For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: പിച്ചില്‍ ഐസിസിയുടെ കള്ളക്കളി!! എല്ലാം ഇന്ത്യക്ക് വേണ്ടി, മുന്‍ പാക് താരം രംഗത്ത്

ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വമ്പന്‍ പേരാട്ടം ഞായറാഴ്ച നടക്കാനിരിക്കവെ ഐസിസിക്കെതിരേ ഗുരുതര ആരോപണവുമായി മുന്‍ പാക് സ്പിന്നര്‍ സഖ്‌ലയ്ന്‍ മുഷ്താഖ്. ഇന്ത്യയെ സഹായിക്കുന്നതിനായി ചില കള്ളത്തരങ്ങള്‍ ഐസിസി കാണിക്കുന്നുവെന്നാണ് അദ്ദേഹം തുറന്നടിക്കുന്നത്.

15നു രാത്രി കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് ലോകം മുഴുവന്‍ കാത്തിരിക്കുന്ന ക്രിക്കറ്റിലെ എല്‍ ക്ലാസിക്കോ പോര്. ഈ മല്‍സരം നടക്കില്ലെന്നായിരുന്നു ഒരു സമയം വരെ എല്ലാവരും ഉറപ്പിച്ചിരുന്നത്.

Saqlain Mushtaq T20 WC 2026

കാരണം പാകിസ്താന്‍ സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അവര്‍ ഈ മല്‍സരം ബഹിഷ്‌കരിക്കുന്നതായി ആദ്യം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഐസിസിയുമായുള്ള ചര്‍ച്ചയ്‌ക്കൊടുവില്‍ പാകിസ്താന്‍ തീരുമാനം പിന്‍വലിക്കുകയായിരുന്നു.

ഐസിസിക്കെതിരേ മുഷ്താഖ്

ബിസിസിഐയുടെ മുന്‍ മേധാവി കൂടിയായ ജയ് ഷായാണ് ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ തലപ്പത്തുള്ളത്. അതുകൊണ്ടു തന്നെ ബിസിസിഐയോടും ഇന്ത്യന്‍ ടീമിനോടും ഐസിസിക്ക് പ്രത്യേക താല്‍പ്പര്യമുണ്ടെന്നും പാകിസ്താന്‍ പലപ്പോഴായി ഉന്നയിച്ചിട്ടുള്ള ആരാപണമാണ്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് സഖ്‌ലെയ്ന്‍ മുഷ്താഖിന്റെ ഇപ്പോഴത്തെ ആരോപണവും വന്നിട്ടുള്ളത്.

ബിസിസിഐയുടെ സ്വാധീനം കാരണം ഐസിസിക്ക് പിച്ചില്‍ മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുമെന്നാണ് മുഷ്താഖ് തുറന്നടിക്കുന്നത്. ഐസിസിയില്‍ നിന്നുള്ള വിദഗ്ധരായ ക്യുറേറ്റര്‍മാരുടെ നിര്‍ദേശനമനുസരിച്ച് പിച്ചുകളൊരുക്കുന്നത്. പക്ഷെ ഇവയില്‍ ബ്ിസിസിഐയ്ക്കു സ്വാധീനമുണ്ടാക്കാന്‍ സാധിക്കുമെന്നീണ് മുഷ്താഖ് പറയുന്നത്.

ഇപ്പോള്‍ ലഭ്യമായിട്ടുള്ള സാങ്കേതിക വിദ്യകളും മറ്റും നോരക്കുമ്പോള്‍ പിച്ചില്‍ മാറ്റമുണ്ടാക്കാന്‍ കഴിയും. എന്തൊക്കെയാണ് യഥാര്‍ഥത്തില്‍ നടക്കുന്നതെന്നു നമുക്കറിയില്ല. ഐസിസി ആരുടെ സ്വാധീനത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് നമുക്കറിയാമെന്നും ബിസിസിഐയെ പരോക്ഷമായി കുറ്റപ്പെടുത്തി കൊണ്ട് മുഷ്താഖ് പറയുകയും ചെയ്തു.

ആഗയുടെ ക്യാപ്റ്റന്‍സി

ടി20 ലോകകപ്പില്‍ ഇത്തവണ ആദ്യ രണ്ടു മല്‍സരങ്ങളിലും ജയിച്ച് പാകിസ്താന്‍ വളരെ പോസിറ്റിവായി തുടങ്ങിയെങ്കിലും കസല്‍മാന്‍ അലി ആഗയുടെ ക്യാപ്റ്റന്‍സിയില്‍ ചില മുന്‍ താരങ്ങള്‍ അസംതൃപ്തരാണ്. ബൗളര്‍മാരെ അദ്ദേഹം ഉപയോഗിക്കുന്ന രീതിയെയാണ് പലരും കുറ്റപ്പെടുത്തുന്നത്. സഖ്‌ലെയ്ന്‍ മുഷ്താഖിനും ഇതേ അഭിപ്രായം തന്നെയാണുള്ളത്.

ഉസ്മാന്‍ താരീഖിവ് ഈ ലോകകപ്പില്‍ നിങ്ങളൊരു ഗെയിം നല്‍കി. ഇന്ത്യക്കെതിരായ മല്‍സരത്തിന് മുമ്പ് അത് അവനു ആത്മവിശ്വാസവും നല്‍കും. എന്നാല്‍ രണ്ട് ഫാസ്റ്റ്് ബൗളര്‍മാരെയും ഒരു സീം ബൗളിങ് ഓള്‍റൗണ്ടറെയുമാണ് മുന്നോട്ട് ആവശ്യമെങ്കില്‍ നിങ്ങളുടെ സമവാക്യങ്ങള്‍ ആകെ മാറും.

ഫഹീം അഷ്‌റഫിനെ ബൗൡങില്‍ പാകിസ്താന്‍ വേണ്ടത്ര ഉപയോഗിക്കുന്നില്ല. പാക് ടീമിനായി 20ാം ഓവര്‍ എറിയാന്‍ സാധിക്കുന്നയാളാണ്‍ അവനാണ്. അല്ലാതെ താരീഖ്, നവാസ്, ഷദാബ്, അ്രബ്രാര്‍ ഇവര്‍ക്കൊന്നും കഴിയില്ലെന്നും മുഷ്താഖ് ചൂണ്ടിക്കാട്ടി.

SURYA AGHA- T20 WC 2026

ഇന്ത്യ- പാക് പോരാട്ടം

ഇന്ത്യയില്‍ ടി20 ലോകകപ്പ് കളിക്കാന്‍ തയ്യാറല്ലെന്നു പാകിസ്താന്‍ നേരത്തേ അറിയിച്ചതിനാല്‍ തന്നെ അവരുടെ മല്‍സരങ്ങള്‍ മുഴുവന്‍ ശ്രീലങ്കയിലാണ്. ഇന്ത്യയാവട്ടെ അവരുമായുള്ള മല്‍സരമൊഴികെ ബാക്കിയെല്ലാം കളിക്കുന്നത് നാട്ടിലുമാണ്. ഇനി ടൂര്‍ണമെന്റിന്റെ നോക്കൗട്ട് റൗണ്ടില്‍ വീണ്ടും പാകിസ്താനെ നേരിടേണ്ടി വന്നാല്‍ ഇന്ത്യക്ക് ലങ്കയിലേക്ക് ഒരിക്കല്‍ക്കൂടി പറക്കേണ്ടിയും വരും.

കൊളംബോയിലെ ആര്‍ പ്രേമദാസ സ്‌റ്റേഡിയമാണ് ഞായറാഴ്ച ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഗ്ലാമര്‍ പോരാട്ടത്തിന് വേദിയാവുന്നത്. ഇതിനകം തന്നെ ലങ്കയില്‍ രണ്ട് ഗ്രൂപ്പ് മല്‍സരങ്ങള്‍ കളിച്ചതിനാല്‍ പിച്ചും സാഹചര്യങ്ങളുമായി പാകിസ്താന്‍ കൂടുതല്‍ പൊരുത്തപ്പെട്ടു കഴിഞ്ഞു. ഇത് ഇന്ത്യക്കെതിരേ അവര്‍ക്ക് മുതല്‍ക്കൂട്ടായി മാറിയേക്കുകയും ചെയ്യും.

ഗ്രൂപ്പ് എയില്‍ പാക് ടീം അവരുടെ രണ്ടു മല്‍സരങ്ങളും കളിച്ചത് കൊളംബോയിലെ സിംഹളീസ് സ്‌പോര്‍ട്‌സ് ഗ്രൗണ്ടിലായിരുന്നു. നെതര്‍ലാന്‍ഡ്‌സുമായുള്ള ആദ്യത്തെ പകല്‍ മല്‍സരം അല്‍പ്പം ബുദ്ധിമുട്ടിയാണ് പാകിസ്താന്‍ ജയിച്ചുകയറിയത്. എന്നാല്‍ അമേരിക്കയുമായി രാത്രി നടന്ന മല്‍സരത്തില്‍ വളരെ അനായാസം ജയിച്ചുകയറി.

Story first published: Thursday, February 12, 2026, 17:44 [IST]
Other articles published on Feb 12, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+