Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: ഇന്ത്യയുടെ കൊടുംചതി!! ഇഷാന്‍ ഉറപ്പായും ഔട്ട്? പാക് ഫാന്‍സ് കലിപ്പില്‍, സംഭവമറിയാം

ഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ജയവുമായി ഐസിസി ടി20 ലോകകപ്പില്‍ മുന്നേറുകയാണ് നിലവിലെ ചാംപ്യന്‍മാരായ ടീം ഇന്ത്യ. ഗ്രൂപ്പ് എയിലെ ആദ്യ രണ്ടു മല്‍സരങ്ങളിലും അസോസിയേറ്റ് ടീമുകളെയാണ് ഇന്ത്യ തുരത്തിയിരിക്കുന്നത്. ആദ്യ കളിയില്‍ അമേരിക്കയെ മറുികടന്ന ഇന്ത്യ രണ്ടാമങ്കത്തില്‍ നമീബിയയെ 93 റണ്‍സിനും തുരത്തി.

അതിനിടെ ഈ കളിക്കിടെയുണ്ടായ ഒരു സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. പ്രത്യേകിച്ചും പാകിസ്താന്‍ ടീമിന്റെ ആരാധകരാണ് ഇതു ഏറ്റെുടുത്തിരിക്കുന്നത്. ഇന്ത്യ വലിയ കള്ളത്തരമാണ് കാണിച്ചതെന്നും പണവും സ്വാധീനവും ഉപയോഗിച്ച് എല്ലാം വിലയ്ക്കു വാങ്ങിയെന്നും അവര്‍ ആരോപിക്കുന്നു. എന്താണ് സംഭവമെന്നറിയാം.

ISHAN KISHAN T20 WC 2026

സംഭവമറിയാം

ഡല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ഇന്ത്യന്‍ ഇന്നിങ്‌സിലെ മൂന്നാമത്തെ ഓവറിലായിരുന്നു സംഭവം. ഒരു വിക്കറ്റിന് 25 റണ്‍സെന്ന നിലയിലായിരുന്നു ഇന്ത്യ ഓവര്‍ തുടങ്ങിയത്. തൊട്ടുമുമ്പത്തെ ഓവറിലെ അവസാനത്തെ ബോളിലാണ് സഞ്ജു സാംസണ്‍ (8 ബോളില്‍ 22) പുറത്തായത്.

ജെജെ സ്മിത്തായിരുന്നു മൂന്നാം ഓവര്‍ എറിയാനെത്തിയത്. ആദ്യ ബോളില്‍ ഇഷാന്‍ കിഷന്‍ സിംഗിളെടുത്തു. അടുത്ത ബോളില്‍ സ്‌ട്രൈക്ക് നേിരിട്ട തിലക് വര്‍മയ്ക്ക് റണ്ണൊന്നുമെടുക്കാനയില്ല. മൂന്നാമത്തെ ബോളില്‍ സിംഗിള്‍.

നാലും അഞ്ചും ബോളുകളില്‍ തിലക് ബൗണ്ടറിയും കണ്ടെത്തി. അടുത്തത് ഒരു താഴ്ന്ന വേഗം കുറഞ്ഞ ബോളായിരുന്നു. ബോളിന്റെ ലൈനിനു കുറുകെ കളിക്കാനായിരുന്നു ഇഷാന്റെ ശ്രമം. പക്ഷെ അതു നേരെ പിറകിലെ പാഡിലാണ് പതിച്ചത്. പിന്നാലെ നമീബിയയുടെ ശക്തമായ എല്‍ബിഡബ്ല്യു അപ്പീല്‍. ഓണ്‍ഫീല്‍ഡ് അംപയര്‍ അതു ഔട്ടും വിധിക്കുകയായിരുന്നു.

എന്നാല്‍ അംപയറുടെ ഈ തീരുമാനത്തിനെതിരേ റിവ്യു എടുക്കാനായിരുന്നു ഇഷാന്റെ തീരുമാനം. റീപ്ലേ പരിശോധിച്ചപ്പോള്‍ ബാറ്റിന് അരികിലൂടെ ബോള്‍ കടന്നു പോകവെ അള്‍ട്രാ എഡ്ജില്‍ നേരിയ സ്‌പൈക്ക് കാണിക്കുകയായിരുന്നു. ഇതോടെ തേര്‍ഡ് അംപയര്‍ നോട്ടൗട്ടെന്നും വിധി പറയുകയായിരുന്നു. ഇതാണ് വലിയ വിവാദങ്ങള്‍ക്കു തിരികൊളുത്തിരിക്കുന്നത്.

അതെങ്ങനെ എഡ്ജാവും?

ഇഷാന്‍ കിഷനെതിരായ എല്‍ബിഡബ്ല്യു തീരുമാനത്തിന്റെ റീപ്ലേ തേര്‍ഡ് അംപയര്‍ പരിശോധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പങ്കുവച്ചാണ് അതു എന്തുകൊണ്ട് നോട്ടൗട്ടായെന്നു സോഷ്യല്‍ മീഡിയയയില്‍ ഉയരുന്ന ചോദ്യം.

ISHAN KISHAN T20 WC 2026

photocredit/Jiohotstar

ബാറ്റും ബോളും ഒരേ ഫ്രെമിയില്‍ വരുന്ന ദൃശ്യങ്ങളില്‍ ഇവ തമ്മില്‍ വ്യക്തമായ അകലം കാണാമെന്നും പിന്നെ എങ്ങനെയാണ് എഡ്ജ് വന്നതെന്നും പാകിസ്താന്‍ ആരാധകരടക്കമുള്ളര്‍ ചോദിക്കുന്നു.

ഇന്ത്യ ചതിയന്മാരുടെ രാജ്യമാണ്. ഇന്‍സൈഡ് എഡ്ജുണ്ടെന്നു പറഞ്ഞാണ് തേര്‍ഡ് അംപയര്‍ അതു നോട്ടൗട്ട് വിധിച്ചത്. ഇതു ശരിക്കും ചതിയാണ്. അതു വളരെ സിംപിളും വ്യക്തവുമാണ്. നല്ല രീതിയില്‍ കളിച്ച് ജയിക്കാന്‍ സാധിക്കാത്തക് കൊണ്ടാണ് ലോകത്തിലെ ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് ബോര്‍ഡ് കൂടിയായ ബിസിസിഐ ഇങ്ങനെയുള്ള കള്ളത്തരങ്ങള്‍ കാണിക്കുന്നത്.

ഐസിസിയും ബിസിസിഐയും ചേര്‍ന്നുള്ള ഒത്തുകളിയാണിത്. ആ ബോള്‍ എങ്ങനെയാണ് ബാറ്റില്‍ ഉരസുന്നത്? അവയ്ക്കിടയില്‍ അത്രയും ഗ്യാപ്പുണ്ട്. വലിയ കള്ളത്തരമാണ് ഇവിടെ നടന്നിട്ടുള്ളത്. അല്ലായിരുന്നെങ്കില്‍ അതൊരിക്കലും എഡ്ജാവില്ല- എന്നിങ്ങനെയാണ് പാകിസ്താന്‍ ആരാധകരുടെ വിവിധ പ്രതികരണങ്ങള്‍.

Story first published: Friday, February 13, 2026, 12:19 [IST]
Other articles published on Feb 13, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+