For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: നമീബിയക്കെതിരേ സഞ്ജുവിന്റെ റണ്ണെത്ര? അറിഞ്ഞ് ഞെട്ടരുത്!! പ്രവചിച്ച് എഐ

ഡല്‍ഹി: ടി20 ലോകകപ്പില്‍ തീര്‍ത്തും അപ്രതീക്ഷിതമായി ഇന്ത്യക്കു വേണ്ടി ഓപ്പണിങില്‍ കളിക്കാനൊരുങ്ങുകയാണ് സഞ്ജു സാംസണ്‍. ടൂര്‍ണമെന്റിലുടനീളം വാട്ടര്‍ ബോയ് ആയി ഒതുങ്ങേണ്ടി വരുമെന്ന് എല്ലാവരും ആശങ്കപ്പെട്ടിരിക്കെയാണ് രണ്ടാമത്തെ കളിയില്‍ തന്നെ അദ്ദേഹത്തിന്റെ സമയം തെളിഞ്ഞിരുക്കുന്നത്.

കടുത്ത പനിയും വയറിലെ അണുബാധയും കാരണം ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍ അഭിഷേക് ശര്‍മ പുറത്തായിരിക്കവെ വ്യാഴാഴ്ച നമീബിയുമായി നടക്കാനിരിക്കുന്ന കളിയില്‍ സഞ്ജു ഇറങ്ങുമെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ഇഷാന്‍ കിഷനായിരിക്കും അദ്ദേഹത്തിന്റെ ഓപ്പണിങ് പങ്കാളി.

നമീബിയക്കെതിരേ ഓപ്പണിങ് റോളില്‍ സഞ്ജു മിന്നിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ഈ മല്‍സരത്തില്‍ അദ്ദേഹം റണ്‍സായിരിക്കും നേടുകയെന്നു പ്രവചിച്ചിരിക്കുകയാണ് എഐ ടൂളായ ഗ്രോക്ക്. ഇതേക്കുറിച്ച് നോക്കാം.

SANJU SAMSON-T20 WC 2026

സമീപകാല പ്രകടനം

ഇന്ത്യന്‍ കുപ്പായത്തില്‍ സഞ്ജു സാംസണിന്റെ സമീപകാല പ്രകടനങ്ങളൊന്നും തന്നെ ഒട്ടും ആശാവഹമല്ല. കഴിഞ്ഞ വര്‍ഷം ഓപ്പണിങ് മുതല്‍ മധ്യനിരയില്‍ വരെ വ്യത്യസ്ത റോളുകളില്‍ അദ്ദേഹം ബാറ്റ് ചെയ്തിട്ടുണ്ട്. പക്ഷെ ഒട്ടും സ്ഥിരതയില്ലാത്ത പ്രകടനമാണ് കാഴ്ചവച്ചത്.

വെറും 16.8 മാത്രമാണ് കഴിഞ്ഞ വര്‍ഷം ടി20യില്‍ സഞ്ജുവിന്റെ ബാറ്റിങ് ശരാശരി. ഒരേയൊരു ഫിഫ്റ്റി മാത്രമേ അദ്ദേഹം നേടുകയും ചെയ്തിട്ടുള്ളൂ. ഇതാവട്ടെ ദുര്‍ബലരായ ഒമാനെതിരേയുള്ള ഏഷ്യാ കപ്പ് മല്‍സരത്തിലുമായിരുന്നു.

ന്യൂസിലാന്‍ഡുമായി നാട്ടില്‍ നടന്ന അഞ്ചു ടി20കളുടെ പരമ്പരയിലാണ് സഞ്ജു അവസാനമായി കളിച്ചത്. മുഴുവന്‍ കളിയിലും ഓപ്പണ്‍ ചെയ്യാനും അദ്ദേഹത്തിനു അവസരം ലഭിച്ചു. പക്ഷെ ബാറ്റിങ് പൂര്‍ണമായി മറന്നതു പോലെയാണ് സഞ്ജു കാണപ്പെട്ടത്. 10ല്‍ താഴെ ശരാശരിയില്‍ അദ്ദേഹം നേടിയത് വെറും 46 റണ്‍സാണ്.

10, 6, 0, 24, 6 എന്നിങ്ങനെയായിരുന്നു പരമ്പരയില്‍ സഞ്ജുവിന്റെ സ്‌കോറുകള്‍. ലോകകപ്പില്‍ അദ്ദേഹത്തിനു പ്ലെയിങ് ഇലവനിലെ സ്ഥാനം നഷ്ടമാവാനും പകരം ഇഷാന്‍ കിഷന് അവസരം ലഭിക്കാനുമുള്ള പ്രധാന കാരണവും ഇതു തന്നെയാണ്.

പ്രവചനം

ടി20 ലോകകപ്പിലെ ഏറ്റവും ദുര്‍ബലമായ എതിരാളികളിലൊന്നാണ് അസോസിയേറ്റ് ടീം കൂടിയായ നമീബിയ. മാത്രമല്ല മല്‍സരം നടക്കുന്ന ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയം വലിയ സ്‌കോറുകള്‍ക്കും പേരുകേട്ടതാണ്. ഈ രണ്ടു കാര്യങ്ങളും അഗ്രസീവ് ബാറ്ററായ സഞ്ജു സാംസണിന്റെ പ്രതീക്ഷകളും വര്‍ധിപ്പിക്കുന്നുണ്ട്.

SANJU SAMSON-T20 WC 2026

അദ്ദേഹത്തെ സംബന്ധിച്ച് ടി20യില്‍ തന്റെ കരിയര്‍ ദീര്‍ഘിപ്പിക്കാനും ലോകകപ്പിനു ശേഷവും ടീമില്‍ തുടരാനും ലഭിക്കുന്ന അവസാന അവസരം കൂടിയാവും നമീബിയയുമായുള്ള മല്‍സരം. പക്ഷെ ഈ കളിയില്‍ സഞ്ജുവില്‍ നിന്നും മികച്ച സ്‌കോര്‍ കാണാമെന്നാണ് ഗ്രോക്കിന്റെ പ്രവചനം.

ടീമില്‍ സ്ഥാനം ഭദ്രമാക്കാനുള്ള പ്രചോദനവും അതിവേഗ തുടക്കങ്ങള്‍ക്കുള്ള ശേഷിയും എതിരാളികളുടെ ദൗര്‍ബല്യവുമെല്ലാം വിലയിരുത്തുമ്പോള്‍ നമീബിയക്കെതിരേ 45 മുതല്‍ 65 റണ്‍സായിരിക്കും സഞ്ജു സ്‌കോര്‍ ചെയ്യുക. ക്രീസില്‍ മോശമല്ലാത്ത സമയം ചെലവിടുകയും ആദ്യം ആങ്കറായും പിന്നീട് അഗ്രസീവായും ബാറ്റ് വീശിയാല്‍ അദ്ദേഹത്തിന് ഇതു സാധ്യവുമാണ്.

Story first published: Wednesday, February 11, 2026, 21:08 [IST]
Other articles published on Feb 11, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+