Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: ഗംഭീര്‍ ഈഗോയുള്ള, ആര്‍ക്കും ഇഷ്ടമില്ലാത്തയാള്‍!! കപ്പില്ലെങ്കില്‍ തെറിക്കും, വിമര്‍ശനം

ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ചും മുന്‍ ഓപ്പണിങ് ബാറ്ററുമായ ഗൗം ഗംഭീറിനെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ സ്റ്റീവ് ഹാര്‍മിസണ്‍. വളരെയധികം ഈഗോയുളള, ആര്‍ക്കുമിഷ്ടമില്ലാത്തയാളാണ് ഗംഭീറെന്നാണ് അദ്ദേഹം തുറന്നടിച്ചത്. ടി20 ലോകകപ്പില്‍ സെമി ഫൈനല്‍ പോലും കാണുമോയെന്ന ആശങ്കയില്‍ ഇന്ത്യന്‍ ടീം നില്‍ക്കവെയാണ് ഹാര്‍മസണിന്റെ ഈ കടന്നാക്രണം.

സൂപ്പര്‍ എട്ടിലെ ആദ്യ പോരില്‍ സൗത്താഫ്രിക്കയോടു 76 റണ്‍സിന്റെ വന്‍ തോല്‍വിയേറ്റു വാങ്ങിയതോടെയാണ് ഇന്ത്യയുടെ നിലനില്‍പ്പ് അവതാളത്തിലായത്. ശേഷിച്ച രണ്ടു മല്‍സരങ്ങളിലും വന്‍ മാര്‍ജിനില്‍ ജയിക്കാനായാല്‍ മാത്രമേ ഇന്ത്യക്കു ഇനി പ്രതീക്ഷയ്ക്കു വകയുള്ളൂ.

GAUTAM GAMBHIR T20 WC 2026

ഗംഭീറിനു വിമര്‍ശനം

ഇന്ത്യന്‍ ടീമിനോടൊപ്പം ഗൗതം ഗംഭീറിന്റെ കോച്ചിങിനെ കുറിച്ച് സംസാരിക്കവെയായിരുന്നു സ്റ്റീവ് ഹാര്‍മിസണിന്റെ രൂക്ഷ വിമര്‍ശനം. ടോക്ക്‌സ്‌പോര്‍ട്ട് ക്രിക്കറ്റെന്ന യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗൗതം ഗംഭീറിനെ ഇഷ്ടപ്പെടുകയെന്നത് വളരെധികം ബുദ്ധിമുട്ടാണ്. അതു ഒരു തരത്തിലും സഹായിക്കില്ല. അദ്ദേഹം വളരെ കര്‍ക്കശക്കാരനാണ്. ഇന്ത്യന്‍ ടീമിന്റെ ഡ്രസിങ് റൂമില്‍ ഗംഭീര്‍ എങ്ങനെയാണെന്നറിയില്ല.

കുറഞ്ഞ ഈഗോയുണ്ടെങ്കില്‍ മാത്രമേ ഇന്ത്യന്‍ കോച്ചായി നിങ്ങള്‍ക്കു വിജയിക്കാന്‍ സാധിക്കുകയുള്ളൂ. ഇത്തവണ ലോകകപ്പ് നേടാനായില്ലെങ്കില്‍ ഗംഭീര്‍ പുറത്താവുകയും ചെയ്യുമെന്നും ഹാര്‍മിസണ്‍ വ്യക്തമാക്കി.

ഗംഭീറിനോടു ആരാധന

വ്യക്തിയെന്ന നിലയില്‍ ഗൗതം ഗംഭീറിനെ ആര്‍ക്കും ഇഷ്ടമല്ലെങ്കിലും അദ്ദേഹത്തിന്റെ കോച്ചിങ് രീതിയോട് തനിക്കു ആരാധനയുണ്ടെന്നു സ്റ്റീവ് ഹാര്‍മിസണ്‍ വെളിപ്പെടുത്തി. തന്റെ കോച്ചിങ് സംഘത്തില്‍ വലിയ ഇന്ത്യന്‍ താരങ്ങളെയൊന്നും ഉള്‍പ്പെടുത്താതെ വളരെ ധീരമായ കോളാണ് ഗംഭീര്‍ എടുത്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യന്‍ ടീമിനെ ഗൗതം ഗംഭീര്‍ ഇതുവരെ പരിശീലിപ്പിച്ച രീതി പരിഗണിക്കുമ്പോള്‍ എനിക്കു തീര്‍ച്ചയായും ആരാധനയുണ്ട്. അദ്ദേഹം മുന്‍കോപിയായ വ്യക്തിയും കളിക്കാരനുമാണ്. കൂടാതെ പിടിവാശിക്കാരനായ ക്രിക്കറ്ററുമാണ്. മഹാന്‍മാരായ മുന്‍ ഇന്ത്യന്‍ താരങ്ങളൊന്നുമില്ലാതെയാണ് ഗംഭീര്‍ കോച്ചിങിലേക്കു കടന്നിരിക്കുന്നത്.

അവര്‍ക്കു പകരം മോര്‍നെ മോര്‍ക്കലിനെയും റയാന്‍ ടെന്‍ ഡുഷാറ്റെ.യെയുമാണ് പരിശീലക സംഘത്തിലേക്കു അദ്ദേഹം കൊണ്ടുവന്നത്. ഇന്ത്യന്‍ ടീമിനെ വളരെ നന്നായി കൈകാര്യം ചെയ്യാന്‍ അ വരാണ് മികച്ച കോച്ചുമാരെന്നും ഗംഭീര്‍ കരുതുന്നു. അദ്ദേഹം ആളുകളോടു വളരെ വിശ്വസ്തനും, അവര്‍ക്കൊപ്പം നില്‍ക്കുന്നയാളുമാണ്. ഇക്കാര്യത്തില്‍ ഗംഭീറിനോടു എനിക്കു ബഹുമാനമുണ്ട്.

BRENDON MCCULLUM T20 WC 2026

തനിക്കു തെറ്റ് സംഭവിക്കുമ്പോള്‍ അതു സമ്മതിക്കുകയും തിരുത്തുകയും ചെയ്യുന്നയാളാണ് നല്ല കോച്ച്. കൂടാതെ കണ്ണാടിയിലേക്ക് സ്വയം നോക്കിയ ശേഷം ഇതു വര്‍ക്കാവാന്‍ പോവുന്നില്ലെന്നും ഇതു മാറ്റണമെന്നു പറയുന്നയാളുമായിരിക്കണം. പക്ഷെ അക്കാര്യത്തില്‍ ഗംഭീര്‍ ശക്തനാണെന്നു തനിക്കു തോന്നുന്നില്ലെന്നും ഹാര്‍മിസണ്‍ വിലയിരുത്തി.

മക്കെല്ലവുമായി സാമ്യം

ഇംഗ്ലണ്ട് ടീമിന്റെ നിലവിലെ കോച്ചും ന്യൂസിലാന്‍ഡിന്റെ മുന്‍ വെടിക്കെട്ട്
ബാറ്ററുമായ ബ്രെന്‍ഡന്‍ മക്കെല്ലത്തോടാണ് ഗൗതം ഗംഭീറിനെ സ്റ്റീവ് ഹാര്‍മിസണ്‍ താരതമ്യം ചെയ്തത്. രണ്ടു പേരും കോച്ചുമാരെന്ന നിലയില്‍ ഒരേ ശൈലി പിന്തുടരുന്നവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ബ്രെന്‍ഡന്‍ മക്കെല്ലവും ഗൗതം ഗംഭീറും ഒരുപോലെയാണ്. രണ്ടു മഹാന്‍മാരായ കോച്ചുമാരാണെന്ന് എനിക്ക് തോന്നുന്നില്ല. ഇരുവരും വ്യക്തികളെ നന്നായി മാനേജ് ചെയ്യാന്‍ അറിയുന്നവരാണ്, കൂടാതെ പരിചയ സമ്പന്നരായവരുടെ നല്ല നേതാക്കളുമാണ്. രണ്ടു പേരും നല്ല ഇട്ക്കാല കോച്ചുമാരുമാണെന്നും ഹാര്‍മിസണ്‍ ചൂണ്ടിക്കാട്ടി.

Story first published: Thursday, February 26, 2026, 17:56 [IST]
Other articles published on Feb 26, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+