Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷോക്കിങ്.. സഞ്ജുവിനെ തള്ളിപ്പറഞ്ഞ് സൂര്യ!!! ഗംഭീറിനെ തടഞ്ഞു, ഇല്ലെങ്കില്‍ ആ മല്‍സരം കളിച്ചേനെ

സ്വന്തം നാട്ടിലെ ഐസിസി ടി20 ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്താവലിന്റെ വക്കില്‍ നില്‍ക്കവെ ടീമിനകത്ത് കാര്യങ്ങള്‍ അത്ര സുഖരമല്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്. ടീം സെലക്ഷനുമായി ബന്ധപ്പെട്ട് കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും തമ്മില്‍ അഭിപ്രായഭിന്നതകളുണ്ടെന്നാണ് വ്യക്തമാവുന്നത്.

സൂപ്പര്‍ എട്ടില്‍ സൗത്താഫ്രിക്കയുമായി അഹമ്മദാബാദില്‍ നടന്ന കളിക്കു മുമ്പ് ഗംഭീറും സൂര്യയും തമ്മില്‍ ഉടക്കിയത്രേ. മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്‍െ സെലക്ഷനുമായി ബന്ധപ്പെട്ടാണ് അവര്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളുണ്ടായത്. ഈ മല്‍സരത്തില്‍ സഞ്ജുവിനെ കളിപ്പിച്ചതുമില്ല.

SANJU SURYA T20 WC 2026

സഞ്ജു വേണ്ടെന്ന് സൂര്യ

സൗത്താഫ്രിക്കയുമായി നരേന്ദ്ര മോദി സ്‌റ്റേജഡിയത്തില്‍ നടന്ന സൂപ്പര്‍ എട്ട് മല്‍സരത്തില്‍ ഇന്ത്യക്കായി സഞ്ജു സാംസണ്ട യഥാര്‍ഥത്തില്‍ കളിക്കേണ്ടതായിരുന്നു. പക്ഷെ അദ്ദേഹം അവസരമില്ലാതെ ബെഞ്ചില്‍ ഇരിക്കാനുള്ള പ്രധാന കാരണക്കാരന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണെന്നെ ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ വരുന്നത്. ക്രിക്ക്‌ന്യൂസാണ് ഇതു പുറത്തു വിട്ടിരിക്കുന്നത്.

ടൂര്‍ണമൈന്റില്‍ ഇനിയും ബാറ്റിങില്‍ ക്ലിക്കായിട്ടില്ലാത്ത തിലക് വര്‍മയെ ഒഴിവാക്കി പകരം സഞ്ജുവിനെ കളിപ്പിക്കാനായിരുന്നു ഗംഭീറിന്റെ പ്ലാന്‍. അദ്ദേഹം മാത്രമല്ല, അസിസ്റ്റന്റ് കോച്ച് റയാന്‍ ടെന്‍ ഡുഷാറ്റെയടക്കം പരിശീലക സംഘത്തിലെ മറ്റുള്ളവരും സഞ്ജുവിനെ പരീക്ഷിക്കാമെന്ന അഭിപ്രായക്കാരായിരുന്നു. ഇതു മുന്നില്‍ കണ്ടാണ് കളിക്കു മുന്നോടിയായി അദ്ദേഹത്തിനു നെറ്റ്‌സില്‍ കൂടുതല്‍ അവസരവും നല്‍കിയത്.

പക്ഷെ സഞ്ജുവുമായി വളരെ അടുത്ത സൗഹൃദമുണ്ടായിട്ടും സൂര്യ ഈ നീക്കത്തെ എതിര്‍ത്തു. സഞ്ജു വേണ്ടെന്നും തിലക് മതിയെന്നും അദ്ദേഹം അഭിപ്രായപ്പെടുകയായിരുന്നു. ഒടുവില്‍ സൂര്യയുടെ പിന്തുണ കിട്ടാതിരുന്നതോടെയാണ് സഞ്ജുവിനെ തിരികെ വിളിക്കാനുള്ള തീരുമാനത്തില്‍ നിന്നും ഗംഭീര്‍ പിന്‍മാറിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സഞ്ജുവിനെ തഴഞ്ഞ് തിലകിനെ കളിപ്പിക്കാനുള്ള സൂര്യയുടെ തീരുമാനം ദയനീയമായി പാളുകയും ചെയ്തു. രണ്ടു ബോള്‍ നേരിട്ട ഇടംകൈയന്‍ ബാറ്റര്‍ക്ക് ഒരു റണ്‍സ് മാത്രമേ നേടാനായുള്ളൂ.

മാര്‍ക്കോ യാന്‍സണെറിഞ്ഞ രണ്ടാമത്തെ ഓവിലെ ആദ്യ ബോളില്‍ തന്നെ ക്രീസിനു പുറത്തേക്കിറങ്ങി അശ്രദ്ധമായി ആഞ്ഞുവീശിയാണ് തിലക് ഔട്ടായത്. ബാറ്റില്‍ എഡ്ജായ താരത്തെ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്ക് അനായാസം പിടികൂടുകയും ചെയ്തു.

SANJU GAMBHIR T20 WC 2026

സഞ്ജു തിരിച്ചെത്തും

സൂപ്പര്‍ എട്ടിലെ ആദ്യ കളിയില്‍ സൂര്യകുമാര്‍ഡ യാദവ് വില്ലനായതു കാരണം ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ അവസരം നിഷേധിക്കപ്പെട്ടെങ്കിലും സിംബാബ്‌വെയ്‌ക്കെതിരേ സഞ്ജു സാംസണ്‍ കളിക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു. പക്ഷെ ഏതു പൊസിഷനിലാവും ബാറ്റിങിനായി ഇറങ്ങുകയെന്നു ഇനിയും ഉറപ്പായിട്ടില്ല.

അഭിഷേക് ശര്‍മയ്‌ക്കൊപ്പം ഓപ്പണറായിട്ടാവും മലയാളി താരം കളിച്ചേക്കുകയെന്നു സൂചനയുണ്ട്. ഇതോടെ ഇഷാന് കിഷന്‍ മൂന്നാം നമ്പറിലേക്കു മാറിയേക്കുകയും ചെയ്യും. ടൂര്‍ണമെന്റില്‍ ഇതിനകം ഒരു മല്‍സരത്തില്‍ മാത്രമേ സഞ്ജുവിനെ കളിപ്പിച്ചിട്ടുള്ളൂ.

നമീബിയയുമായുള്ള രണ്ടാമത്തെ ഗ്രൂപ്പ് മല്‍സരത്തിലായിരുന്നു ഇത്. എട്ടു ബോളില്‍ നിന്നും 22 റണ്‍സ് അടിച്ചെടുത്ത് വളരെ സ്‌ഫോടനാത്മക തുടക്കം അദ്ദേഹം ടീമിനു നല്‍കുകയും ചെയ്തു.

എന്നാല്‍ ടൂര്‍ണമെന്റിലുനീളം സ്ലോ ബാറ്റിങ് കാഴ്ചവച്ച തിലക് വര്‍മയെ ടീമില്‍ നിന്നൊഴിവാക്കുമോയെന്നതു വ്യക്തമല്ല. കാരണം അച്ഛന്റെ അസുഖത്തെ തുടര്‍ന്ന് ഫിനിഷറായ റിങ്കു സിങ് ടീം വിട്ടിരിക്കുകയാണ്.

അതുകൊണ്ടു തന്നെ അദ്ദേഹത്തിനു പകരം തിലകിനെ നിലനിര്‍ത്താനിടയുണ്ട്. അങ്ങനെ വന്നാല്‍ അഞ്ചാം നമ്പറിലാവും തിലക് ബാറ്റ് ചെയ്‌തേക്കുക. നേരത്തേ കരിയറിന്റെ തുടക്കത്തില്‍ അദ്ദേഹം ഇവിടെയാണ് ബാറ്റ് ചെയ്തിട്ടുള്ളത്.

Story first published: Wednesday, February 25, 2026, 18:20 [IST]
Other articles published on Feb 25, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+