Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: ഇന്ത്യ-പാക് പോരില്ല!! കളി ബഹിഷ്‌കരിച്ച് പാകിസ്താന്‍, ആരാധകര്‍ക്ക് ഞെട്ടല്‍

കറാച്ചി: ഐസിസി ടി20 ലോകകപ്പില്‍ ക്രിക്കറ്റ് ലോകം മുഴുവന്‍ ആകാംക്ഷയോടെ കാത്തിരുന്ന ഇന്ത്യ- പാകിസ്താന്‍ എല്‍ ക്ലാസിക്കോ പോരാട്ടമുണ്ടാവില്ല. ഈ മാസം 15ന് ശ്രീലങ്കയിലെ കൊളംബോയില്‍ നടക്കാനിരിക്കുന്ന ഈ മല്‍സരം ബഹിഷ്‌കരിക്കുന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ് പാകിസ്താന്‍.

വേദി മാറ്റവുമായി ബന്ധപ്പെട്ട് ബംഗ്ലാദേശിനെ ടൂര്‍ണമെന്റില്‍ നിന്നും ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചാണ് പാകിസ്താന്റെ കടുത്ത തീരുമാനം. ഇന്ത്യയുമായുള്ള ഗ്രൂപ്പ് എ മല്‍സരത്തില്‍ പാക് ടീം കളിക്കില്ലെന്ന വിവരം പാകിസ്താന്‍ സര്‍ക്കാര് തന്നെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷെ ബാക്കിയുള്ള മുഴുവന്‍ മല്‍സരങ്ങളിലും മുന്‍ നിശ്ചയിച്ച പ്രകാരം ടീം കളിക്കുകയും ചെയ്യും.

PAKISTAN TEAM-T20 WC 2026

പാകിസ്താന്‍ കലിപ്പില്‍

ടി20 ലോകകപ്പില്‍ ഇന്ത്യയിലെ വേദി സുരക്ഷാ പ്രശ്‌നങ്ങള്‍ കാരണം മാറ്റി നല്‍കണമെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഐസിസിയോടു അഭ്യര്‍ഥിച്ചിരുന്നു. പക്ഷെ അവസാന നിമിഷം വേദി മാറ്റുക അസാധ്യമാണെന്നു ഐസിസി ഉറച്ച തീരുമാനമെടുത്തു. ഗ്രൂപ്പ് മാറ്റമടക്കമുള്ള ഓപ്ഷനുകളും ബംഗ്ലാദേശ് ഐസിസിക്കു മുന്നില്‍ വച്ചിരുന്നു.

പക്ഷെ എന്തു തന്നെ ആയാലും വേദി മാറ്റില്ലെന്ന് തന്നെയാണ് ഐസിസി ആവര്‍ത്തിച്ചത്. ഇതേ തുടര്‍ന്ന് ബംഗ്ലാദേശ് സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്കു ശേഷം ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുന്നതായും ബംഗ്ലാദേശ് അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് സ്‌കോട്ട്‌ലാന്‍ഡിനെയാണ് പകരം ടൂര്‍ണമെന്റില്‍ ഐസിസി ഉള്‍പ്പെടുത്തിയത്.

ബംഗ്ലാദേശിനെ ഒഴിവാക്കിയ ഐസിസി തീരുമാനത്തില്‍ പാകിസ്താന് കടുത്ത അമര്‍ഷവും നിരാശയമുണ്ട്. ഐസിസി തലപ്പത്ത് ഇന്ത്യയുടെ ജയ് ഷായാണെന്നതും അവരുടെ രോഷം ഇരട്ടിയാക്കുന്നു. ബംഗ്ലാദേശിനോടു ഐക്യദാര്‍ഢ്യം അറിയിച്ച് ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറാനാണ് പാകിസ്താന്‍ ആദ്യം ആലോചിച്ചത്.

എന്നാല്‍ പാകിസ്താന്‍ സര്‍ക്കാരുമായുള്ള ചര്‍ച്ചയ്‌ക്കൊടുവില്‍ ലോകകപ്പില്‍ നിന്നും പിന്‍മാറേണ്ടെന്നും ഇന്ത്യയുമായുള്ള മല്‍സര മാത്രം ബഹിഷ്‌കരിച്ചാല്‍ മതിയെന്നുമുള്ള തീരുമാനത്തിലേക്കും അവര്‍ എത്തുകയായിരുന്നു. ഫെബ്രുവരി 15ന് ഇന്ത്യയുമായി നടക്കാനിരിക്കുന്ന മല്‍സരത്തില്‍ പാകിസ്താന്‍ കളിക്കാനിറങ്ങില്ലെന്ന് പാക് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പിലൂടെയാണ് അറിയിച്ചിരിക്കുന്നത്.

പാകിസ്താന്റെ ലോകകപ്പ് സ്‌ക്വാഡ്

സല്‍മാന്‍ അലി ആഗ (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, ബാബര്‍ ആസം, ഫഹീം അഷ്‌റഫ്, ഫഖര്‍ സമാന്‍, ഖവാജ മുഹമ്മദ് നഫായ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, മുഹമ്മദ് സല്‍മാന്‍ മിര്‍സ, നസീം ഷാ, സാഹിബ്‌സദ ഫര്‍ഹാന്‍ (വിക്കറ്റ് കീപ്പര്‍), സയീം അയൂബ്, ഷഹീന്‍ അഫ്രീഡി, ഷദാബ് ഖാന്‍, ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍), ഉസ്മാന്‍ താരീഖ്.

Story first published: Sunday, February 1, 2026, 20:44 [IST]
Other articles published on Feb 1, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+