For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: പാകിസ്താന് നന്ദി!! ഇന്ത്യക്ക് 2 ലുക്കിലുള്ള ടീം റെഡി, ഗംഭീറിന്റെ പ്ലാനിങ്ങനെ

ഐസിസി ടി20 ലോകകപ്പില്‍ (T20 WC 2026) ഇത്തവണ കളിക്കാനിറങ്ങുന്നിതിനു മുമ്പ് തന്നെ രണ്ടു പോയിന്റുറപ്പിച്ച് കഴിഞ്ഞ ഏക ടീം ഇന്ത്യയാണ്. ഇതിനു നന്ദി പറയേണ്ടതാവട്ടെ ബദ്ധവൈരികളായ പാകിസ്താനോടുമാണ്. 15ന് കൊളംബോയില്‍ നടക്കാനിരിക്കുന്ന സൂപ്പര്‍ പോരാട്ടം ബഹിഷ്‌കരിക്കുമെന്നു പാകിസ്താന്‍ അറിയിച്ചതോടെയാണ് ഫ്രീയായി രണ്ടു പോയിന്റും ഇന്ത്യക്കു ലഭിക്കാന്‍ പോവുന്നത്.

ഇന്ത്യക്കെതിരേയുള്ള മല്‍സരത്തില്‍ കളിക്കില്ലെന്ന തീരുമാനം ഇനി പാകിസ്താന്‍ മാറ്റാനുമിടയില്ല. ഇതോടെ ഇന്ത്യ ഗ്രൂപ്പ് ചാംപ്യന്‍മാരായി തന്നെ സൂപ്പര്‍ എട്ടിലെത്തുമെന്നും ഉറപ്പായി, ഗ്രൂപ്പ് എയില്‍ ഇന്ത്യയുടെ ഏക ഭീഷണി പാകിസ്താന്‍ മാത്രമായിരുന്നു. അവരാണ് ഇപ്പോള്‍ കളി ബഹിഷ്‌കരിക്കാനും തീരുമാനിച്ചത്.

GAMBHIR SURYA KOTAK- T20 WC 2026

അമേരിക്ക, നെതര്‍ലാന്‍ഡ്‌സ്, നമീബിയ എന്നിവരാണ് ഗ്രൂപ്പ് എയിലെ മറ്റു ടീമുകള്‍. അവര്‍ക്കെതിരേയെല്ലാം വളരെ അനായാസം തന്നെ ഇന്ത്യ ജയിച്ചുകയറുമെന്നതും ഉറപ്പാണ്. സൂപ്പര്‍ എട്ടിലെത്താന്‍ ഈ രണ്ടു മല്‍സരങ്ങളില്‍ രണ്ടെണ്ണമെങ്കിലും ഇന്ത്യക്കു ജയിച്ചാല്‍ മതി.

ഈ കാരണത്താല്‍ ടീം കോമ്പിനേഷനുകളില്‍ ഇന്ത്യക്കു ചില പരീക്ഷണങ്ങളും നടത്താന്‍ സാധിക്കും. രണ്ടു വ്യത്യസ്ത ഇലവനുകളെ ഗ്രൂപ്പുഘട്ടത്തില്‍ പരീക്ഷിച്ചേക്കുകയും ചെയ്യും. എങ്ങനെയാവും ലൈനപ്പുകളെന്നു നമുക്കു നോക്കാം.

ഗംഭീറിന്റെ പ്ലാനെന്ത്?

വ്യത്യസ്ത ടീം കോമ്പിനേഷുകള്‍ ഇറക്കാനും പരീക്ഷണങ്ങള്‍ നടത്താനും ഇഷ്ടപ്പെടുന്ന കോച്ചാണ് ഗൗതം ഗംഭീര്‍ . ഇന്ത്യന്‍ ടീമിന്റെ പരിശീലകനായ ശേഷം അദ്ദേഹം നടത്തിക്കൊണ്ടിരിക്കുന്ന പരീക്ഷണങ്ങളും ഇക്കാര്യം അടിവരയിടുന്നു. ഏറ്റവും അവസാനം ന്യൂസിലാന്‍ഡിനെതിരേ സമാപിച്ച ടി20 പരമ്പരയില്‍ അഞ്ചു വ്യത്യസ്ത പ്ലെയിങ് ഇലവനെയാണ് ഗംഭീര്‍ ഇറക്കിയത്.

പക്ഷെ ഐസിസി ടി20 ലോകകപ്പ് പോലെയൊരു വലിയ ടൂര്‍ണമെന്റില്‍ അദ്ദേഹം ഈ തരത്തില്‍ കൈവിട്ടൊരു പരീക്ഷണത്തിനു മുതിരില്ല. എങ്കിലും ചില വ്യത്യസ്ത കോമ്പിനേഷനുകള്‍ ഗംഭീര്‍ ഇറക്കിയേക്കുകയും ചെയ്യാം. പാകിസ്താനുമായുള്ള വലിയ മല്‍സരമില്ലെന്നതിനാല്‍ തന്നെ ഗ്രൂപ്പുഘട്ടം ഇന്ത്യക്ക് ശരിക്കും വാക്കോവറിന് തുല്യമായിരിക്കുകയാണ്.

രണ്ട് പോയിന്റ് ഇതിനകം പോക്കറ്റിലാവുമെന്ന് ഉറപ്പായതിനാല്‍ ഒട്ടും സമ്മര്‍ദ്ദമില്ലാതെ ഗ്രൂപ്പുഘട്ടത്തിലെ ഇനിയുള്ള മല്‍സങ്ങളെ ഇന്ത്യക്കു സമീപിക്കാം. ഏിഴിന് അമേരിക്കയുമായിട്ടാണ് ഇന്ത്യയുടെ ആദ്യ മല്‍സരം. 12ന് നമീബിയയുമായി ടീം ഏറ്റുമുട്ടും. പാകിസ്താനുമായുള്ള മല്‍സരമുണ്ടാവില്ലെന്നതിനാല്‍ 18ന് നെതര്‍ലാന്‍ഡ്‌സുമായിട്ടാവും അവസാന കളി.

ആദ്യ രണ്ടു കളിയും വലിയ മാര്‍ജിനില്‍ ജയിച്ച് പ്ലേഓഫില്‍ സീറ്റുറപ്പിക്കുകയാവും ഇന്ത്യയുടെ ലക്ഷ്യം. അതിനു സാധിച്ചാല്‍ നെതര്‍ലാന്‍ഡുമയുളള മല്‍സരം സൂപ്പര്‍ എട്ടിനു മുന്നോടിയായുള്ള പരീശീലന മല്‍സരം മാത്രമായി മാറും. ആദ്യത്തെ രണ്ടു കളിയിലും അപ്രധാനമായ അവസന മല്‍സരത്തിലുമാവും വ്യത്യസ്ച കോമ്പിനേഷനുകളെ ഗംഭീര്‍ അണിനിരത്തിയേക്കുക.

ലൈനപ്പ് എങ്ങനെ

ഇന്ത്യക്കു നിലവില്‍ ലഭ്യമായ ഏറ്റവും മികച്ച ഇലവനെ അമേരിക്ക, നമീബിയ എന്നിവരുമായുള്ള മല്‍സരങ്ങില്‍ പ്രതീക്ഷിക്കാം. ഇവയില്‍ മോശം ഫോമിലുള്ള മലയാളി താരം സഞ്ജു സാംണ്‍, കുല്‍ദീപ് യദവ്, വാഷിങ്ണ്‍ സുന്ദര്‍, ഹര്‍ഷിത് റാണ എന്നിവരെയൊന്നും പ്രതീക്ഷിക്കേണ്ടതില്ല. ഈ നാലു പേരും ബെഞ്ചിലായിരിക്കും. നെതര്‍ലാന്‍ഡ്‌സുമായുള്ള അവസാന ഗ്രൂപ്പ് മല്‍സരത്തിലാവും ഇവര്‍ക്ക് ഗൗതം ഗംഭീര്‍ അവസരം നല്‍കുന്നത്.

INDIAN TEAM- T20 WC 2026

പക്ഷെ സൂപ്പര്‍ എട്ടില്‍ ഇടം നേടിക്കഴിഞ്ഞാല്‍ ടീമിലെ തുറുപ്പുചീട്ടുകളായ ചിലര്‍ക്ക് ഇന്ത്യ വിശ്രമം നല്‍കിയേക്കും. അഭിഷേക് ശര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ എന്നിവര്‍ക്കാവും ബ്രേക്ക് നല്‍കിയേക്കുക. കാരണം ഈ മൂന്നു പേര്‍ക്കും ടീമില്‍ പകരക്കാരില്ല. അവസാനം വരെ ഇവര്‍ കളിക്കേണ്ടതും ഏറെ പ്രധാനമാണ്.

ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് 11

അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, അക്ഷര്‍ പട്ടേല്‍, റിങ്കു സിങ്, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ.

ഇന്ത്യയുടെ രണ്ടാമത്തെ 11

സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), തിലക് വര്‍മ, സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, റിങ്കു സിങ്, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി, അര്‍ഷ്ദീപ് സിങ്, ഹര്‍ഷിത് റാണ.

Story first published: Tuesday, February 3, 2026, 16:06 [IST]
Other articles published on Feb 3, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+