For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: ഇന്ത്യ 200 അടിച്ചേനെ!! എല്ലാം തകര്‍ത്തത് സയീം, ഇന്ത്യക്ക് ബ്രേക്കിട്ടതിങ്ങനെ

കൊളംബോ: ടി20 ലോകകപ്പിലെ എല്‍ ക്ലാസിക്കോ പോരില്‍ പാകസ്താന് 176 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യം നല്‍കിയിരിക്കുകയാണ് ടീം ഇന്ത്യ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ഇന്ത്യ ഏഴു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 175 റണ്‍സ് അടിച്ചെടുത്തത്.

ബാറ്റിങില്‍ ടീമിന്റെ നെടുംതൂണായത് ഓപ്പര്‍ ഇഷാന്‍ കിഷന്റെ ഇടിവെട്ട് ഇന്നിങ്‌സായിരുന്നു. വെറും 40 ബോളില്‍ അദ്ദേഹം വാരിക്കൂട്ടിയത് 77 റണ്‍സാണ്. 10 ഫോറും മൂന്നു കൂറ്റന്‍ സിക്‌സറുമടക്കമാണ്. ഇന്ത്യന്‍ താരങ്ങളില്‍ ഇഷാന്റെ ബാറ്റിങ് വേറെ ലെവലായിരുന്നുവെന്നു തന്നെ നിസംശയം പറയാം. കാരണം ബാക്കിയുള്ളവരെല്ലാം റണ്ണെടുക്കാന്‍ ശരിക്കും ബുദ്ധിമുട്ടുക തന്നെ ചെയ്തു.

SAIM AYUB T20 WC 2026

ഒരു സമയത്ത് 19-210 റണ്‍സെങ്കലും ഇന്ത്യ അടിച്ചെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ടീമിനെ 175ല്‍ പിടിച്ചുനിര്‍ത്താന്‍ പാക് ടീമിനെ സഹായിച്ചത് സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ സയീം അയൂബാണ്. ഇതു എങ്ങനെയെന്നറിയാം.

സയീമിന്റെ പ്രകടനം

പാകിസ്താന്‍ ബൗളിങ് നിരയില്‍ ഇന്ത്യക്ക് ഏറ്റവുമധികം വെല്ലുവിളിയുയര്‍ത്തുമെന്ന് കരുതപ്പെട്ടത് മിസ്റ്ററി സ്പിന്നറായ ഉസ്മാന്‍ താരീഖായിരുന്നു. കാരണം വിചിത്രമായ ബൗളിങ് ആക്ഷനും ഇന്ത്യന്‍ താരങ്ങള്‍ ഇതുവരെ അദ്ദേഹത്തെ നേരിട്ടിട്ടില്ലെന്നതും കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു.

പക്ഷെ താരീഖിനു പകരം പാക് ബൗളിങിലെ അപ്രതീക്ഷിത തുറുപ്പുചീട്ടായ ഓപ്പണര്‍ കൂടിയായ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ സയീം അയൂബ് മാറുകയായിരുന്നു. നാലോവറില്‍ 6.2 ഇക്കോണമി റേറ്റില്‍ 25 റണ്‍സ് വിട്ടുകൊടുത്ത് മൂന്നു വിക്കറ്റകളാണ് അദ്ദേഹം പിഴുതത്.

നാലാം ഓവറിലാണ് വലംകൈ ഓഫ് ബ്രേക്ക് ബൗളറായ സയീമിനെ പാക് ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ ആദ്യമായി ബൗള്‍ ചെയ്യാന്‍ വിളിച്ചത്. ഒരു ബൗണ്ടറി വഴങ്ങിയെങ്കിലും ശേഷിച്ച അഞ്ചു ബോളില്‍ ഒരു സിംഗിള്‍ മാത്രമേ വിട്ടുനല്‍കിയുള്ളൂ. രണ്ടാമത്തെ ഓവറില്‍ രണ്ടു ഫോറടക്കം 11 റണ്‍സും സയീം നല്‍കി.

തുടര്‍ന്നായിരുന്നു മല്‍സരഗതി മാറ്റിയ ഒമ്പതാമത്തെ ഓവര്‍. റണ്‍സ് വാരിക്കൂട്ടി കുതിക്കുകയായിരുന്ന ഇഷാനെ നാലാമത്തെ ബോളില്‍ സയീം ബൗള്‍ഡാക്കി. ലെഗ്‌സൈഡിലേക്ക് മാറി ഷോട്ടിനു ശ്രമിച്ചെങ്കിലും ബോള്‍ അദ്ദേഹത്തിന്റെ ബേല്‍സ് തെറിപ്പിക്കുകയായിരുന്നു, ഇന്ത്യന സ്‌കോറിറിങിന്റെ മുനയൊടിഞ്ഞത് ഇതോടെയാണ്.

ISHAN OUT T20 WC 2026

15ാ ഓവറില്‍ സയീമിന്റെ ഇരട്ട പ്രഹരം ഇന്ത്യയെ ശരിക്കും ഞെട്ടിക്കുക തന്നെ ചെയ്തു. ഇഷാന്‍ മടങ്ങിയ ശേഷം തിലകും നായകന്‍ സൂര്യകുമാര്‍ യാദവും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുമായി ഇന്ത്യയെ വലിയ സ്‌കോറിലേക്കു നയിക്കവെയായിരുന്നു സയീം ടീമിനു ബ്രേക്കിട്ടത്. ഓവറിലെ രണ്ടാമത്തെ ബോളില്‍ തിലകിനെ (24 ബോളില്‍ 25) പാക് താരം വിക്കറ്റിനു മുന്നില്‍ കുരുക്കി.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയാണ് തുടര്‍ന്ന് ക്രീസിലെത്തിയത്. പക്ഷെ അദ്ദേഹം വന്നതും പോയതുമെല്ലാം വളരെ പെട്ടെന്നായിരുന്നു. കാരം ബോളായിരുന്നു സയീം എറിഞ്ഞത്. ആദ്യ ബോളില്‍ തന്നെ ഷോട്ടിനായിരുന്നു ഹാര്‍ദിക്കിന്റെ ശ്രമം.

പക്ഷെ അതു നേരെ ലോങ്ഓഫില്‍ ബാബര്‍ ആസമിന്റെ കൈകളില്‍ അവസാനിക്കുകയായിരുന്നു. ഇഷാന്‍, ഹാര്‍ദിക്, തിലക് എന്നിവരുടെ വമ്പന്‍ വിക്കറ്റുകളാണ് ഇന്ത്യയെ 200ന് മുകളില്‍ നേടുന്നതില്‍ നിന്നും തടഞ്ഞതെന്നു നിസംശയം പറയാം.

Story first published: Sunday, February 15, 2026, 21:55 [IST]
Other articles published on Feb 15, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+