്‍ അഭിഷേക് ഡെക്കായ ശേഷമായിരുന്നു ഇത്. യാതൊരു ബാറ്റിങ് ടെക്‌നിക്കുമില്ലാത്ത വെറുതെ കണ്ണുംപൂട്ടി വീശുന്ന താരമാണ് അഭിഷേക് എന്നാണ് ആമിര്‍ പരിഹസിച്ചത്.

അഭിഷേക് വെറുമൊരു സ്ലോഗര്‍ മാത്രമാണ്. കിട്ടിയാല്‍ കിട്ടി, പോയാല്‍ പോയി എന്നതാണ് അദ്ദേഹത്തിന്റെ ശൈലി. എല്ലാ ബോളിലും അഭിഷേക് ഒരേ പോലെ ആഞ്ഞു വീശും. ചിലത് കൊള്ളും, ചിലത് കൊള്ളില്ല. അതല്ലാതെ കൃത്യമായൊരു ബാറ്റിങ് ടെക്‌നിക്ക് അദ്ദേഹത്തിന് ഇല്ല.

T20 WC 2026: സഞ്ജു ഓപ്പണറാവരുത്!! 3ലും വേണ്ട, പുതിയ റോളിതാ- അശ്വിന്റെ ഉപദേശമറിയാംT20 WC 2026: സഞ്ജു ഓപ്പണറാവരുത്!! 3ലും വേണ്ട, പുതിയ റോളിതാ- അശ്വിന്റെ ഉപദേശമറിയാം

ഈ തരത്തിലുള്ള ബാറ്റര്‍മാര്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ അധികം ആയുസില്ല. അവര്‍ വളരെ പെട്ടെന്നു തുറന്നു കാണിക്കപ്പെടും. അഭിഷേകിന്റെ കാര്യത്തില്‍ സംഭവിച്ചത് ഇതാണ്. തന്റെ സ്സോട്ടുകളില്‍ ബോള്‍ ലഭിച്ചാല്‍ മാത്രമേ അദ്ദേഹത്തിനു ഷോട്ടുകള്‍ കളിക്കാനാവുകയുള്ളൂ.

എതിര്‍ ടീമുകള്‍ ഇപ്പോള്‍ ഇതു മനസ്സിലാക്ക കഴിഞ്ഞു. അതുകൊണ്ടു തന്നെ അഭിഷേകിനു ഇപ്പോള്‍ തന്റെ ഫേവവറിറ്റ് ഏരിയയില്‍ ബോള്‍ ലഭിക്കുന്നില്ലെന്നുമായിരുന്നു ആമിറിന്റെ നിരീക്ഷണം.

അഭിഷേകിനെതിരായ ഈ അഭിപ്രായപ്രകടനങ്ങളുടെ പേരില്‍ ഇന്ത്യന്‍ ഫാന്‍സില്‍ നിന്നും വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും അദ്ദേഹത്തിനു നേരിട്ടു. പക്ഷെ തന്റെ അഭിപ്രായങ്ങളില്‍ മാറ്റം വരുത്തില്ലെന്നാണ് ആമിര്‍ ആവര്‍ത്തിച്ചു പറഞ്ഞത്.

Story first published: Thursday, February 26, 2026, 14:46 [IST]
Other articles published on Feb 26, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+