Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: ഈഡനില്‍ ഹെറ്റി വെടിക്കെട്ട്!! സ്‌കോട്ടിഷ് ചാലഞ്ച് കടന്ന് വിന്‍ഡീസ്

കൊല്‍ക്കത്ത: രണ്ടു തവണ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസ് ഐസിസി ടി20 ലോകകപ്പില്‍ വിജയത്തോടെ അക്കൗണ്ട് തുറന്നിരിക്കുകയാണ്. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ഗ്രൂപ്പ് സിയിലെ ആവേശകരമായ പോരില്‍ സ്‌കോട്ട്‌ലാന്‍ഡിനെയാണ് 35 റണ്‍സിന് കരീബിയന്‍ പട വീഴ്ത്തിയത്.

ഷിംറോണ്‍ ഹെറ്റ്‌മെയറുടെ വെടിക്കെട്ട് ഫിഫ്റ്റിയിലേറി 183 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന ലക്ഷ്യമാണ് സ്‌കോട്ടിഷ ടീമിന് കരീബിയന്‍ പട നല്‍കിയത്. അവര്‍ വീറോടെ തന്നെ പൊരുതിയെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ പിഴുത് വിന്‍ഡീസ് പിടിമുറുക്കി കൊണ്ടിരുന്നു. ഒടുവില്‍ 18.5 ഓവറില്‍ 147 റണ്‍സുമായി സ്‌കോട്ടിഷ് ടീം പോരാട്ടവും അവസാനിപ്പിച്ചു.

WEST INDIES - T20 WC 2026

മധ്യനിരയില്‍ ക്യാപ്റ്റന്‍ റിച്ചി ബെറിങ്ടണ്‍ (42), ടോം ബ്രൂസ് (35) എന്നിവരൊഴികെ മറ്റാരെയും ക്രീസില്‍ അധികനേരം നില്‍ക്കാന്‍ വിന്‍ഡീസ് ബൗളര്‍മാര്‍ അനുവദിച്ചില്ല. 24 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുമുള്‍പ്പെട്ടതാണ് ബെറിങ്ടണിന്റെ ഇന്നിങ്‌സ്. ബ്രൂസ് 28 ബോൡല്‍ രണ്ടു സിക്‌സറും ഒരു ഫോറുമടിച്ചു.

അഞ്ചു വിക്കറ്റുകള്‍ പിഴുത റൊമാരിയോ ഷെപ്പേര്‍ഡാണ് സ്കോട്ടഷ് ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. ഈ ലോകകപ്പിലെ ആദ്യ ഫൈഫറും കൂടിയാണിത്. മൂന്നോവറില്‍ വെറും 20 റണ്‍സിനാണ് അഞ്ചു പേരെ ഷെപ്പേര്‍ഡ് മടക്കിയത്. മൂന്നു വിക്കറ്റുകളുമായി ജേസണ്‍ ഹോള്‍ഡര്‍ അദ്ദേഹത്തിന് മികച്ച പിന്തുണയുമേകി.

ഹെറ്റിയിലേറി വിന്‍ഡീസ്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട വെസ്റ്റ് ഇന്‍ഡീസ് അഞ്ചു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 182 റണ്‍സ് കുറിച്ചത്. ഇതിന് അവരെ സഹായിച്ചതാവട്ടെ മൂന്നാമനായി ക്രീസിലെത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയറുമാണ്. തകര്‍ത്തടിച്ച അദ്ദേഹം 64 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായാണ് ക്രീസ് വിട്ടത്.

വെറും 36 ബോളുകള്‍ മാത്രമേ ഹെറ്റിക്കു വേണ്ടിവന്നുള്ളൂ. ആറു കൂറ്റന്‍ സിക്‌സും രണ്ടു ഫോറുമുള്‍പ്പെടുന്നതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ് ഓപ്പണര്‍ ബ്രെന്‍ഡന്‍ കിങാണ് (35) മറ്റൊരു മുഖ്യ സ്‌കോറര്‍. ഷെര്‍റഫെയ്ന്‍ റൂതര്‍ഫോര്‍ഡ് (13 ബോളില്‍ 26), റോവ്‌മെന്‍ പവെല്‍ (14 ബോളില്‍ 24) എന്നിവരുടെ അഗ്രസീവ് ഇന്നിങ്‌സുകളും ടീമിനു കരുത്തായി.

HETMYER- WEST INDIES - T20 WC 2026

ഓപ്പണിങ് വിക്കറ്റില്‍ കിങ്- ക്യാപ്റ്റന്‍ ഷെയ് ഹോപ്പ് ജോടി 54 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ വെറും റണ്‍സിനിടെ രണ്ടു ഓപ്പണര്‍മരെയും വിന്‍ഡീസിന് നഷ്ടമായി. തുടര്‍ന്നായിരുന്നു ഹെറ്റ്മമെയറുടെ കടന്നാക്രമണം.

മൂന്നാം വിക്കറ്റില്‍ ഹെറ്റി- പവെല്‍ ജോടി വെറും 37 ബോളില്‍ വാരിക്കൂട്ടിയത് 81 റണ്‍സാണ്. ഈ കൂട്ടുകെട്ടാണ് വിന്‍ഡീസ് ടീമിന് ശക്തമായ അടിത്തറയിട്ടത്. 16ാം ഓവറില്‍ പവെല്‍ മടങ്ങുമ്പോള്‍ ടീം ടോട്ടല്‍ 139ലെത്തിയിരുന്നു. അതിനു ശേഷമാണ് റൂതര്‍ഫോര്‍ഡിന്റെ ഫിനിഷിങ് ടീമിനെ 180 കടത്തിയത്.

പ്ലെയിങ് ഇലവന്‍

വെസ്റ്റ് ഇന്‍ഡീസ്- ബ്രെന്‍ഡന്‍ കിംഗ്, ഷായ് ഹോപ്പ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഷിംറോണ്‍ ഹെറ്റ്മെയര്‍, റോവ്മന്‍ പവെല്‍, ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, ജേസണ്‍ ഹോള്‍ഡര്‍, റൊമാരിയോ ഷെപ്പേര്‍ഡ്, അകീല്‍ ഹൊസൈന്‍, മാത്യു ഫോര്‍ഡ്, ഗുഡകേഷ് മോട്ടി, ഷമാര്‍ ജോസഫ്.

സ്‌കോട്ട്‌ലാന്‍ഡ്- ജോര്‍ജ് മുന്‍സി, മാത്യു ക്രോസ് (വിക്കറ്റ് കീപ്പര്‍), ബ്രന്‍ഡന്‍ മക്മ്യുള്ളന്‍, മൈക്കല്‍ ജോണ്‍സ്, ടോം ബ്രൂസ്, റിച്ചി ബെറിംഗ്ടണ്‍ (ക്യാപ്റ്റന്‍), മൈക്കല്‍ ലീസ്‌ക്, ഒലിവര്‍ ഡേവിഡ്‌സണ്‍, മാര്‍ക്ക് വാട്ട്, ബ്രാഡ് ക്യൂറി, സഫ്യാന്‍ ഷെരീഫ്.

Story first published: Saturday, February 7, 2026, 18:59 [IST]
Other articles published on Feb 7, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+