For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: ആര്‍ച്ചര്‍ എല്ലാ അടവും പയറ്റും, സഞ്ജുവിന് രക്ഷപ്പെടാന്‍ ഈ വഴി മാത്രം!! പുജാര പറയും

ടി20 ലോകകപ്പില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സെമി ഫൈനല്‍ പോരാട്ടം വ്യാഴ്ച നടക്കാനിരിക്കവെ എല്ലാവരും ഉറ്റുനോക്കുക സഞ്ജു സാംസണിന്റെ പ്രകടനമായിരിക്കും. കാരണം സൂപ്പര്‍ എട്ടില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ വണ്‍മാന്‍ ഷോയോടെ അദ്ദേഹം ടീമിന്റെ നിര്‍ണായക താരമായി മാറിയിരിക്കുകയാണ്.

പക്ഷെ മുംബൈയിലെ വാംഖഡെയില്‍ നടക്കാനിരിക്കുന്ന സെമിയില്‍ സഞ്്ജുവിനെ പൂട്ടാനുള്ള ദൗത്യം സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറിനായിരിക്കും. കാരണം കഴിഞ്ഞ വര്‍ഷം ടി20 പരമ്പരയില്‍ മലയാളി താരത്തെ അദ്ദേഹം വെള്ളം കുടിപ്പിച്ചിരുന്നു. ഇനി സെമിയിലും സഞ്ജുവിനായി പുതിയ തന്ത്രങ്ങളുമായിട്ടാവും ആര്‍ച്ചറെത്തുക.

SANJU SAMSON T20 WC 2026

ആര്‍ച്ചറുയര്‍ത്തുന്ന വെല്ലുവിളി മറികടക്കാന്‍ സഞ്ജുവിനു തന്ത്രമുപദേശിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പുജാര. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഗെയിം പ്ലാനെന്ന ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

T20 WC 2026: 'ഒരു വിധം' സെമിയെത്തി, പക്ഷെ കിരീടം ഇന്ത്യ മോഹിക്കേണ്ട!! ഈ കാരണങ്ങള്‍T20 WC 2026: 'ഒരു വിധം' സെമിയെത്തി, പക്ഷെ കിരീടം ഇന്ത്യ മോഹിക്കേണ്ട!! ഈ കാരണങ്ങള്‍

സഞ്ജു ചെയ്യേണ്ടതെന്ത്?

കഴിഞ്ഞ വര്‍ഷത്തെ ടി20 പരമ്പരയിലേതു പോലെ സഞ്ജു സാംസണിനെതിരേ ഷോര്‍ട്ട് ബോളുകളായിരിക്കും ജോഫ്ര ആര്‍ച്ചര്‍ കൂടുതലായും പരീക്ഷിച്ചേക്കുകയെന്നാണ് ചോതേശ്വര്‍ പുജാരയുടെ അഭിപ്രായം.

സഞ്ജു സാംസണിനെതിരേ സെമിയിലും ജോഫ്ര ആര്‍ച്ചറുടെ പ്രധാന ആയുധം ഷോര്‍ട്ട് ബോളുകളായിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്. ഈ ലോകകപ്പില്‍ വലംകൈയന്‍ ബാറ്റര്‍മാരെ അദ്ദേഹം പുറത്താക്കിയിട്ടുള്ള ബോളുകള്‍ നോക്കൂ. അവയില്‍ ഭൂരിഭാഗവും ബാക്ക് ഓഫ് ലെങ്ത്ത് ബോളുകളായിരുന്നു. ഇതു ഏകദേശം എട്ട് മീറ്ററോ, അതില്‍ കുറവോയാണെന്നും പുജാര വിലയിരുത്തി.

ഈ തരത്തിലുള്ള ബോളുകള്‍ ആര്‍ച്ചര്‍ പരീക്ഷിച്ചാല്‍ സഞ്ജു എന്തു ചെയ്യണം? സാധാരണയായി ലെഗ്സ്റ്റംപ് ലൈനിലാണ് അദ്ദേഹം നില്‍ക്കാറുള്ളത്. പക്ഷെ ആര്‍ച്ചര്‍ക്കെതിരേ നിങ്ങള്‍ എങ്ങനെ റണ്‍സെടുക്കും?

ഒരു വഴിയെന്നത് അല്‍പ്പം കൂടി ഇടം സൃഷ്ടിച്ചെടുത്ത ശേഷം ബോള്‍ റിലീസ് ചെയ്യും മുമ്പ് ലെഗ്സ്റ്റംപിനു പുറത്തേക്കു വരികയെന്നതാണ്. അതിനുശേഷം ഓണ്‍സൈഡിലേക്കു കളിക്കുകയും വേണം.

സഞ്ജു ഇനി സ്ഥിരം കളിക്കട്ടെ!! സെമിയില്‍ സൂക്ഷിച്ചോ, വിന്‍ഡീസല്ല ഇംഗ്ലണ്ട്; ദാദ പറയുന്നുസഞ്ജു ഇനി സ്ഥിരം കളിക്കട്ടെ!! സെമിയില്‍ സൂക്ഷിച്ചോ, വിന്‍ഡീസല്ല ഇംഗ്ലണ്ട്; ദാദ പറയുന്നു

പക്ഷെ സഞ്ജുവിനെ സംബന്ധിച്ച് തുടക്കത്തില്‍ നല്ല ഓപ്ഷന്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കളിക്കുകയാണ്. കഴിയാവുന്നത്രയും ബോളുകള്‍ ഓപ്പണിങ് പങ്കാളിയായ അഭിഷേക് ശര്‍മയ്ക്കു നല്‍കുകയും വേണം. ജോഫ്ര ആര്‍ച്ചറിനെ അവന്‍ നേരിടാന്‍ ശ്രമിക്കുമെന്നും പുജാര വിലയിരുത്തി.

കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ക്വാര്‍ട്ടര്‍ ഫൈനലിനു തുല്യമായ പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ 50 ബോളില്‍ പുറത്താവാതെ 97 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്. അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് ഇന്നിങ്‌സായും ഇതു മാറിയിരിക്കകുയാണ്.

ഈ പ്രകടനം നല്‍കിയ ആത്മവിശ്വാസത്തിലായിരിക്കും സെമിയില്‍ ഇംഗ്ലണ്ടിനെതിരേ സഞ്ജുവിറങ്ങുക. പക്ഷെ ആര്‍ച്ചറുടെ പവര്‍പ്ലേ ഓവറുകള്‍ ശ്രദ്ധയോടെ കളിക്കുകയെന്നതായിരിക്കും അദ്ദേത്തിനു മുന്നിലുള്ള ഏറ്റവും വലിയ ചാലഞ്ച്. 8.33 എന്ന ദയനീയ ശരാശരിയില്‍ വെറും 25 റണ്‍സ് മാത്രമേ ഇംഗ്ലീഷ് പേസര്‍ക്കെതിരേ സഞ്ജു ഇതിനകം നേടിയിട്ടുള്ളൂ മൂന്നു തവണ വിക്കറ്റ് നഷ്ടമാവുകയും ചെയ്തു.

അഭിഷേകിനുള്ള ഉപദേശം

ജോഫ്ര ആര്‍ച്ചറെ മികച്ച രീതിയില്‍ നേരിടാനും റണ്‍സെടുക്കും അഭിഷേക് ശര്‍മയ്ക്കും വഴി ഉപദേശിച്ചിരിക്കുകയാണ് ചേതേശ്വര്‍ പുജാര. അഭിഷേക് ശര്‍മയിലേക്കു വന്നാല്‍ ഓഫ്സ്റ്റംപിന് പുറത്തേക്കു പോവുന്ന ബോളുകള്‍ ബൗണ്ടറി ഓപ്ഷനുകളാണ്. അവന്‍ വളരെ കരുത്തനാണ്, സ്‌ട്രൈക്ക് റേറ്റും വളരെ മികച്ചതാണ്.

ABHISHEK SHARMA T20 WC 2026

ജോഫ്ര ആര്‍ച്ചറുടെ ശക്തിയെന്താണ്? ബോള്‍ റിലീസ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ഭൂരിഭാഗം ബോളുകളും ഇടംകൈയന്‍ ബാറ്റര്‍മാരില്‍ നിന്നും അകന്നു പോവുകയാണ്. അതുകൊണ്ടാണ് നേരത്തേ അര്‍ച്ചര്‍ക്കെതിരേ വിജയം കൊയ്യാനും അഭിഷേകിനു സാധിച്ചത്.

സെമിയിലും ആര്‍ച്ചറിനെതിരേ അല്‍പ്പം ഇടമുണ്ടാക്കിയെടുത്ത ശേഷം അവന്‍ പോയിന്റിനോ, കവറിനോ മുകളിലൂടെ കളിക്കാന്‍ ശ്രമിക്കണം. ഓഫ്‌സൈഡിലൂടെ കഴിയാവുന്നത്രയും റണ്ണെടുക്കാനായിരിക്കണം ശ്രമിക്കേണ്ടതെന്നും അഭിഷേകിനെ ഓര്‍മിപ്പിച്ചിരിക്കുകയാണ് പുജാര.

Story first published: Wednesday, March 4, 2026, 14:45 [IST]
Other articles published on Mar 4, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+