Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജു വീണ്ടും അവസരം തുലച്ചോ? ഔട്ടായപ്പോള്‍ ഇര്‍ഫാന്റെ പ്രതികരണമിങ്ങനെ!! ഹേറ്റേഴ്‌സ് ഞെട്ടി

ചെന്നൈ: ടി20 ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ സിംബാബ്‌വെക്കെതിരേ ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ശേഷം നന്നായി തുടങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ. ചെപ്പോക്കില്‍ ആദ്യ പത്തോവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സ് അടിച്ചെടുക്കാന്‍ നിലവിലെ ചാംപ്യന്മാര്‍ക്കു കഴിഞ്ഞു.

24 റണ്‍സെടുത്ത സഞ്ജു സാംസണിന്റെ വിക്കറ്റാണ് ഇന്ത്യക്കു നഷ്ടമായത്. 15 ബോളില്‍ രണ്ടു കൂറ്റന്‍ സിക്‌സറും ഒരു ഫോറുമുള്‍പ്പെട്ടതാണ് മലയാളി താരത്തിന്റെ ഇന്നിങ്‌സ്. നാലാം ഓവറില്‍ സഞ്ജു പുറത്തായ ശേഷമുള്ള മുന്‍ ഇന്ത്യന്‍ സീം ബൗളിങ് ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്റെ പ്രതികരണമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

SANJU SAMSON T20 WC 2026

വൈറലായി ഇര്‍ഫാന്റെ പ്രതികരണം

സോഷ്യല്‍ മീഡിയയിലൂടെയാണ് സഞ്ജു സാംസണിന്റെ ഇന്നിങ്‌സിനെ കുറിച്ച് ഇര്‍ഫാന്‍ പഠാന്‍ പ്രതികരിച്ചത്. നല്ല തുടക്കം കിട്ടിയിട്ടും അതു മുതലാക്കാന്‍ സാധിക്കാതെ പുറത്തായതിന് അദ്ദേഹത്തെ വിമര്‍ശിക്കുകയല്ല, മറിച്ച് പ്രശംസിക്കുകയാണ് ഇര്‍ഫാന്‍ ചെയ്തത്.

'ഈ ലോകകപ്പില്‍ ആദ്യ വിക്കറ്റില്‍ ഇന്ത്യയുടെ ബാറ്റിങ് ശരാശരി വെറും ഏഴിനടുത്ത് മാത്രമായിരുന്നു. മുഴുവന്‍ ടീമുകളെയുമെടുത്താല്‍ ഏറ്റവും കുറവും ഇതാണ്. ഇന്ന് ടീമിന് ആവശ്യമായ അതേ രീതിയില്‍ തന്നെ സഞ്ജു സാംസണ്‍ കളിച്ചു.

ഈ ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവുമുയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ട് പടുത്തുയര്‍ത്താന്‍ സഹായിക്കുകയും ചെയ്തു. അദ്ദേഹം തന്റെ ജോലി ചെയ്തു'- ഇങ്ങനെയായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സിനെ പ്രശംസിച്ച് കൊണ്ട് സോഷ്യല്‍ മീഡിയയില്‍ ഇര്‍ഫാന്‍ കുറിച്ചത്.

സഞ്ജുവിന്റെ ഇന്നിങ്‌സ്

അഭിഷേക് ശര്‍മ- ഇഷാന്‍ കിഷന്‍ ഓപ്പണിങ് ജോടി ഈ ലോകകപ്പില്‍ ക്ലിക്കാവാതിരുന്നതോടെയാണ് സിംബാബ്‌വെയ്‌ക്കെതിരേ പുതിയ കോമ്പിനേഷന്‍ പരീക്ഷിക്കാന്‍ ഇന്ത്യ തീരുമാനിച്ചത്. അഭിഷേകിനൊപ്പ്ം സഞ്ജു സാംസണിനെ ഓപ്പണിങിലേക്കു കൊണ്ടുവരാനുള്ള തീരുമാനം ക്ലിക്കാവുകയും ചെയ്തു.

പേസര്‍ റിച്ചാര്‍ഡ് എന്‍ഗരാവ എറിഞ്ഞ ആദ് ഓവറില്‍ സ്‌ട്രൈക്ക് നേരിട്ടത് സഞ്ജുവാണ്. ആദ്യ ബോളില്‍ റണ്ണൊന്നുമില്ല. എന്നാല്‍ അടുത്ത ബോള്‍ നേരെ പറന്നത് സിക്‌സറിസേലക്ക്. ഇന്ത്യ ആഗ്രഹിച്ചതും ഇങ്ങനെയൊരു തുടക്കമാണ്.

SANJU SAMSON T20 WC 2026

134 കിമി വേഗതയുള്ള സീം അപ്പ് ലെങ്ത്ത് ബോളാണ് എന്‍ഗരാവെറിഞ്ഞത്. സഞ്ജു ഇതു ബാക്ക്ഫൂട്ടില്‍ ബൗളറുടെ തലയ്ക്കു മൂകളിലൂടെ സിക്‌സറിലെത്തുകയായിരുന്നു. അടുത്ത ബോള്‍ വിക്കറ്റിനു പിന്നിലൂടെ നേരെ ഫോറിലേക്ക്. പക്ഷെ അതു ലെഗ് ബൈ വിളിച്ചതോടെ സഞ്ജുവിന്റെ പേരിലേക്കു റണ്‍സ് ചേര്‍ക്കപ്പെട്ടില്ല.

ഈ ഓവറലില്‍ 13 റണ്‍സ് ഇന്ത്യക്കു ലഭിച്ചു. അടുത്ത ഓവര്‍ അപകടകാരിയായ പേസര്‍ ബ്ലെസിങ് മുസറബാനിക്കയിരുന്നു. നാലാമത്തെ ബോള്‍ സഞ്ജു അടിച്ച് സിക്‌സറിലിട്ടു. ഈ ലോകകപ്പില്‍ ഇതാദ്യമായാണ് പവര്‍പ്ലേയില്‍ മുസറബാനി സിക്‌സര്‍ വഴങ്ങിയത്.

ഷോര്‍ട്ട് ബോളാണ് അദ്ദേഹം പരീക്ഷിച്ചത്. എന്നാല്‍ സഞ്ജു അതു നേരിടാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നു. ലോങ് ഓണിനു മുകളിലൂടെയാണ് മികച്ചൊരു പുള്‍ ഷോട്ടിലൂടെ അദ്ദേഹം 85 മീറ്റര്‍ ദൈര്‍ഘ്യമുള്ള സിക്‌സറടിച്ചത്.

അടുത്ത ഓവറിലെ നാലാമത്തെ ബോളില്‍ ടിനോടെന്‍ഡ മപോസയ്‌ക്കെതിരേ സഞ്ജു ഫോര്‍ കണ്ടെത്തി. മികച്ചൊരു കട്ട് ഷോട്ടിലൂടെയായിരുന്നു ഇത്. അടുത്ത ഓവറിലെ നാലാമത്തെ ബോളില്‍ സഞ്ജുവിനു മടങ്ങേണ്ടി വന്നു.

മുറബാനിയുടെ വേഗം കുറഞ്ഞ ഷോര്‍ട്ട്‌ബോളിനെ പുള്‍ ചെയ്യാന്‍ ശ്രമിച്ച അദ്ദേഹത്തെ ഡീപ്പ് മിഡ് വിക്കറ്റില്‍ നിന്നും മുന്നോട്ട് ഓടിക്കയറി റയാന്‍ ബേള്‍ പിടികൂടി. ഓപ്പണിങ് വിക്കറ്റില്‍ 48 റണ്‍സ് അടിച്ചെടുക്കാന്‍ ഇന്ത്യക്കു കഴിഞ്ഞു. ഈ ലോകകപ്പില്‍ ആദ്യ വിക്കറ്റില്‍ ടീമിന്റെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട് കൂടിയാണിത്.

Story first published: Thursday, February 26, 2026, 20:37 [IST]
Other articles published on Feb 26, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+