Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: ടീം ഇന്ത്യയുടെ കളി ഇവരോടു നടക്കില്ല!! ബട്‌ലറുടെ കിടു ലോക 11, ആരൊക്കെ?

ടി20 ക്രിക്കറ്റില്‍ നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ടീം ഇന്ത്യയാണെന്നതില്‍ എതിരഭിപ്രായമുണ്ടാവില്ല. നിലവിലെ ലോക ചാംപ്യന്‍മാരെന്ന പദവിയും ഐസിസി ടി20 റാങ്കിങില്‍ ഒന്നാംസ്ഥാനവുമെമെല്ലാം ഇക്കാര്യം അരക്കിട്ടുറപ്പിക്കുകയും ചെയ്യുന്നു.

2024ലെ അവസാന ലോകകപ്പില്‍ ചാംപ്യന്‍മാരായ ശേഷം രണ്ടു വര്‍ഷത്തിനിടെ ഒരു ടീമും ഇന്ത്യക്കെിരേ ടി20 പരമ്പര വിജയിച്ചിട്ടില്ലെന്നത് അവിശ്വസനീയ റെക്കോര്‍ഡ് തന്നെയാണ്. ഇനി ടി20 ലോകകപ്പിലും സൂര്യകുമാര്‍ യാദവിനെയും സംഘത്തെയും ആര്‍ക്കെങ്കിലും പിടിച്ചുനിര്‍ത്താന്‍ കഴിയുമോയെന്നത് കാത്തിരുന്ന തന്നെ കാണണം.

എന്നാല്‍ ഇപ്പോഴത്തെ ഇന്ത്യന്‍ ടി20 ഇലവനെ വീഴ്ത്താന്‍ ഒരു ലോക ടി20 ഇലവനു സാധിച്ചേക്കും. ആരൊക്കെയാവും ഈ ലോക ഇലവനില്‍ ഉള്‍പ്പെടുകയെന്നത് നമുക്കു നോക്കാം.

TRAVIS HEAD-T20 WC 2026

ടോപ്പ് ഫോറില്‍ ആരെല്ലാം?

ഇന്ത്യയെ ഞെട്ടിക്കാന്‍ ശേഷിയുള്ള ലോക ടി20 ഇലവന്റെ ഓപ്പണിങ് ജോടികള്‍ ഓസ്‌ട്രേലിയയുടെ ഇടിവെട്ട് ബാറ്ററായ ട്രാവിസ് ഹെഡും ഇംഗ്ലണ്ടിന്റെ തീപ്പൊരി താരമായ ഫില്‍ സാള്‍ട്ടുമണ്. ആദ്യ ബോള്‍ മുതല്‍ ആഞ്ഞടിക്കാന്‍ മടിയില്ലാത്ത ഫിയര്‍ലെസ് ബാറ്റര്‍മാരാണ് ഇരുവരും. പവര്‍പ്ലേ മുഴുവന്‍ ഇവര്‍ ബാറ്റ് ചെയ്യുകയാണെങ്കില്‍ ടീമിനു വലിയൊരു ടോട്ടല്‍ ഉറപ്പിക്കുകയും ചെയ്യാം.

ഇന്ത്യക്കെതിരേ വളരെ മികച്ച റെക്കോര്‍ഡുള്ള താരമാണ് ഹെഡ്. ഏതു ഫോര്‍മാറ്റില്‍ കളിച്ചാലും എതിരാളി ഇന്ത്യയാണെങ്കില്‍ ഹെഡ് എല്ലായ്‌പ്പോഴും ടോപ് ഗിയറിലേക്കു കയറും. 2023ലെ ഏകദിന ലോകകപ്പ് ഫൈനലിലും അതിനു ശേഷമുള്ള ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലുമെല്ലാം അദ്ദേഹം ഇന്ത്യയുടെ അന്തകനായത് ക്രിക്കറ്റ് ലോകം കണ്ടതുമാണ്.

ഹെഡ്- സാള്‍ട്ട് ഓപ്പണിങ് ജോടിക്കുശേഷം മൂന്നാം നമ്പറില്‍ കളിക്കുക ഇംഗ്ലണ്ടിന്റെ സൂപ്പര്‍ താരവും മുന്‍ ക്യാപ്റ്റനുമായ ജോസ് ബട്‌ലറാണ്. ആങ്കര്‍ റോളും അഗ്രസീവ് ബാറ്ററുടെ റോളും ഒരുപോലെ വഴങ്ങുന്ന താരമാണ് അദ്ദേഹം. ഈ ലോക ഇലവനെ നയിക്കുന്നതും ബട്‌ലറാണ്.

JOS BUTTLER- T20 WC 2026

നാലാം നമ്പറില്‍ ഇലവനിന്‍ ഇടം നേടിയത് ബേബി എബിഡിയെന്നു വിളിപ്പേരുള്ള സൗത്താഫ്രിക്കയുടെ യുവ സൂപ്പര്‍ താരം ഡെവാള്‍ഡ് ബ്രെവിസാണ്. നാട്ടുകാരനും ആരാധനാപാത്രവുമായ എബി ഡിവില്ലിയേഴ്‌സിനെ പോലെ ഗ്രൗണ്ടിന്റെ ഏതു മൂലയിലേക്കും ഷോട്ടുകള്‍ പായിച്ച് റണ്‍സ് സ്‌കോര്‍ ചെയ്യുന്നതില്‍ മിടുക്കനാണ് ബ്രെവിസ്.

ഇലവനിലെ ബാക്കിയുള്ളവര്‍

ലോക ഇലവന്റെ അഞ്ചും ആറും സ്ഥാനങ്ങളില്‍ രണ്ടു മികച്ച ഫിനഷര്‍മാരാണുള്ളത്. ഓസ്‌ട്രേലിയയുചെ വമ്പനടിക്കാരനായ താരം ടിം ഡേവിഡും വെസ്റ്റ് ഇന്‍ഡീസിന്റെ ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡുമാണ് ഈ രണ്ടു പേര്‍.

ടി20 ഫോര്‍മാറ്റിലെ സ്‌പെഷ്യലിസ്റ്റുകളെന്നു വിളിക്കാവുന്ന ബാറ്റര്‍മാരാണ് ഡേവിഡും റൂതര്‍ഫോര്‍ഡും. ക്രീസിലെത്തിയാല്‍ വളരെ കുറച്ച് ബോളുകള്‍ കൊണ്ടുതന്നെ മല്‍സരഗതി മാറ്റാനും ഇവര്‍ക്കാവും.

ഏഴാമനായി സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളറും ഇപ്പോള്‍ ഓള്‍റൗണ്ടറുമായി മാറിയ മാര്‍ക്കോ യാന്‍സനാണ്. മികച്ച ബൗളര്‍ മാത്രമല്ല, അഗ്രസീവ് ഇന്നിങ്‌സ് കളിക്കാന്‍ സാധിക്കുന്ന ബാറ്ററും കൂടിയാണ് താരം.

ന്യൂസിലാന്‍ഡിന്റ മിച്ചെല്‍ സാന്റ്‌നറും അഫ്ഗാനിസ്താന്റെ റാഷിദ് ഖാനുമാണ് ഇലവനില്‍ സ്പിന്‍ വിഭാഗം കൈകാര്യം ചെയ്യുക. രണ്ടു പേരും കിടിലന്‍ ഓള്‍റൗണ്ടര്‍മാരുമാണ്. പേസ് നിരയിലേക്കു വന്നാല്‍ ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചറും ഓസ്‌ട്രേലിയയുടെ ജോഷ് ഹേസല്‍വുഡുമാണ് ലോക ഇലവനിലുള്ളത്.

ലോക ടി20 ഇലവന്‍

ട്രാവിസ് ഹെഡ്, ഫില്‍ സാള്‍ട്ട്, ജോസ് ബട്‌ലര്‍ (ക്യാപ്റ്റന്‍, വിക്കറ്റ്കീപ്പര്‍), ഡെവാള്‍ഡ് ബ്രെവിസ്, ടിം ഡേവിഡ്, ഷെര്‍ഫെയ്ന്‍ റൂതര്‍ഫോര്‍ഡ്, മാര്‍ക്കോ യാന്‍സണ്‍, മിച്ചെല്‍ സാന്റ്‌നര്‍, റാഷിദ് ഖാന്‍, ജോഫ്ര ആര്‍ച്ചര്‍, ജോഷ് ഹേസല്‍വുഡ്.

Story first published: Monday, February 2, 2026, 15:33 [IST]
Other articles published on Feb 2, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+