For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: സഞ്ജുവിന്റെ വെടിക്കെട്ട് കണ്ട് അഭി ഭയന്നു? പ്രതികരിച്ചതിങ്ങനെ!! സൂര്യയെ കണ്ടു പഠിക്കൂ

ഡല്‍ഹി: ടി20 ലോകകപ്പില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ മികച്ച തുടക്കം ലഭിച്ച ശേഷം വിക്കറ്റ് വലിച്ചെറിഞ്ഞിരിക്കുകയാണ് മലയാളി താരം സഞ്ജു സാംസണ്‍. അസോസിയേറ്റ് ടീമായ നമീബിയയുമായുള്ള ഗ്രൂപ്പ് എ മല്‍സരത്തില്‍ ഓപ്പണറായി ഇറങ്ങിയ അദ്ദേഹം 22 റണ്‍സടിച്ചാണ് ക്രീസ് വിട്ടത്. വെറും എട്ടു ബോളിലാണിത്. മൂന്നു കൂറ്റന് സിക്‌സറും ഒരു ഫോറും ഇതിലുള്‍പ്പെടുന്നു.

അസുഖത്തെ തുടര്‍ന്ന് ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്കു പുറത്തിരിക്കേണ്ടി വന്നതാണ് സഞ്ജുവിനു പ്ലെയിങ് ഇലവനിലേക്കു വഴി തുറന്നത്. വളരെ പോസിറ്റീവായി അദ്ദേഹം ഇന്നിങ്‌സ് ആരംഭിച്ചെങ്കിലും അതു വലിയൊരു ഇന്നിങ്‌സാകക്കി മാറ്റാനായില്ല.

SANJU SAMSON- T20 WC 2026

മിന്നുന്ന തുടക്കം

ന്യൂസിലാന്‍ഡുമായി അവസാനമായി കളിച്ച അഞ്ചു ടി20കളുടെ പരമ്പരയില്‍ യാതൊരു ടൈമിങുമില്ലാതെ മുട്ടിടിച്ച സഞ്ജു സാംസണിനെയല്ല നമീബിയക്കെതിരേ കണ്ടത്. മികച്ച ടൈമിങില്‍ കൂടുതല്‍ ഒഴുക്കോടെ ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിനു സാധിച്ചു. അല്‍പ്പം ശ്രദ്ധയോടെയാണ് സഞ്ജു തുടങ്ങിയത്.

ഇഷാന്‍ കിഷനോടൊപ്പം ഓപ്പണിങില്‍ ഇറങ്ങിയ അദ്ദേഹത്തിന് ആദ്യ ഓവറിലെ മൂന്നാമത്തെ ബോളിലാണ് ആദ്യം സ്‌ട്രൈക്ക് നേരിടാന്‍ അവസരം ലഭിച്ചത്. റൂബെന്‍ ട്രംപിള്‍മാനായിരുന്നു ആദ്യ ഓവര്‍ എറിഞ്ഞത്. ആദ്യത്തെ മൂന്നു ബോളിലും സഞ്ജുവിനു റണ്ണൊന്നുമെടുക്കാനായില്ല. എന്നാല്‍ ടുത്ത ബോളില്‍ കണ്ടത് കിടിലനൊരു സിക്‌സര്‍. ഓവറിലെ അവസാന ബോള്‍ കൂടിയായിരുന്നു അത്.

ഒരു ഫുള്ളിങ് ലെങ്ത്ത് ാേബാളാണ് പേസര്‍ പരീക്ഷിച്ചത്. ബോളിന്റെ അതേ ലൈനില്‍ വന്ന സഞ്ജു ബൗളറുടെ തലയ്ക്കു മുകളിലൂടെ സൈറ്റ് സ്‌ക്രീനിലേക്കു സിക്‌സര്‍ പറത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ആതമവിശ്വാസമുയര്‍ത്തിയ ഷോട്ട് കൂടിയായായികുന്നു അത്. ബെന്‍ ഷിക്കോംഗോയെറിഞ്ഞ രണ്ടാം ഓവറില്‍ സഞ്ജുവിന്റെ അഴിഞ്ഞാട്ടമാണ് കണ്ടത്.

രണ്ടാമത്തെ ബോളില്‍ സിംഗിളെടുത്ത് ഇഷാന്‍ സഞ്ജുവിനു സ്‌ട്രൈക്ക് കൈമാറുകയായിരുന്നു. അടുത്ത ബോള്‍ നേരെ സിക്‌സറിലേക്കാണ് അദ്ദേഹം പായിച്ചത്. ബാക്ക് ഓഫ് ലെങ്ത്ത് ബോള്‍ പുള്‍ ഷോട്ടിലൂടെയാണ് സഞ്ജു സിക്‌സറിലെത്തിക്കുന്നത്. ഈ ഷോട്ടിന്റെ ആവേശമടങ്ങും മുമ്പ് അടുത്ത ബോളില്‍ വീണ്ടുമൊരു കണ്ണഞ്ചിപ്പിക്കുന്ന സിക്‌സര്‍.

വീണ്ടും മിഡില്‍-ലെഗ് ഏരിയയില്‍ ഒരു ഷോര്‍ട്ട് ബോളാണ് ഷിക്കോംഹോ പരീക്ഷിച്ചത്. സഞ്ജു അതു എക്‌സ്ട്രാ കവറിനു മുകളിലൂടെയാണ് സിക്‌സറിലെത്തിച്ചത്. അദ്ദേഹം ഫോം വീണ്ടെടുക്കുന്നത് ഡഗൗട്ടില്‍ ഇരുന്ന് കണ്ട നായകന്‍ സൂര്യകുമാര്‍ യാദവ് വളരെയധികം സന്തോഷത്തിലാണ് കാണപ്പെട്ടത്. നിറഞ്ഞ ചിരിയോടെ രണ്ടു കൈകളും മുകളിലേക്കുയര്‍ത്തി കൈയടിച്ചാണ് അടുത്ത കൂട്ടുകാരന്‍ കൂടിയായ സഞ്ജുവിനെ അഭിനന്ദിച്ചത്.

ABHISHEK SHARMA- T20 WC 2026

ഈ സമയത്താണ് അസുഖം കാരണം ഈ മല്‍സരത്തില്‍ പുറത്തിരിക്കേണ്ടി വന്ന ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍ അഭിഷേക് ശര്‍മ ഗാലറിയിരുന്ന് കളി കാണുന്നത് ബ്രോഡ്കാസ്റ്റര്‍മാര്‍ കാണിച്ചത്. പക്ഷെ തനിക്കു പകരം ഓപ്പണിങ് റോളിലെത്തിയ സഞ്ജു തകര്‍ത്തടിക്കുന്നത് കണ്ട അഭിഷേക് അത്ര സന്തോഷവാനായല്ല കാണപ്പെട്ടത്. പ്രത്യേകിച്ചൊരു ഭാവവുമില്ലാതെ അദ്ദേഹം ഇരിക്കുകയായിരുന്നു.

സഞ്ജു വലിയ ഇന്നിങ്‌സ് കളിച്ചാല്‍ തന്റെ ഓപ്പണിങ് റോള്‍ നഷ്ടമാവുമോയെന്ന ഭയമുള്ളതു പോലെയായിരുന്നു അഭിഷേക് കാണപ്പെട്ടത്. രണ്ടു തുടര്‍ സിക്‌സറുകള്‍ക്കു ശേഷം അടുത്ത ബോളില്‍ ഫോറും നേടാന്‍ സഞ്ജുവിനായിരുന്നു.

പക്ഷെ അടുത്ത ബോളില്‍ അദ്ദേഹം വിക്കറ്റും കൈവിട്ടു. ഒരു സ്ലോ ബോളായിരുന്നു ഷിക്കോംഗോ എറിഞ്ഞത്. സഞ്ജു അത് ലെഗ് സൈഡിലേക്കു ഫ്‌ളിക്ക് ചെയ്യുകയായിരുന്നു. എന്നാസല്‍ ഡീപ്പ് മിഡ് വിക്കറ്റില്‍ നേരെ ലോറെന്‍ സ്റ്റീന്‍കാംപില്‍ കൈകളില്‍ അതു അവസാനിച്ചു.

Story first published: Thursday, February 12, 2026, 20:17 [IST]
Other articles published on Feb 12, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+