For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അഭിക്കും തിലകിനും പകരമോ? സഞ്ജുവിനോടു പുച്ഛം!! ഇപ്പോള്‍ സൂര്യ പറഞ്ഞതിങ്ങനെ, നാണമുണ്ടോ

കൊല്‍ക്കത്ത: വെസ്റ്റ് ഇന്‍ഡീസുമായുള്ള സൂപ്പര്‍ എട്ട് പോരിലെ ക്ലാസ് ഇന്നിങ്‌സിലൂടെ വിമര്‍ശകരുടെ മാത്രമല്ല, നായകന്‍ സൂര്യകുമാര്‍ യാദവിന്റെ കൂടി വായടപ്പിച്ചിരിക്കുകയാണ് സഞ്ജു സാംസണ്‍. മലയാളി താരത്തിന്റെ വണ്‍മാന്‍ ഷോ ഇല്ലായിരുന്നെങ്കില്‍ ടൂര്‍ണമെന്റിന്റെ സെമി ഫൈനല്‍ പോലുമെത്താതെ നിലവിലെ ചാംപ്യന്‍മാര്‍ പുറത്തായേനെ.

50 ബോൡ നിന്നും പുറത്താവാതെ 97 റണ്‍സുമായാണ് സഞ്ജു ഇന്ത്യയുടെ സൂപ്പര്‍ ഹീറോയായി മാറിയത്. വെറും 50 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ 13 ഫോറുകളും നാലു കൂറ്റന്‍ സിക്‌സറുമുള്‍പ്പെടുന്നു. കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും സഞ്ജു തന്നെയാണ്.

SANJU SURYA T20 WC 2026

യഥാര്‍ഥത്തില്‍ നേരത്തേ തന്നെ പുച്ഛിച്ചുതള്ളിയ ക്യാപ്റ്റന്‍ സൂര്യക്കുള്ള സഞ്ജുവിന്റെ ചുട്ട മറുപടി കൂടിയാണ് അദ്ദേഹത്തിന്റെ പ്രകടനം. മലയാളി താരത്തെ അന്നു നിസാരമായി തള്ളിക്കളഞ്ഞ സൂര്യ ഇപ്പോള്‍ പറഞ്ഞത്‌കേട്ട് എല്ലാവരും ശരിക്കും ഞെട്ടിയിരിക്കുകയാണ്.

ഡഗൗട്ടില്‍ നിന്നും അവരെയെല്ലാം കണ്ടു പഠിച്ചു!! ഇതാണ് ഞാന്‍ കാത്തിരുന്ന ആ ദിവസം- സഞ്ജുഡഗൗട്ടില്‍ നിന്നും അവരെയെല്ലാം കണ്ടു പഠിച്ചു!! ഇതാണ് ഞാന്‍ കാത്തിരുന്ന ആ ദിവസം- സഞ്ജു

സൂര്യ ആദ്യം പറഞ്ഞതെന്ത്?

ലോകകപ്പില്‍ സൗത്താഫ്രിക്കയുമായുള്ള സൂപ്പര്‍ എട്ടിലെ വമ്പന്‍ പോരാട്ടത്തിനു മുമ്പുള്ള വാര്‍ത്താ സമ്മേളനത്തിലായിരുന്നു സഞ്ജു സാംസണിനെ പുച്ഛിച്ചുകൊണ്ടുള്ള പ്രതികരണം സൂര്യകുമാര്‍ യാദവ് നടത്തിയത്.

ഇന്ത്യന്‍ മുന്‍നിര ബാറ്റിങ് ഗ്രൂപ്പു ഘട്ടത്തിലുടനീളം പതറിയ സാഹചര്യത്തില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേ സഞ്ജുവിനെ പ്ലെയിങ് ഇലവനിലേക്കു കൊണ്ടു വരുമോയെന്നായിരുന്നു സൂര്യയോടു മാധ്യപ്രവര്‍ത്തകര്‍ ചോദിച്ചത്.

ഇതിനോടു വളരെ പുച്ഛത്തോടെയും പരിഹാസത്തോടെയുമാണ് സൂര്യ മറുപടി നല്‍കിയത്. അഭിഷേകിനു പകരം ഞാന്‍ സഞ്ജുവിനെ കളിപ്പിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത്? അല്ലെങ്കില്‍ തിലക് വര്‍മയുടെ സ്ഥാനത്തു കളിപ്പിക്കണമെന്നാണോ അഭിപ്രായം? എന്നായിരുന്നു കളിയാക്കി കൊണ്ടുള്ള സൂര്യടെ മറുചോദ്യം.

T20 WC 2026: അതെങ്ങനെ ഔട്ട്? ഹെറ്റി ഞെട്ടി!! സമിയും കലിപ്പില്‍; ബിസിസിഐയുടെ കള്ളക്കളി?T20 WC 2026: അതെങ്ങനെ ഔട്ട്? ഹെറ്റി ഞെട്ടി!! സമിയും കലിപ്പില്‍; ബിസിസിഐയുടെ കള്ളക്കളി?

ഈ പ്രതികരണത്തിന്റെ പേരില്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളും അദ്ദേഹത്തിനു നേരിടേണ്ടി വന്നു. കഴിഞ്ഞ മല്‍സരത്തിലെ അതേ പ്ലെയിങ് ഇലവനെ തന്നെ സൗത്താഫ്രിക്കയ്‌ക്കെതിരേയും നിലനിര്‍ത്തുകയാണെന്നു പറഞ്ഞ് സൂര്യക്കു കുറേക്കൂടി നല്ല മറുപടി നല്‍കാമായിരുന്നുവെന്നാണ് പലരും ചൂണ്ടിക്കാട്ടിയത്.

പകരം അഭിഷേക്, തിലക് എന്നിവരുടെയന്നും അത്ര മികച്ച താരമല്ല സഞ്ജുവെന്നു പരോക്ഷമായി പറയുന്ന തരത്തില്‍ പ്രതികരിച്ചത് ശരിയായില്ലെന്നും ചൂണ്ടിക്കാണിക്കപ്പെട്ടു.

സൂര്യ ഇപ്പോള്‍ പറയുന്നതറിയാം

അഭിഷേക് ശര്‍മയുടെയും തിലക് വര്‍മയുടെയും പകരമൊന്നും സഞ്ജു സാംസണിനെ കളിപ്പിക്കാന്‍ കഴിയില്ലെന്നു നേരത്തേ പരിഹസിച്ച സൂര്യകുമാര്‍ യാദവിന്റെ പുതിയ പ്രതികരണം കേട്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. വെസ്റ്റ് ഇന്‍ഡീസുമായുള്ള സൂപ്പര്‍ എട്ടിലെ മാച്ച് വിന്നിങ് ഇന്നിങ്‌സിനു പിന്നാലെയാണ് മലയാളി താരത്തെ അദ്ദേഹം വാനോളം പുകഴ്ത്തിയത്.

SANJU SURYA T20 WC 2026

സഞ്ജു സാംസണിന്റെ ഇന്നിങ്‌സ് ഗംഭീരമായിരുന്നു. കാത്തിരിക്കുകയും ഒരുപാട് ക്ഷമ കാണിക്കുകയും ചെയ്യുന്ന നല്ലയാളുകള്‍ക്കു നല്ല കാര്യങ്ങള്‍ തന്നെയാണ് സംഭവിക്കുകയെന്നു ഞാന്‍ എല്ലായ്‌പ്പോഴും പറയാറുണ്ട്.

ഇപ്പോള്‍ മാത്രമല്ല, സഞ്ജുവിനെ നേരത്തേ കണ്ടുമുട്ടിയപ്പോഴും ഞാന്‍ ഇതു തന്നെയാണ് പറഞ്ഞത്. കഠിനാധ്വാനത്തിന്റെ ഫലം തന്നെയാണിത്. കളിക്കാതിരിക്കുമ്പോള്‍ അവന്‍ അത്രയമധികം പ്രയത്‌നിക്കാറുണ്ട്.

ഇപ്പോള്‍ വലിയ വേദിയില്‍ അതിന്റെ ഫലവും സഞ്ജുവിനു ലഭിച്ചിരിക്കുകയാണ്. ഈ മല്‍സരത്തില്‍ മികച്ച ബാറ്റിങിലൂടെ ടീമിനെ വിജയത്തിലേക്കു നയിക്കുകയും ചെയ്തുവെന്നും സൂര്യ പോസ്റ്റ് മാച്ച് ഷോയില്‍ പറഞ്ഞു.

Story first published: Monday, March 2, 2026, 11:59 [IST]
Other articles published on Mar 2, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+