Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: അഭിഷേകിന്റെ പ്രശ്‌നം പിടികിട്ടി!!! ചെയ്യേണ്ടത് 2 കാര്യം മാത്രം, ഉപദേശിച്ച് ഡുപ്ലെസി

ടി20 ലോകകപ്പില്‍ ഒന്നിനു പിറകെ ഒന്നായി ബാറ്റിങില്‍ ഫ്‌ളോപ്പായിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്കു ഉപദേശവുമായി മുന്‍ സൗത്താഫ്രിക്കന്‍ സൂപ്പര്‍ താരം ഫാഫ് ഡുപ്ലെസി. ടൂല്‍ണമെന്റില്‍ ഇതിനകം കളിച്ച നാലിന്നിങ്‌സുകളില്‍ വെറും 15 റണ്‍സ് മാത്രമേ ലോക ഒന്നാംനമ്പര്‍ താരം കൂടിയായ അദ്ദേഹം നേടിയിട്ടുള്ളൂ.

ഗ്രൂപ്പുഘട്ടത്തില്‍ കളിച്ച മൂന്നിങ്‌സുകളിലും അഭിഷേക് ഡെക്കായിരുന്നു. സൗത്താഫ്രിക്കയുമായുള്ള സൂപ്പര്‍ എട്ടിലെ ആദ്യ പോരാട്ടത്തിലാണ് അദ്ദേഹം അക്കൗണ്ട് തുറന്നത്. കളിയില്‍ 15 റണ്‍സോടെ പുറത്താവുകയും ചെയ്തു. എതിര്‍ ടീമുകള്‍ എന്തു തന്ത്രമാണ് അഭിഷേകിനെതിരേ പ്രയോഗിക്കുന്നതെന്നും മറികടക്കാന്‍ എന്താണ് ചെയ്യേണ്ടതെന്നു ഉപദേശിക്കുകയാണ് ഡുപ്ലെസി.

FAF DUPLESSIS T20 WC 2026

അഭിഷേകിന്റെ പ്രശ്‌നമെന്ത്?

ടി20 ലോകകപ്പില്‍ കൃത്യമായ പ്ലാനുകളുമായാണ് അഭിഷേക് ശര്‍മയ്്‌ക്കെതിരേ എതിര്‍ ടീമുകള്‍ ഇറങ്ങുന്നതെന്നും അതുകൊണ്ടു തന്നെയാണ് ബാറ്റിങില്‍ പഴയതു പോലെ തിളങ്ങാന്‍ സാധിക്കാത്തതെന്നുമാണ് ഫാഫ് ഡുപ്ലെസിയുടെ നിരീക്ഷണം. ഇതില്‍ രക്ഷപ്പെടാന്‍ ചില മാറ്റങ്ങള്‍ ബാറ്റിങ് ശൈലിയില്‍ വരുത്തണമെന്നും അദ്ദേഹം പറയുന്നു.

'അഭിഷേക് ശര്‍മയുടെ അടുത്തിടെയുള്ള ഇന്നിങ്‌സുകള്‍ വിലയിരുത്തിയപ്പോള്‍ എനിക്കു ഒരു കാര്യം വ്യക്തമായി. ഓഫ് സൈഡിലൂടെ നന്നായി ഷോട്ടുകള്‍ കളിക്കാന്‍ കഴിയുമെന്നതിനാല്‍ എതിര്‍ ടീമുകള്‍ ഇപ്പോള്‍ ഡീപ്പ് പോയിന്റിലും ഡീപ്പ് എക്‌സ്ട്രാ കവറിലുമെല്ലാം ഫീല്‍ഡര്‍മാരെ നിര്‍ത്തുകയാണ്. ഇതു അഭിഷേകിനു പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്'.

'എന്റെ ശ്രദ്ധയില്‍ പെട്ട മറ്റൊരു പ്രധാനപ്പെട്ട കാര്യം അഭിഷേകിനെതിരേ എതിര്‍ ടീമുകള്‍ ഇപ്പോള്‍ ഒരുപാട് സ്ലോ ബോളുകള്‍ പരീക്ഷിക്കുന്നുണ്ടെന്നതാണ്. അതിനുള്ള പ്രധാന കാരണം വളരെ നന്നായി ബാറ്റ് സ്വിങ് ചെയ്യാന്‍ അദ്ദേഹത്തിനു സാധിക്കാറുണ്ടെന്നതാണ്'.

'ഈ തരത്തില്‍ ബാറ്റ് ഒരുപാട് സ്വിങ് ചെയ്യുന്നവര്‍ക്കെതിരേ പരീക്ഷിക്കാറുള്ള പ്രധാന തന്ത്രം ബോളിന്റെ വേഗത ഇല്ലാതാക്കുകയെന്നതാണ്. ഈ തന്ത്രം ബൗളര്‍മാര്‍ പയറ്റുകയും അതില്‍ വിജയിക്കുകയും ചെയ്യുമ്പോള്‍ അതിനെ എങ്ങനെ മറികടക്കാമെന്നാണ് അഭിഷേക് ആലോചിക്കേണ്ടത്'.

'എന്റെ കാര്യത്തിലേക്കു വന്നാല്‍ ബൗളര്‍മാര്‍ ഈ തരത്തിലുള്ള സ്ലോ ബോളുകള്‍ പരീക്ഷിക്കുമ്പോള്‍ ഞാന്‍ചെയ്യാറുള്ളത് വിക്കറ്റിനു മുന്നിലേക്കു ഇറങ്ങി ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിക്കുമെന്നതാണ്. കാരണം സ്ലോ ബോളുകള്‍ പ്രഹരിക്കണമെങ്കില്‍ നിങ്ങള്‍ക്കു വേഗത ആവശ്യമാണ്. ഈ തരത്തില്‍ മുന്നോട്ടു കയറിക്കളിക്കുമ്പോള്‍ അതു ലഭിക്കുകയും ചെയ്യും'.

ABHISHEK SHARMA T20 WC 2026

'ഇതല്ലാതെ ചെയ്യാവുന്ന മറ്റൊരു കാര്യം അല്‍പ്പം പിറകിലേക്കു മാറി ഷോട്ട് കളിക്കുകയെന്നതാണ്. അങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളുടെ കൈകള്‍ ശരീരത്തിന് നേരെ മുന്നിലേക്കു വരികയുമില്ല. ഞാന്‍ അഭിഷേകിനോടു ബാറ്റിങിനെ കുറിച്ച് സംസാരിക്കാനല്ല ശ്രമിക്കുന്നത്.

എന്താണ് യഥാര്‍ഥത്തില്‍ ചെയ്യേണ്ടതെന്നു നിങ്ങള്‍ക്കറിയാം. പക്ഷെ ടീമുകള്‍ അദ്ദേഹത്തിനെതിരേ ഒരുപാട് സ്ലോ ബോളുകളെറിയുന്നത് എനിക്കു കാണാന്‍ കഴിഞ്ഞു.1000 അഭിപ്രായങ്ങളും, 50 കോച്ചുമാരുമെല്ലാമുണ്ടാവും. അഭിഷേക് എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടത് എന്നതിനെകുറിച്ച് ചിലതു പറയുകയും ചെയ്യും'.

വെറും 25 വയസ്സ് മാത്രം പ്രായമുള്ള ചെറുപ്പക്കാരനാവുമ്പോള്‍ ഇതില്‍ ഏതു തിരഞ്ഞെടുക്കണമെന്ന കാര്യത്തില്‍ ബുദ്ധിമുട്ടുക തന്നെ ചെയ്യും. ഒരുപാട് പ്രതീക്ഷകളുമായാണ് അഭിഷേക് ആദ്യ ലോകകപ്പില്‍ കളിക്കുന്നത്. കഴിഞ്ഞ വര്‍ഷം അദ്ദേഹം ഗംഭീരമായി തന്നെ ബാറ്റ് ചെയ്തു. എല്ലാ ബൗളിങ് ആക്രമണങ്ങളെയും തലങ്ങും വിലങ്ങും അടിച്ചു പറത്തുകയകയും ചെയ്തുവെന്നും ഡുപ്ലെസി വിശദമാക്കി.

Story first published: Thursday, February 26, 2026, 13:21 [IST]
Other articles published on Feb 26, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+