For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: ഇന്ത്യക്കു കിരീടമില്ല!! ഫൈനല്‍ പോലുമെത്തില്ല? ഞെട്ടിക്കുന്ന പ്രവചനം

ഐസിസി ടി20 ലോകകപ്പിന്റെ ഗ്രൂപ്പുഘട്ട മല്‍സരങ്ങള്‍ ആവേശകരമായി പുരോഗമിക്കവെ ചില വമ്പന്‍ പ്രവചനങ്ങള്‍ നടത്തിയിരിക്കുകയാണ് ഓസ്‌ട്രേിയയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ ക്രിസ് ലിന്‍. നിലവിലെ ചാംപ്യന്മാരും ഇത്തവണ കിരീട ഫേവറിറ്റുകളുമായ ഇന്ത്യയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രവചനം ആരാധകരെ ഞെട്ടിക്കുകയും ചെയ്യും.

ഇന്ത്യയിലും ശ്രീലങ്കയിലുമായി പുരോഗമിക്കുന്ന ടി20 ലോകകപ്പില്‍ ഇത്തവണ 20 ടീമുകളാണ് അണിനിരക്കുന്നത്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇത്രയുമധികം ടീമുകള്‍ മാറ്റുരയ്ക്കുക്കുന്നതും ഇതാദ്യമായാണ്. 2024ല്‍ സ്വന്തമാക്കിയ കിരീടം നിലനിര്‍ത്താന്‍ ഇന്ത്യക്കു സാധിക്കുമോയെന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ചരിത്രത്തില്‍ ഇതുവരെ ഒരു ടീമിനും ഈ നേട്ടം കൈവരിക്കാനുമായിട്ടില്ല.

INDIAN TEAM- T20 WC 2026

ലിന്നിന്റെ പ്രവചനം

ക്രിക്ക്ട്രാക്കറിന്റെ ഇന്‍സ്റ്റഗ്രാം ഹാന്റിലില്‍ പങ്കുവച്ച വീഡിയോയില്‍ സംസാരിക്കവെയാണ് ടി20 ലോകകപ്പിലെ സെമി ഫഫൈനലിസ്റ്റുകളെയും ഫൈനലിസ്റ്റുകളെയുമെല്ലാം ക്രിസ് ലിന്‍ പ്രവചിച്ചിരിക്കുന്നത്.

നിലവിലെ ജേതാക്കളായ ഇന്ത്യയോടൊപ്പം മുന്‍ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, കന്നിക്കിരീടം ലക്ഷ്യമിടുന്ന ന്യൂസിലാന്‍ഡ് എന്നിവരായിരിക്കും സെമിയിലെ നാലും ടീമുകളെന്നാണ് അദ്ദേഹത്തിന്റെ പ്രവചനം. പക്ഷെ ഇന്ത്യയും ന്യൂസിലാന്‍ഡും ഫൈനിലെത്താതെ പുറത്താവുമെന്നും ലിന്‍ പറയുന്നു.

ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലായിരിക്കും ഈ ലോകകപ്പിന്റെ കലാശപ്പോരാട്ടം. ഫൈനലില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഓസീസ് രണ്ടാം ലോക കിരീടം നേടുമെന്നും അദ്ദേഹം പ്രവചിച്ചിരിക്കുകയാണ്. 2021ലായിരുന്നു ഓസീസിന്റെ കന്നി ലോക കിരീടം. എന്നാല്‍ ഇംഗ്ലണ്ട് ഇതിനകം രണ്ടു ലോകകിരീടങ്ങളില്‍ മുത്തമിട്ടിട്ടുണ്ട്. 2010, 22 വര്‍ഷങ്ങളിലായിരുന്നു ഇത്.

അതേസമയം, ഇത്തവണത്തെ ടൂര്‍ണമെന്റില്‍ കിരീട ഫേവറിറ്റുകളില്‍ ഏറ്റവും മുന്നിലുള്ള ടീം ഇന്ത്യയാണ്. ഈ ഫോര്‍മാറ്റില്‍ സൂര്യകുമാര്‍ യാദവിനു കീഴില്‍ ടീം നടത്തിക്കൊണ്ടിരിക്കുന്നത് ഗംഭീര പ്രകടനമാണ്. 2024ലെ അവസാന എഡിഷനില്‍ സൗത്താഫ്രിക്കയെ വീഴ്ത്തി ലോകകപ്പുയര്‍ത്തിയ ശേഷം കളിച്ച ഒരു ടി 20 പരമ്പരയില്‍ പോലും ഇന്ത്യ തോറ്റിട്ടില്ല.

കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കം മുതലുള്ള ടി20യിലെ കണക്കുകളെടുത്താല്‍ ഇന്ത്യ കളിച്ചത് 25 മല്‍സരങ്ങളാണ് ഇതില്‍ 21ലും വിജയം ഇന്ത്യക്കായിരുന്നു. ഏറ്റവും അവസാനമായി ന്യൂസിലാന്‍ഡിനെതിരേ കളിച്ച അഞ്ചു മല്‍സരങ്ങളുടെ പരമ്പരില്‍ 4-1ന്റെ ആധികാരിക വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. അതിനു തൊട്ടുമുമ്പ് കരുത്തരായ സൗത്താഫ്രിക്കയെ 3-1നും ഇന്ത്യ തുരത്തിയിരുന്നു.

SURYA- T20 WC 2026

പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ്

ടി20 ലോകകപ്പില്‍ ഇത്തവണ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റാവുക ഇന്ത്യന്‍ ക്യാപ്റ്റനും 360 ബാറ്ററുമായ സൂര്യകുമാര്‍ യാദവിനെയാണ്. കൂടാതെ ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററും സ്‌കൈ തന്നെയാവുമെന്നും അദ്ദേഹം പറയുന്നു. സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ കാഗിസോ റബാഡയായിരിക്കും ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരനായി മാറുകയെന്നും ലിന്‍ പ്രവചിച്ചിട്ടുണ്ട്.

ടൂര്‍ണമെന്റില്‍ ബാറ്ററെന്ന നിലയില്‍ തകര്‍പ്പന്‍ തുടക്കമാണ് സൂര്യക്കു ലഭിച്ചിരിക്കുന്നത്. അമേരിക്കയുമായുള്ള ആദ്യ ഗ്രൂപ്പ് മല്‍സരത്തില്‍ അദ്ദേഹം മാച്ച് വിന്നിങ് ഇന്നിങ്‌സ് കാഴ്ചവച്ചിരുന്നു.

49 ബോളില്‍ പുറത്താവാതെ 84 റണ്‍സാണ് സൂര്യ വാരിക്കൂട്ടിയത്. ആറു വിക്കറ്റിനു 77 റണ്‍സിലേക്ക് കൂപ്പുകുത്തിയ ടീമിനെ 161 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറിലെത്തിച്ചതും അദ്ദേഹത്തിന്റെ വണ്‍മാന്‍ ഷോയായിരുന്നു.

Story first published: Tuesday, February 10, 2026, 22:55 [IST]
Other articles published on Feb 10, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+