ചെന്നൈ: ഇത്തവണത്തെ ഐസിസി ടി20 ലോകകപ്പില്‍ ഒടുവില്‍ യുഎസ്എയും കന്നി വിജയം കൊയ്തിരിക്കുകയാണ്. ഇറ്റലി, യുഎഇ തുടങ്ങിയ കുഞ്ഞന്‍ ടീമുകള്‍ക്കു പിന്നാലെയാണ് മറ്റൊരു അസോസിയേറ്റ് ടീമായ യുഎസ്എയെും വിജക്കൊടി പാറിച്ചത്. ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ നടന്ന ഗ്രൂപ്പ് എ മല്‍സരത്തില്‍ നെതര്‍ലാന്‍ഡ്‌സിനെ 93 റണ്‍സിനാണ് യുഎസ്എ തുരത്തയിയത്.
ഇതു തീര്‍ച്ചയായും ഒരു സര്‍പ്രൈസ് ഫലം കൂടിയാണ്. കാരണം മുമ്പൊരിക്കലും ടി20യില്‍ ഡച്ച് പടയെ വീഴ്ത്താന്‍ അവര്‍ക്കായിട്ടില്ല. എന്നാല്‍ ലോകകപ്പിന്റെ വലിയ വേദിയില്‍ യുസ്എ ചരിത്രം തിരുത്തിയിരിക്കുകയാണ്. ഓറഞ്ച് പടയെ അവര്‍ അക്ഷരാര്‍ഥത്തില്‍ വാരിക്കളയുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട യുഎസ്എ ടീം ആറു വിക്കറ്റിനു 196 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തിയപ്പോള്‍ തന്നെ ഡച്ച് ടീം പരുങ്ങലിലായി.

പൊരുതാന്‍ പോലും അനുവദിക്കാതെയാണ് ഉജ്ജ്വല ബൗളിങിലൂടെ അവരെ യുഎസ്എ ടീം വരിഞ്ഞുകെട്ടിയത്. വെറും 15.5 ഓവറില്‍ 103 റണ്‍സിന് നെതലാന്‍ഡ്‌സ് ഓള്‍ഔട്ടാവുകയും ചെയ്തു. യുഎസ്എയുടെ ഈ വിജയം കാരണം ഏറ്റവും സന്തോഷിക്കുക ഇന്ത്യയും പാകിസ്താനുമാണ്. എന്തുകൊണ്ടെന്നറിയാം.
നെതര്‍ലാന്‍ഡ്‌സിനതെിരായ വമ്പന്‍ജയം കൊണ്ട് യുഎസ്എയ്ക്ക് പ്രത്യേകിച്ചും ഗുണമൊന്നില്ലെന്നു പറയാം. എന്നാല്‍ നെതര്‍ലാന്‍ഡ്‌സിനു അങ്ങനെയല്ല. സൂപ്പര്‍ എട്ട് സാധ്യതകള്‍ കൂടുകല്‍ സജീവമാക്കാനുള്ള മികച്ചൊരു അവസരമാണ് അവര്‍ പാഴാക്കിയത്. പക്ഷെ ഡച്ച് ടീമിന്റെ അപ്രതീക്ഷിത പരാജയം കാരണം ഗുണം കിട്ടിയ രണ്ടു ടീമുകളുണ്ട്.
നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യയും മുന്‍ ജേതാക്കളായ പാകിസ്താനുമാണത്. യുഎസ്എക്കെതിരേ ഡച്ച് ടീം ജയിച്ചിരുന്നെങ്കില്‍ അത് ഇരുടീമുകള്‍ക്കും ഭീഷണി ആയേനെ. എന്നാല്‍ ഇനി അതില്ല. മാത്രമല്ല ഇന്ത്യയടെയും പാകിസ്താന്റെയും സൂപ്പര്‍ എട്ട് സാധ്യതകളും കൂടുതല്‍ സജീവമായെന്നു പറയാം.
രണ്ടു മല്‍സരങ്ങളില്‍ നിന്നും നാലു പോയിന്റുമായി ഇന്ത്യയും പാകിസ്താനുമാണ് ഗ്രൂപ്പില്‍ ആദ്യ രണ്ടു സ്ഥാനങ്ങളില്‍. നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യ (+3.050) ഇന്ത്യ മുന്നിലെ്ത്തിയപ്പോള്‍ പാക് ടീം (+0.932) പിന്നിലുമായി. യുഎസ്എയും നെതര്‍ലാന്‍ഡ്‌സുമാണ മൂന്നു കളിയില്‍ രണ്ടു പോയിന്റ് വീതം നേടി മൂന്നും നാലും സ്ഥാനങ്ങളില്‍. രണ്ടു കളിയും തോറ്റ നമീബിയയാണ് അവസാന സ്ഥാനത്ത്.
ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ- പാകിസ്താന്‍ പോരാട്ടം സൂപ്പര്‍ എട്ടിലേക്കുള്ള പ്ലേഓഫിനു തുല്യമായിരിക്കുകയാണ്. ജയിക്കുന്നര്‍ക്ക് അവസാന കളിക്കു കാത്തുനില്‍ക്കാതെ സൂപ്പര്‍ എട്ടിലേക്കു കുതിക്കാം. തോല്‍ക്കുന്നവര്‍ക്കാവട്ടെ അവസാന മല്‍സരം ജയിച്ചാല്‍ യോഗ്യ നേടാം. ഇന്ത്യ ഡച്ചിനെയും പാക് ടീം നമീബിയെയുമാണ് അവസാന കളിയില്‍ നേരിടുക.
നെതര്‍ലാന്‍ഡ്‌സുമായുള്ള മല്‍സരത്തില്‍ യുഎസ്എയുടെ ഹീറോസ് സായ്‌തേജ മുക്കാമല്ലയും ഹര്‍മീത് സിങുമാണ്. യുഎസ്എയെ ആറു വിക്കറ്റിനു 196ലെത്തിച്ചത് മുക്കാമല്ലയുടെ അഗ്രസീവ് ബാറ്റിങാണ്.
മൂന്നാമനായെത്തിയ അദ്ദേഹം 51 ബോളില്‍ 79 റണ്‍സ് അടിച്ചെടുത്തു. അഞ്ചു ഫോറും നാല സിക്‌സറുമുള്‍പ്പെടും. ശുഭം രഞ്ജനെ (24 ബോളില്‍ 48*), ക്യാപ്റ്റന്‍ മൊനാങ്ക് പട്ടേല്‍ (22 ബോളില്‍ 36) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.

റണ്‍ചേസില്‍ സ്പിന്നര്‍ ഹര്‍മീത് ഡച്ച് ടീമിന്റെ അന്തകനായി മാറുകയും ചെയ്തു. 21 റണ്‍സ് വിട്ടുകൊടുത്ത അദ്ദേഹം നാലു വിക്കറ്റുകളാണ് പിഴുതത്. ഷാഡ്‌ലി വാന്‍ ഷാല്‍വിക്ക് മൂന്നു വിക്കറ്റും നേടി. ഇതാണ് ഡച്ച് ബാറ്റിങ് നിരയെ തകര്‍ത്തത്. ബാസ് ഡിലീഡെ (23), നായകന്‍ സ്‌കോട്ട് എഡ്വര്‍ഡ്‌സ് (20) എന്നിവര്‍ മാത്രം പൊരുകി നോക്കുകയും ചെയ്തു.
ടി20 ലോകകപ്പിന്റെ ഗ്രൂപ്പ് ഡിയില്‍ കുഞ്ഞന്‍ ടീമുകളുടെ പോരാട്ടത്തില്‍ കാനഡയെ അഞ്ചു വിക്കറ്റിനു തകര്‍ത്താണ് യുഎഇ ആദ്യ വിജയം കൊയ്തത്. ആദ്യ ബാറ്റ് ചെയ്ത കാനഡ ഏഴു വിക്കറ്റിനു 150 റണ്‍സാണ് നേടിയത്. ഹര്‍ഷ്. കാക്കറിന്റെ (50) ഫിഫ്റ്റിയാണ് അവര്‍ക്കു തുണയായത്.
റണ്‍ചേസില്‍ ഒരു ഘട്ടത്തില്‍ പതറിയ യുഎഇ പരാജയം മണത്തിരുന്നു. എന്നാല്‍ ആര്യാന്‍ഷ് ശര്‍മ (74*), സൊഹൈബ് ഖാന്‍ (51) എന്നിവരുടെ ഫിഫ്റ്റികള്‍ രണ്ടു ബോളും അഞ്ചു വക്കറ്റും ശേഷിക്കവെ അവരെ വിജയത്തിലെത്തിക്കുകയും ചെയ്തു.