Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: പാക് തോല്‍വി, ഇന്ത്യയേക്കാള്‍ ഹാപ്പി അഫ്ഗാന്‍? ചെയ്തതറിയാം, വീഡിയോ

കൊളംബോ: ലോക ക്രിക്കറ്റില്‍ ഇന്ത്യയുമായി നിലവില്‍ ഏറ്റവും സൗഹൃദം പുലര്‍ത്തുന്നത് അഫ്ഗാനിസ്താനാണെന്നതില്‍ സംശയമില്ല. കാരണം ഏഷ്യന്‍ ക്രിക്കറ്റില്‍ പുതിയ ശക്തികളായി അഫ്ഗാന്‍ ഉയര്‍ന്നു വന്നതിനു പിന്നില്‍ ഇന്ത്യക്കും വലിയ പങ്കുണ്ട്.

പല തവണ അഫ്ഗാന്‍ ടീമിനു ഇന്ത്യയില്‍ പരമ്പരകള്‍ കളിക്കാനുള്ള സഹായം ബിസിസിഐ നല്‍കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ടീമിന്റെ നേട്ടങ്ങളെ സ്വന്തമെന്നതു പോലെയാണ് അഫ്ഗാനിലെ ക്രിക്കറ്റ് പ്രേമികളും ആഘോഷിക്കാറുള്ളത്.

AFGAN FANS T20 WC 2026

photocredit/ X

ഇപ്പോഴിതാ ഐസിസി ടി20 ലോകകപ്പില്‍ പാകിസ്താനെതിരായ ഇന്ത്യന്‍ വിജയം അഫ്ഗാനും മതിമറന്ന് ആഘോഷിക്കുകയാണ്. കൊളംബോയിലെ സൂപ്പര്‍ പോരാട്ടത്തിനിടെ അഫ്ഗാനില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ആഘോഷം അഫ്ഗാനിലും

ഇന്ത്യയും പാകിസ്താനും തമ്മില്‍ കൊളംബോയില്‍ നടന്ന ലോകകപ്പ് പോരാട്ടം സ്വന്തം നാട്ടിലെ തുറന്ന വേദിയിലെ വലിയ സ്‌ക്രീനില്‍ അഫ്‌നാസിതാന്‍ ക്രിക്കറ്റ് പ്രേമികള്‍ ആസ്വദിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

ഇന്ത്യന്‍ വിജയം ആഘോഷിക്കുന്ന അഫ്ഗാന്‍ ക്രിക്കറ്റ് ആരാധകര്‍. വീഡിയോ കാണാം

കളി ഇന്ത്യയും പാകിസ്താനും തമ്മിലാണെങ്കിലും സ്വന്തം ടീമിന്റെ മല്‍സരം പോലെയായിരുന്നു അഫ്ഗാനിസ്താന്‍ ജനത ഇതിനെ വരവേറ്റത്. കളിയില്‍ ഇന്ത്യന്‍ ടീമിന്റെ ഓരോ നേട്ടങ്ങളിലും അവര്‍ കൈയടിച്ചും ആര്‍പ്പുവിളിച്ചുമാണ് ആഘോഷിച്ചത്.

ഈ ദൃശ്യങ്ങള്‍ കണ്ടാല്‍ ഒറ്റനോട്ടത്തില്‍ ഇതു ഇന്ത്യയിലാണെന്നു പോലും ആരും സംശയിച്ചു പോവും. അത്ര മാത്രം മതിമറന്നായിരുന്നു അഫ്ഗാന്‍ ആരാധകരുടെ ആഘോഷ പ്രകടനം. സ്വന്തം ടീമിനെ പോലെ തന്നെയാണ് തങ്ങള്‍ക്ക് ഇന്ത്യയുമെന്നു ഈ പിന്തുണയിലൂടെ അഫ്ഗാനിസ്താന്‍ ഒരിക്കല്‍ക്കൂടി അടിവരയിടുകയാണ്.

INDIAN TEAM T20 WC 2026

സൂപ്പര്‍ എട്ടിലേക്ക് കുതിച്ച് ഇന്ത്യ

ടി20 ലോകപ്പില്‍ തുടര്‍ച്ചയായ രണ്ടാംകിരീടം ലക്ഷ്യമിടുന്ന ടീം ഇന്ത്യ ഹാട്രിക് വിജയത്തോടെയാണ് സൂപ്പര്‍ എട്ടിലേക്കു കുതിച്ചിരിക്കുന്നത്. ഗ്രൂപ്പ് എയില്‍ ഇന്ത്യക്കു വെല്ലുവിളിയായി ചൂണ്ടിക്കാണിക്കപ്പെട്ട ഏക മല്‍സരം പാകിസ്താനുമായുള്ള പോരാട്ടമായിരുന്നു.

എന്നാല്‍ യുഎസ്എ, നമീബിയ എന്നിവരുമായുള്ള ആദ്യത്തെ രണ്ടു മല്‍സരങ്ങളുടെ അത്ര പോലും ഈ കളിയില്‍ ഇന്ത്യക്കു വിയര്‍ക്കേണ്ടി വന്നില്ലെന്നതാണ് യാഥാര്‍ഥ്യം. അത്ര മാത്രം പരിതാപകരമായിരുന്നു റണ്‍ചേസില്‍ അഫ്ഗാന്‍ ടീമിന്റെ പ്രകടനം.

ഇഷാന്‍ കിഷന്റെ (40 ബോളില്‍ 77) അഗ്രസീവ് ഫിഫ്റ്റിയിലേറി 176 റണ്‍സിന്റെ കടുപ്പമേറിയ ലക്ഷ്യമാണ് പാകിസ്താന് ഇന്ത്യ നല്‍കിയത്. പക്ഷെ അഞ്ചാം ഓവറില്‍ നാലു വിക്കറ്റിന് 34 റണ്‍സിലേക്കു വീണപ്പോള്‍ തന്നെ കളി അവസാനിച്ചിരുന്നു. ആരുടെയും പിന്തുണ ലഭിച്ചില്ലെങ്കിലും ഉസ്മാന് ഖാന്‍ (34 ബോളില്‍ 44) ഒറ്റയാള്‍ പേരാരാട്ടം നടത്തി.

പക്ഷെ 18 ഓവറില്‍ വെറും 114 റണ്‍സില്‍ പാകിസ്താന്‍െ ഇന്നിങ്‌സ് അവസാനിക്കുകയായിരുന്നു. ഇതോടെ ടി20 ലോകകപ്പില്‍ പാക് ടീമിനെതിരായ റെക്കോര്‍ഡ് ഇന്ത്യ 8-1 ആക്കി മെച്ചപ്പെടുത്തിയിരിക്കുകയാണ്. 2021ലെ ടൂര്‍ണമെന്റില്‍ ഇന്ത്യയെ വീഴ്ത്തിയതൊഴിച്ചാല്‍ മറ്റൊരു ജയം പോലും പാക് ടീമിനു എടുത്തു കാണിക്കാനില്ല.

Story first published: Monday, February 16, 2026, 13:03 [IST]
Other articles published on Feb 16, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+