For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: ഇന്ത്യയെ ജയിപ്പിച്ചത് സൂര്യയല്ല!! നന്ദി പറയേണ്ടത് അമേരിക്കയോട് മാത്രം, സഹായമിങ്ങനെ

മുംബൈ: ഐസിസിയുടെ ടി20 ലോകകപ്പില്‍ വിജയത്തോടെ തുടങ്ങിയെങ്കിലും നിലവിലെ ചാംപ്യന്‍മാരും കിരീട ഫേവറിറ്റുകളുമായ ഇന്ത്യയെ പലതും പഠിപ്പിച്ചിരിക്കുകയാണ് അമേരിക്കന്‍ ടീം. വാംഖഡെയില്‍ നടന്ന ഗ്രൂപ്പ് എ മല്‍സരത്തില്‍ 29 റണ്‍സിന്റെ വിജയവുമായാണ് ഇന്ത്യ തടിതപ്പിയത്. ഇന്ത്യ നല്‍കിയ 162 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ അമേരിക്കയ്ക്ക് 132 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.

ടൂര്‍ണമെന്റില്‍ മുന്നോട്ടുള്ള പ്രയാണം പ്രതീക്ഷിച്ചതു പോലെ എളുപ്പമാവില്ലെന്നും വലിയ വെല്ലുവിളികള്‍ കുഞ്ഞന്‍ ടീമുകള്‍ക്കെതിരേ പോലും നേരിട്ടേക്കാമെനും ഈ മല്‍സരം ഇന്ത്യക്കു കാണിച്ചു തന്നിരിക്കുകയാണ്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ (49ബോളില്‍ 84*) ഇന്നിങ്‌സിനോടാണ് ഇന്ത്യ ഏറ്റവുമധികം കടപ്പെട്ടിരിക്കുന്നത്.

SURYA INDA WIN- T20 WC 2026

അല്ലായിരുന്നെങ്കില്‍ മല്‍സര വിധിയു മറ്റൊന്നായി മാറിയേനേ. സൂര്യയുടെ വണ്‍മാന്‍ ഷോയാണ് ടീമിനെ 162 റണ്‍സെന്ന പൊരുതാവുന്ന സ്‌കോറിലേക്കു കൈപിടിച്ചുയര്‍ത്തിയത്. അതുകൊണ്ടുതന്നെ കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹം തന്നെയാണ്. എന്നാല്‍ യഥാര്‍ഥത്തില്‍ സ്‌കൈയോടല്ല, അമേരിക്കയോടു തന്നെയാണ ഈ ജയത്തിന് നമ്മള്‍ നന്ദി പറയേണ്ടത്. ഇതിന്റെ കാരണമെന്താണെന്നറിയാം.

അമേരിക്ക രക്ഷിച്ചതെങ്ങനെ?

നായകന്‍ സൂര്യകുമാര്‍ യാദവ് പൊരുതി നേടിയ 80 പ്ലസ് റണ്‍സ് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ 100 റണ്‍സ് പോലും തികയ്ക്കാനാവാതെ ഇന്ത്യ കൂടാരം കയറിയേനെ അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ടി20 ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റനും വലിയ അട്ടിമറികളിലൊന്നായും അതു കുറിക്കപ്പെടുമായിരുന്നു. ഭാഗ്യം കൊണ്ട് അങ്ങനെയൊന്നും സംഭിവിച്ചില്ല.

ഇതിനു ഏറ്റവും വലിയ കാരണം അമേരിക്ക തന്നെ വരുതിത്തിയ വലിയൊരു പിഴവാണ്. ഈ മല്‍സരത്തിലെ ടോണിങ് പോയിന്റും ഇതു തന്നെയാണ്. പവര്‍പ്ലേയിലെ അവസാന ഓവറിലെ രണ്ടാമത്തെ ബോളില്‍ ഇഷാന്‍ കിഷന്‍ (20) പുറത്തായ ശേഷമാണ് നായകന്‍ സൂര്യകുമാര്‍ യാദവ് നാലാമനായി ക്രീസിലെത്തിയത്.

വലിയ ഷോട്ടുകള്‍ പോയിട്ട് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാന്‍ പോലും ഇന്ത്യ ശരിക്കും വിഷമിച്ച സമയമായിരുന്നു ഇത്. ആദ്യത്തെ 12 ബോളില്‍ വെറും ആറു റണ്‍സ് മാത്രമേ സൂര്യ നേടിയുള്ളൂ. ഒമ്പതോവറിനു ശേഷം ഇന്ത്യ നാലിന് 53. തുടര്‍ന്ന് 10ാം ഓവര്‍ എറിയാനെത്തിയത് ഇന്ത്യന്‍ വംശജനായ മീഡിയം പേസര്‍ ശുഭം രഞ്ജനെ. ആദ്യത്തെ രണ്ടു ബോൡ ഒരു സിംഗള്‍ മാത്രം. റിങ്കു സിങിന്റെ ബാറ്റില്‍ നിന്നാണിത്.

എന്നാല്‍ മൂന്നാമത്തെ ബോള്‍ ലോഫ്റ്റഡ് ഡ്രൈവിലൂടെ സൂര്യ ബൗണ്ടറി കടത്തി. ഈ മല്‍സരത്തില്‍ അദ്ദേഹത്തിന്റെ ആദ്യത്തെ ഫോര്‍. അടുത്ത ബോൡല്‍ റണ്ണില്ല. അഞ്ചാമത്തെ ബോളില്‍ സൂര്യയുടെ വക വീണ്ടുമൊരു ഫോര്‍. ഇത്തവണണ തേര്‍ഡ് മാനിലൂടെയായിരുന്നു ഷോട്ട്. പിന്നാലെയായിരുന്നു കളിയിലെ വഴിത്തിരിവ്.

SURYA - T20 WC 2026

ശുഭത്തിന്റെ സ്ലോ ബോള്‍ സൂര്യ മിഡ് ഓണിലേക്കു ഫ്‌ളിക്ക് ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ എഡ്ജായ ബോള്‍ നേരെ ബൗളറുടെ കൈകളിലേക്കാണ് വന്നത്. കൈയില്‍ കുരുങ്ങിയെന്നു തോന്നിച്ച നിമിഷം അതു തെന്നിപ്പോയി. റീബൗണ്ടില്‍ ഇതു പിടിയൊരുക്കവാന്‍ ശുഭ്ം ശ്രമിച്ചങ്കിലും ഫലമുണ്ടായില്ല. സൂര്യ അപ്പോള്‍ 17 ബോളില്‍ വെറും 15 റണ്‍സ് മാത്രമേ നേടിയിരുന്നുള്ളൂ.

ഒട്ടും ദുഷ്‌കരമായിരുന്നില്ല ആ ക്യാച്ച്. എഡ്ജായിരുന്നതിനാല്‍ അതിനു വേഗതയും അധികമില്ലായിരുന്നു. എന്നിട്ടും ബൗളര്‍ക്കു റിട്ടേണ്‍ ക്യാച്ചെടുക്കാനായില്ല. ശുഭം ആ ക്യാച്ചെടുത്തിരുന്നെങ്കില്‍ ഇന്ത്യ അഞ്ചു വിക്കറ്റിന് 63 റണ്‍സിലേക്കു തകര്‍ന്നടിയുമായിരുന്നു. ടീമാവട്ടെ 100 റണ്‍സ് പോലും തികയ്ക്കുന്നതും സംശയമായിരുന്നു. സൂര്യക്ക് ആ സമയത്ത് ആയുസ് നീട്ടിക്കൊടുത്ത അമേരിക്ക തന്നെയാണ് കളിയില്‍ ഇന്തയെ ജയിപ്പിച്ച് വിട്ടത്.

Story first published: Saturday, February 7, 2026, 23:49 [IST]
Other articles published on Feb 7, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+