കൊളംബോ: ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബ്ലോക്ബസ്റ്റര്‍ പോരാട്ടത്തിനു കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയം തയ്യാറായിക്കഴിഞ്ഞു. ഞായറാഴ്ച രാത്രി ഏഴു മണിക്കാണ് ക്രിക്കറ്റ് ലോകം മുഴുവന്‍ കാത്തിരിക്കുന്ന ക്രിക്കറ്റിലെ ഈ എല്‍ ക്ലാസിക്കോ പോരാട്ടം. ഗ്രൂപ്പ് എയില്‍ നടക്കുന്ന മല്‍സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ഇരുടീമുകളും ലക്ഷ്യമിടുന്നില്ല.
നാലു പോയിന്റ് വീതം നേടി ഇന്ത്യയും പാകിസ്താനും ഇപ്പോള്‍ ഗ്രൂപ്പില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ നില്‍ക്കുകയാണ്. ഞായറാഴ്ചത്തെ ത്രില്ലറില്‍ ആരാണോ ജയിക്കുന്നത് അവര്‍ക്ക് സൂപ്പര്‍ എട്ടിലേക്കു ടിക്കറ്റെടുക്കുകയും ചെയ്യാം. സമീപകാല പ്രകടനങ്ങളെല്ലാം പാക് പടയ്ക്കു മേല്‍ ഇന്ത്യക്കു വ്യക്തമായ മേല്‍ക്കൈ നല്‍കുന്നുണ്ട്.

കഴിഞ്ഞ ഏഷ്യാ കപ്പിലാണ് അവസാനമായി ഇരുടീമും ഏറ്റുമുട്ടിയത്. അന്നു ഫൈനലിലടക്കംമൂന്ന് തവണ പാക് ടീമിനെ ഇന്ത്യ തീര്‍ക്കുകയും ചെയ്തു. ടി20 ലോകകപ്പിലെ ഇതുവരെയുള്ള നേര്‍ക്കുനേര്‍ റെക്കോര്‍ഡ് നോക്കിയാലും ഇന്ത്യ തന്നെയാണ് ബെസ്റ്റ്. ടി20 ലോകകപ്പിലാവട്ടെ ഇതിനകം ഏറ്റുമുട്ടിയ എട്ടു മല്‍സരങ്ങളില്‍ ഏഴിലും ജയം ഇന്ത്യക്കാണ്. എന്നാല്‍ ഇത്തവണ ജയം പാക് ടീമിനൊപ്പം നിന്നേക്കും. കാരണങ്ങളറിയാം.
കൊളംബോയിലെ പ്രേമദാസ സ്‌റ്റേഡിയത്തില്‍ ഇതിനകം രണ്ടു മല്‍സരങ്ങളില്‍ കളിച്ചു കഴിഞ്ഞതിനാല്‍ പാകിസ്താന്‍ ഇവിടുത്തെ പിച്ചമായും സാഹചര്യങ്ങളുമായും കൂടുതല്‍ പൊരുത്തപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇന്ത്യയാവട്ടെ നാട്ടില്‍ രണ്ടു മല്‍സരങ്ങളില്‍ കളിച്ച ശേഷമാണ് കൊളംബോയിലെത്തുന്നത്.
സ്പിന്‍ ബൗളിങിനെ വളരെയധികം തുണയ്ക്കുന്നതാണ് കൊളംബോയിലെ പിച്ച്. പാക് നിരയിലാവട്ടെ മികച്ച സ്പിന്നര്‍മാരുടെ വലിയ നിരയുമുണ്ട്. അബ്രാര്‍ അഹമ്മദ്, ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഓള്‍റൗണ്ടര്‍ കൂടിയായ സയീം അയൂബ് എന്നിവര്‍ക്കൊപ്പം പുതിയ കണ്ടെ്ത്തലായ ഉസ്മാന്‍ താരീഖുമുണ്ട്.
വിചിത്രമായ ബൗളിങ് ആക്ഷന്‍ കാരണം ഇതിനകം വിവാദത്തിലായ താരമാണ് അദ്ദേഹം. മാത്രമല്ല താരീഖിനെതിരേ ഇന്ത്യ ഇതുവരെ കളിക്കുകയും ചെയ്തിട്ടില്ല. ഇതു തീര്‍ച്ചയായും ഇന്ത്യന്‍ ബാറ്റിങ് നിരയ്ക്കു പ്രശ്‌നങ്ങളും സൃഷ്ടിച്ചേക്കും. ടൂര്‍ണമെന്റില്‍ ഇതിനകം കളിച്ച രണ്ടു മല്‍സരങ്ങളിലും യുഎസ്എ, നമീബിയ എന്നീ കുഞ്ഞന്‍ ടീമുകളുടെ സ്പിന്നര്‍മാര്‍ക്കെതിരേ പോലും ഇന്ത്യ പതറിയിരുന്നു.
ഇതു നോക്കുമ്പോള്‍ കൂടുതല്‍ അനുഭവസമ്പത്തും വൈവിധ്യവുമുള്ള പാക് സ്പിന്‍ നിരയ്‌ക്കെതിരേ ഇന്ത്യന്‍ ബാറ്റര്‍മാര്‍ ശരിക്കും വെള്ളം കുടിച്ചേക്കുകയും ചെയ്യും. പാക് സ്പിന്‍ ആക്രമണത്തെ എങ്ങനെ നേരിടുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും ഇത്തവണ ഇന്ത്യയുടെ വിജയസാധ്യത. മാത്രമല്ല, കൊളംബോയിലെ സ്‌റ്റേഡിയം കൂടുതല്‍ വലിപ്പേറിയതായതിനാല്‍ വമ്പന്‍ ഷോട്ടുകള്‍ കളിക്കുക ഇവിടെ എളുപ്പവുമാവില്ല.
ഈ ലോകകപ്പിനു തൊട്ടുമുമ്പ് വരെ കളിച്ച. ദ്വിരാഷ്ട്ര പരമ്പരകളിലെല്ലാം ഇന്ത്യന്‍ ബാറ്റിങ് നിര ഗംഭീര ഫോമിലായിരുന്നു. മലയാഴി താരം സഞ്ജു സാംസണൊഴികെ ബാക്കിയുള്ളവരെല്ലാം നല്ല താളത്തിലാണ് ബാറ്റ് ചയ്തു കൊണ്ടിരുന്നത്. പക്ഷെ ലോകകപ്പ് തുടങ്ങിയപ്പോള്‍ ചിത്രമാകെ മാറി.
ലോകകപ്പില്‍ ചിലര്‍ ബാറ്റിങില്‍ അത്ര മികച്ച ഫോമിലല്ല കാണപ്പെടുന്നത്. ഇതിലൊരാള്‍ തിലക് വര്‍മയാണ്. വളരെ സ്ലോ ഇന്നിങ്‌സാണ് കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും അദ്ദേഹം കളിച്ചത്. ബാറ്റിങില്‍ പഴയ ടൈമിങും ഇപ്പോള്‍ കാണുന്നില്ല. കൂടാകെ ശിവം ദുബെ, റിങ്കു സിങ് എന്നിവരും ഫോമൗട്ടാണ്. ലോകകപ്പിന്റെ സമ്മര്‍ദ്ദം രണ്ടു പേരെയും ബാധിച്ചതു പോലെയാണ് കാണപ്പെടുന്നത്.

ഇവയ്‌ക്കെല്ലാം പുറമെയാണ് അഭിഷേക് ശര്‍മയുടെ അസുഖവും ടീമിനെ വലയ്ക്കുന്നത്. ഞായാറാഴ്ച അദ്ദേഹം കളിക്കാനിറങ്ങിയാലും എത്ര മാത്രം ഫിറ്റാണെന്നതു കണ്ടു തന്നെ അറിയണം. കൂടാതെ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലു ബാറ്റിങില്‍ നേരിട്ട കൂട്ടത്തകര്‍ച്ചയും ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതാണ്.
പാകിസ്താന് കൂടുതല്‍ ശക്തമായ, ബാലന്‍സുള്ള ടീമിനെയാണ് ഈ ലോകകപ്പില്‍ ഇറങ്ങിയതെന്നു കാണാം. മുന്‍ ക്യാപ്റ്റനും സൂപ്പര്‍ താരവുമായ ബാബര്‍ ആസമിനെയും ഓള്‍റൗണ്ടര്‍ ഷദാബ് ഖാനെയും തിരിച്ചുവിളിച്ചത് പാക് ടീമിനെ കൂടുതല്‍ അപകടകാരികളായിക്കുണ്ട്. കൂടാതെ ഇവര്‍ക്കൊപ്പം മിസ്റ്ററി സ്പിന്നറായ ഉസ്മാന്‍ താരീഖ് കൂടി ചേര്‍ന്നതോടെ പാകിസ്താന്‍ എതിരാളികള്‍ക്കു വെല്ലുവിളിയായി മാറിയിരിക്കുകയാണ്.