Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: താരീഖിനെ തീര്‍ക്കാന്‍ വഴിയുണ്ട്!! ചെയ്യേണ്ടത് ഇത്ര മാത്രം, ഇന്ത്യയോടു പോണ്ടിങ്, അറിയാം

കൊളംബോ: പാകിസ്താനുമായുള്ള ടി20 ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ ടീം ഇന്ത്യക്കു ഏറ്റവുമധികം ഭീഷണി ആയേക്കാവുന്ന താരം മിസ്റ്ററി സ്പിന്നറായ ഉസ്മാന്‍ താരീഖാണ്. വളരെ വിചിത്രമായ ബൗളിങ് ആക്ഷന്റെ പേരില്‍ അദ്ദേഹം ഇതിനകം തന്നെ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയമായി മാറിക്കഴഞ്ഞു.

താരീഖിന്റെ ബൗളിങ് ആക്ഷന്‍ നിയമവിരുദ്ധമാണെന്നും പലരും ചൂണ്ടിക്കാണിക്കുകയുംചെയ്യുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ഡ അരങ്ങറിയ താരീഖിന്റെ കന്നി ലോകകപ്പാണത്. അദ്ദേഹത്തിനെിരേ ഇന്ത്യ കളിക്കുന്നതും ഇതാദ്യമായാണ്.

അതുകൊണ്ടു തന്നെ താരീഖിനെ ഇന്ത്യന്‍ ബാറ്റര്‍മാര്‍ എങ്ങനെയാവും കൈകാര്യ ചെയ്യുകയെന്നു കാത്തിരുന്നു തന്നെ കാണണം. പാക് സ്പിന്നറെ നേരിടാന്‍ ഇന്ത്യന്‍ താരങ്ങള്‍ക്കു വഴി ഉപദേശിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ ബാറ്ററും ലോകകപ്പ് വിന്നിങ് ക്യാപ്റ്റനുമായ റിക്കി പോണ്ടിങ്.

USMAN TARIQ T20 WC 2026

താരീഖിനെതിരേ എന്തു ചെയ്യണം?

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ പങ്കു വീട്ട വീഡിയോയിലാണ് പാകിസ്താന്‍ സ്പിന്നര്‍ ഉസ്മാന്‍ താരീഖിന്റെ ബൗളിങ് ആക്ഷനെ കുറിച്ചും എങ്ങനെയാണ് ഇതിനെ നേരിടേണ്ടത് എന്നതിനെ കുറിച്ചും റിക്കി പോണ്ടിങ് പറഞ്ഞിരിക്കുന്നത്. ഇന്ത്യന്‍ സ്റ്റാര്‍ ജസ്പ്രീത് ബുംറയുടെ ഭാര്യയും പ്രശസ്ത ആങ്കറുമായ സഞ്ജന ഗണേശനാണ് താരീഖിനെപ്പറ്റി അദ്ദേഹത്തോടു ചോദിച്ചത്.

എന്താണ് ഉസ്മാന്‍ താരീഖിന്റെ ബൗളിങ് ആക്ഷനെ കുറിച്ചുള്ള അഭിപ്രായം. ബൗളിങിനിടെ പ്രതിഭയെ പോലെ അദ്ദേഹം ഇടയ്‌ക്കൊന്ന് പോസ് (pause) ചെയ്യുന്നുണ്ട്. താരീഖിനെതിരേ ഇന്ത്യ എങ്ങനെയാവണം കളിക്കേണ്ടത് എന്നാണ് തോന്നുന്നതെന്നായിരുന്നു സഞ്ജനയുടെ ചോദ്യം.

പാകിസ്താനുമായി അവസാനം കിളിച്ച ടി20 പരമ്പരയില്‍ ഉസ്മാന്‍ താരീഖിനെ നേരിട്ടതിനു ശേഷം ബൗളിങ് ആക്ഷനെ നാട്ടുകാരനായ യുവ ഓള്‍റൗണ്ടര്‍ കാമറൂ്ണ്‍ ഗ്രീന്‍ കളിയാക്കിയതിനെ വിമര്‍ശിച്ചു കൊണ്ടാണ് പോണ്ടിങ് തുടങ്ങിയത്. ഉസ്മാന്‍ താരീഖിന്റെ ബൗളിങില്‍ ഔട്ടായ ശേഷമുള്ള കാമറൂണ്‍ ഗ്രീനിന്റെ പ്രതികരണം എന്നെ നിരാശപ്പെടുത്തി.

താരീഖിന്റെ ബൗളിങ് ആക്ഷനെ ഏറെക്കുറെ അനുകരിക്കുകയും അതിനെ കുറിച്ച് സംസാരിക്കുകയുമാണ് ചെയ്തത്. നിങ്ങള്‍ അതു കണ്ടിട്ടുണ്ടാവും. താരീഖ് എന്താണ് ചെയ്യുന്നകെന്നു നിങ്ങള്‍ക്കറിയാം. അവിടെ ഗ്രീനിന്റെ ഭാഗത്തു നിന്നും സര്‍പ്രൈസുണ്ടാവാനും പാടില്ലായിരുന്നു.

ബോള്‍ ചെയ്യാന്‍ നടന്നു വന്ന ശേഷം നില്‍ക്കുമെന്നും വളരെ താഴ്ന്ന ബൗളിങ് ആക്ഷനായിരിക്കുമെന്നും നിങ്ങള്‍ക്കറിയാം. അതിനെ കുറിച്ച് പരാതി പറയുന്നത് നല്ല കാര്യമല്ല. അതിനെ കൈകാര്യം ചെയ്യാവുള്ള വഴി കണ്ടെത്തുകയും നന്നായി കളിക്കാന്‍ ശ്രമിക്കുകയും ചെയ്യുകയാണ് വേണ്ടതെന്നും പോണ്ടിങ് വിശദമാക്കി.

USMAN TARIQ T20 WC 2026

ഉസ്മാന്‍ താരീഖിന്റെ ബൗളിങ് ശ്രദ്ധിച്ചപ്പോള്‍ എനിക്കു മനസിലായ കാര്യം ഇതിനകം ബുദ്ധിമുട്ടിയവരെല്ലാം ബോളിന്റെ ലൈനിനു കുറുകെ കളിക്കാന്‍ ശ്രമിച്ചവരാണ്. അദ്ദേഹം ബോള്‍ വളരെയധികം ടേണ്‍ ചെയ്യുന്നയാളല്ല. ഞാനാണ് കോച്ചെങ്കില്‍ ബാറ്റര്‍മാര്‍ക്കു നല്‍കുന്ന ഉപദേശം ഇങ്ങനെയാവും-

താരീഖിനെതിരേ ഓഫ്‌സ്്റ്റംപ് ലൈനില്‍ നിന്ന് ബാറ്റ് ചെയ്യൂ. സൈറ്റ് സ്ക്രീനിനെ ലക്ഷ്യമിടണം, നേരെ ബൗളറുടെ തലയ്ക്കുമുകളിലൂടെ അതിശക്തമായി ഷോട്ട് കളിക്കണം. തുടക്കത്തില്‍ നിങ്ങള്‍ക്കു ഇതു ചെയ്യാനായാല്‍ അതു താരീഖിനെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യുമെന്നും പോണ്ടിങ് വിശദമാക്കി,.

Story first published: Sunday, February 15, 2026, 16:23 [IST]
Other articles published on Feb 15, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+