For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: ഇന്ത്യ ഇനി സെമി കാണുമോ? അടുത്ത രണ്ടും ജയിച്ചിട്ടും കാര്യമില്ല!! വേണ്ടതിങ്ങനെ

അഹമ്മദാബാദ്: ടി20 ലോകകപ്പില്‍ സൗത്താഫ്രിക്കയക്കെതിരായ സൂപ്പര്‍ എട്ടിലേറ്റ വന്‍ തോല്‍വി ഇന്ത്യയെ അക്ഷരാര്‍ഥത്തില്‍ ഉലച്ചിരിക്കുകയാണ്. സൗത്താഫ്രിക്കയുമായുള്ള പോരാട്ടത്തില്‍ ഇത്ര വലിയൊരു ദുരന്തം ഇന്ത്യ ഒരിക്കലും പ്രതീക്ഷിച്ച് കാണില്ല.

ആദ്യം ബാറ്റിങിലും പിന്നീട് ബൗളിങിലും ഇന്ത്യയെ നിഷ്പ്രഭരാക്കിയ സൗത്താഫ്രിക്ക 76 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ആഘോഷിച്ചത്. അവര് നല്‍കിയ 188 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് 20 ഓവര്‍ പോലും ക്രീസില്‍ നില്‍ക്കാനായില്ല. വെറും 111 റണ്‍സിന് ടീം കൂടാരം കയറി.

INDIAN TEAM T20 WC 2026

ഈ പരാജയം ഇന്ത്യയുടെ സെമ ഫൈനല്‍ പ്രതീക്ഷകള്‍ പോലും അവതാളത്തിലാക്കിയിരിക്കുകയാണ്. പരാജയത്തേക്കാള്‍ അതിന്റെ മാര്‍ജിനാണ് ഇന്ത്യയെ ഭയപ്പെടുത്തുന്നത്. ശേഷിച്ച രണ്ട് കളികള്‍ ജയിച്ചാല്‍ ടീം സെമിയിലെത്തുമോ? ഇന്ത്യയുടെ സെമി സാധ്യതകള്‍ ഇനി എങ്ങനെയാണ്, എല്ലാം നോക്കാം.

ഗ്രൂപ്പില്‍ അവസാന സ്ഥാനത്ത്

സൗത്താഫ്രിക്കയുമായുള്ള സൂപ്പര്‍ എട്ട് ഗ്രൂപ്പ് എയിലേറ്റ നാണംകെട്ട തോല്‍വിയോടെ പോയിന്റ് പട്ടികയില്‍ ഇന്ത്യ അവസാന സ്ഥാനത്തേക്കു വീണിരിക്കുകയാണ്. -3.800 എന്ന അതിദയനീയ നെറ്റ് റണ്‍റേറ്റാണ് ഇന്ത്യക്കുള്ളത്. ടീമിന്റെ സെമി ഫൈനല്‍ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതും ഇതു തന്നെയാണ്.

ഇനി രണ്ടു കളികളാണ് ഇന്ത്യക്കു ബാക്കിയുള്ളത്. അടുത്ത മല്‍സരം 26ന് ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ സിംബാബ്‌വെയ്‌ക്കെതിരേയാണ്. അതിനു മാര്‍ച്ച് ഒന്നിന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലെ അവസാന കളിയില്‍ രണ്ടു തവണ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനെയും ഇന്ത്യ നേരിടും.

സെമിയിലെത്താന്‍ വേണ്ടതെന്ത്?

സൂപ്പര്‍ എട്ടില്‍ സിംബാബ്‌വെ, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരായ അടുത്ത രണ്ടു മല്‍സരങ്ങളും ഇന്ത്യക്കു ഡു ഓര്‍ ഡൈയാണ്, ഏതെങ്കിലുമൊന്നില്‍ തോറ്റാല്‍ സൂര്യകുമാര്‍ യാദവിന്റെയും സംഘത്തിന്റെയും സെമി ഫൈനല്‍ മോഹങ്ങള്‍ അതോടെ അസ്മിക്കും.

പക്ഷെ ഈ രണ്ടു മല്‍സരവും ജയിച്ചാലും ഇന്ത്യക്കു സെമി ബെര്‍ത്ത് ഉറപ്പില്ലെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. കാരണം -3.800 എന്ന വളരെ മോശം നെറ്റ് റണ്‍റേറ്റാണ് ഇന്ത്യക്കുള്ളത്. ഇതു മെച്ചപ്പെടുത്തണമെങ്കില്‍ ഇനിയുള്ള രണ്ടു മല്‍സരങ്ങളും വന്‍ മാര്‍ജിനില്‍ ഇന്ത്യക്കു ജയിക്കേണ്ടതുണ്ട്.

കൂടാതെ ഗ്രൂപ്പിലെ മറ്റു ടീമുകളുടെ മല്‍സര ഫലങ്ങള്‍ കൂടി ഇന്ത്യക്കു അനുകൂലമായി വരണം. ഇതില്‍ സൗത്താഫ്രിക്കയുടെ പ്രകടനമാണ് ഇന്ത്യക്കു ഏറ്റവും പ്രധാനം. ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ എന്നിവര്‍ക്കെതിരേ സൗത്താഫ്രിക്ക ജയിക്കണം.

INDIA LOST T20 WC 2026

ഇതു സംഭവിച്ചാല്‍ സൗത്താഫ്രിക്ക ആറു പോയിന്റോടെ ഗ്രൂപ്പ് ജേതാക്കളായി സെമിയിലേക്കു മുന്നേറും. ഇന്ത്യ നാലു പോയിന്റുമായി രണ്ടാംസ്ഥാനത്തും ഫിനിഷ് ചെയ്യും. വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ എന്നിവയിലൊരു ടീമിനു പരാമവധി നേടാന്‍ സാധിക്കുക രണ്ടു പോയിന്റ് മാത്രവുമായിരിക്കും.

എന്നാല്‍ വിന്‍ഡീസോ, സിംബാബ്‌വെയോ സൗത്താഫ്രിക്കയ്‌ക്കെതിരേ ഒരു അട്ടിമറി വിജയം കുറിച്ചാല്‍ ഇന്ത്യയുടെ കാര്യം അവതാളത്തിലാവും. മൂന്നു ടീമുകള്‍ അപ്പോള്‍ ഒരേ പോയിന്റും നേടി ഒപ്പമെത്താനുള്ള സാഹചര്യവുമുണ്ടാവും. ഇവരില്‍ മികച്ച നെറ്റ് റണ്‍റേറ്റുള്ള രണ്ടു ടീമുകളായിരിക്കും സെമിയിലെത്തുക. അപ്പോള്‍ ഈ മോശം നെറ്റ് റണ്‍റേറ്റിന് ഇന്ത്യക്കു വലിയ വിലയും നല്‍കേണ്ടി വരും.

അതുകൊണ്ടു തന്നെ സൗത്താഫ്രിക്കയുടെ അടുത്ത രണ്ടു കളിയിലെയും വിജയങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നതിനോടൊപ്പം ശേഷിച്ച മല്‍സരങ്ങളിലും വലിയ മാര്‍ജിനില്‍ ജയിക്കുകയുമാണ് സൂര്യകുമാര്‍ യാദവിനും സംഘത്തിനും ഇനി ചെയ്യാനുള്ളത്.

Story first published: Monday, February 23, 2026, 0:08 [IST]
Other articles published on Feb 23, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+