Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: മനസ് തകര്‍ന്ന സഞ്ജുവിനെ ഉഷാറാക്കി രോഹിത്!! ചെയ്തതിങ്ങനെ, വീഡിയോ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍മാരില്‍ താരങ്ങള്‍ക്കും ആരാധകര്‍ക്കുമെല്ലാം ഒരുപോലെ പ്രിയങ്കരനാണ് ഇതിഹാസ ഓപ്പണറും വെടിക്കെട്ട് ബാറ്ററുമായ രോഹിത് ശര്‍മ. ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്നും ഇതിനകം വിരമിച്ചു കഴിഞ്ഞ അദ്ദേഹം ഏകദിനത്തില്‍ മാത്രമേ ഇപ്പോള്‍ മല്‍സരരംഗത്തുള്ളൂ,

സ്വന്തം ടീമംഗങ്ങളില്‍ എല്ലായ്‌പ്പോഴും വിശ്വസിക്കുകയും ഓരോരുത്തരുടെയും മികവ് തിരിച്ചറിഞ്ഞ് അത് ഏറ്റവും നന്നായി ഉപയോഗിക്കുകയും ചെയ്തിട്ടുള്ള നായകനാണ് ഹിറ്റ്മാന്‍. തനിക്കു കീഴില്‍ കളിച്ചിട്ടുള്ള താരങ്ങള്‍ക്കു രോഹിത് നല്‍കിയിട്ടുള്ള
പിന്തുണയും എടുത്തു പറയേണ്ടതാണ്.

SANJU ROHIT- T20 WC 2026

Photocredit/X

ഇപ്പോഴിതാ ടി20 ലോകകപ്പിമുള്ള ഇന്ത്യന്‍ ടീമിലേക്കു ഫസ്റ്റ് ചോയ്‌സ് താരമായി എത്തിയിട്ടും മോശം ഫോം കാരണം ബെഞ്ചിലായ മലയാളി താരം സഞ്ജു സാംസണിന് രോഹിത് പിന്തുണയും ആത്മവിശ്വാസവും നല്‍കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

സഞ്ജുവിന് ധൈര്യമേകി

ഇന്ത്യയും അമേരിക്കയും തമ്മില്‍ ശനിയാഴ്ച രാത്രി മുംബൈയിലെ വാംഖഡെ സ്റ്റേഡിത്തില്‍ നടന്ന മല്‍സരത്തിനു മുമ്പായിരുന്നു സംഭവം. ടൂര്‍ണമെന്റിന്റൈ ഉദ്ഘാടന ചടങ്ങുകളും മല്‍സരത്തിനു മുന്നോടിയായി അരങ്ങേറിയിരുന്നു.

കഴിഞ്ഞ എഡിഷനിലെ ലോകകപ്പ് വിന്നിങ് ക്യാപ്റ്റനും ഇത്തവണ ടൂര്‍ണമെന്റിന്റെ ബ്രാന്‍ഡ് അംബാസഡറുമായി രോഹിത് ശര്‍മയും വേദിയിലെ ആതിഥികളുടെ നിരയിലുണ്ടായിരുന്നു. ലോാകപ്പ് ട്രോഫി ഗ്രൗണ്ടിലേക്കു എത്തിച്ചതും അദ്ദേഹം തന്നെ.

സഞ്ജു സാംസണിനെ ആശ്ലേഷിക്കുന്ന രോഹിത് ശര്‍മ, വീഡിയോ കാണാം

ഇതിനു ശേഷം ടോസിനു മുന്നോടിയായി ഗ്രൗണ്ടിലൂടെ നടക്കവെയാണ് സഞ്ജു സാംസണുള്‍പ്പെടെയുള്ള മുന്‍ ടിമംഗങ്ങളെയും രോഹിത് കണ്ടത്. വളരെ സ്‌നഹേനത്തോടെ സഞ്ജുവിനെ കെട്ടിപ്പിടിച്ച അദ്ദേഹം തോളില്‍ തട്ടി അഭിനന്ദിക്കയും പിന്തുണ നല്‍കുകയും ചെയ്തു.

പ്ലെയിങ് ഇലവനില്‍ പോലുമില്ലാത്തതിന്റെ നിരാശയിലൂടെ കടന്നു പോവുന്ന സഞ്ജുവിനെ സംബന്ദിച്ച് ഇതു പുത്തന്‍ ഉണര്‍വേകുമെന്ന കാര്യത്തില്‍ സംശയമില്ല. മുന്‍ ക്യാപ്റ്റന്‍മാരില്‍ എംഎസ് ധോണി, വിരാട് കോലി എന്നിവരേക്കാള്‍ കൂടുതല്‍ സഞ്ജുവിനെ പിന്തുണയ്ക്കുകയും അവസരങ്ങള്‍ നല്‍കുകയും ചെയ്ത നായകനാണ് രോഹിത്.

SANJU samson- T20 WC 2026

സഞ്ജുവിന് തിരിച്ചടിയായതെന്ത്?

ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണറും വിക്കറ്റ് കീപ്പറുമായിട്ടായിരുന്നു ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജു സാംസണിനെയെടുത്തത്. അദ്ദേഹം ഓപ്പണറായതിനാല്‍ തന്നെ ബാക്കപ്പായി ഇഷാന്‍ കിഷനെയും ടീമിലെടുക്കുകയായിരുന്നു. ലോകകപ്പില്‍ ഇഷാന് അവസരമൊന്നും ലഭിക്കാനിടയില്ലെന്നുമാണ് കരുതിയത്.

പക്ഷെ ന്യൂസിലാന്‍ഡിനെതിരേ സമാപിച്ച അഞ്ചു മല്‍സരങ്ങളുടെ ടി20 പരമ്പര സഞ്ജുവിന്റെ ലോകകപ്പ് മോഹങ്ങളും തകര്‍ക്കുകയായിരുന്നു. മുഴുവന്‍ കളിയിലും ഓപ്പണറായി ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചെങ്കിവും തികഞ്ഞ പരാജയമായി മാറി.

ഒരു ഫിഫ്റ്റി പോലും നേടാനായില്ലെന്ന് മാത്രമല്ല, പരമ്പരയില്‍ സഞ്ജുവിന്റെ ആകെ സമ്പാദ്യം വെറും 46 റണ്‍സ് മാത്രമാണ്. 10, 6, 0, 24, 6 എന്നിങ്ങനെയായിരുന്നു സ്‌കോറുകള്‍. എന്നാല്‍ മൂന്നാമനായി കളിക്കാന്‍ അവസരം ലഭിച്ച ഇഷാന്‍ കിഷനാവട്ടെ നാലിന്നിങ്‌സില്‍ നിന്നും 200ന് മുകളില്‍ റണ്‍സും അടിച്ചെടുത്തു. ഓരോ സെഞ്ച്വറിയും ഫിഫ്റ്റിയും ഇതിലുള്‍പ്പെടും.

ന്യൂസിലാന്‍ഡിനെതിരേ പരമ്പരയിലുടനീളം ഒട്ടും ആത്മവിശ്വാസത്തിലായിരുന്നില്ല സഞ്ജു കാണപ്പെട്ടത്. അനായാസം ഷോട്ടുകള്‍ കളിക്കാമായിരുന്ന ബോളുകള്‍ പോലും അദ്ദേഹത്തെ ശരിക്കും ബുദ്ധിമുട്ടിച്ചു.

ഇതാണ് ലോകകപ്പിന്റെ പ്ലെയിങ് ഇലവനില്‍ സഞ്ജുവിന് സ്ഥാനവും നഷ്ടമാക്കിയത്. പകരം ഇഷാന്‍ ഓപ്പണിങിലേക്കും വന്നിരിക്കുകയാണ്. ടൂര്‍ണമെന്റിലുടനീളം അദ്ദേഹത്തിന് ഇനി ബെഞ്ചില്‍ ഇരിക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.

Story first published: Sunday, February 8, 2026, 21:27 [IST]
Other articles published on Feb 8, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+