For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസീസ്, ലങ്ക, അടുത്തത് ഇന്ത്യ? വീണ്ടും അട്ടിമറിയുമായി സിംബാബ്‌വെ!! സൂപ്പര്‍ 8 പൊടിപാറും

കൊളംബോ: ഐസിസി ടി20 ലോകകപ്പില്‍ ഇത്തവണത്തെ കറുത്ത കുതിരകളായി മാറിയിരിക്കുകയാണ് സിംബാബ്‌വെ ടീം. മുന്‍ ജേതാക്കളും കിരീട ഫേവറിറ്റുകളുമായ ഓസ്‌ട്രേലിയക്കു പിന്നാലെ മറ്റൊരു മുന്‍ ചാംപ്യന്‍മാരുമായ ശ്രീലങ്കയ്ക്കും അവരുടെ വമ്പന്‍ ഷോക്ക്. ഗ്രൂപ്പ് ബിയിലെ അപ്രസക്തമായ അവസാന റൗണ്ട് പോരാട്ടത്തില്‍ ആറു വിക്കറ്റിനാണ് ലങ്കയെ സിംബാബ്‌വെ മലര്‍ത്തിയടിച്ചത്.

ടൂര്‍ണമെന്റിലെ അപരാജിത റെക്കോര്‍ഡ് കാത്തുസൂക്ഷിക്കുന്നതിനൊപ്പം അവര്‍ ഗ്രൂപ്പ് ചാംപ്യന്‍മാരാവുകയും ചെയ്തിരിക്കുകയാണ്. ഏഴു പോയിന്റുമായി സിംബാബ്‌വെ തലപ്പത്ത് ഫിനിഷ് ചെയ്തപ്പോള്‍ ആറു പോയിന്റോടെ ലങ്ക രണ്ടാംസ്ഥാനത്തും ഫിനിഷ് ചെയ്തു.

ZIMBABWE T20 WC 2026

179 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന ലക്ഷ്യമാണ് സിംബാബ്‌വെയ്ക്കു ദസുന്‍ ഷനകയും സംഘവും നല്‍കിയത്. ലങ്കയുടെ മികച്ച ബൗളിങ് നിരയ്‌ക്കെതിരേ സിംബാബ്‌വെയ്ക്കു ഇതു വെല്ലുവിളിയാവുമെന്നും പ്രതീക്ഷിക്കപ്പെട്ടു. എന്നാല്‍ മൂന്നു ബോള്‍ ബാക്കിനില്‍ക്കെ വെറും നാലു വിക്കറ്റിന് സിംബാബ്‌വെ ജയത്തിലേക്കു കുതിച്ചെത്തി.

ബെന്നെറ്റ്, റസ്സ

ശ്രീലങ്ക നല്‍കിയ 179 റണ്‍സിന്റെ ലക്ഷ്യം കാര്യമായി വിയര്‍ക്കാതെയാണ് സിംബാബ്‌വെ ചേസ് ചെയ്തു ജയിച്ചത്. അതിനു അവരെ സഹായിച്ചതാവട്ടെ മികച്ച ചില കൂട്ടുകെട്ടുകളാണ്. പുറത്താവാതെ 63 റണ്‍സെടുത്ത ഓപ്പണര്‍ ബ്രയാന്‍ ബെന്നെറ്റാണ് സിംബാബ്‌വെയുടെ ജയത്തിന് ചുക്കാന്‍ പിടിച്ചത്.

ക്യാപ്റ്റന്‍ സിക്കന്തര്‍ റസ്സ 45 റണ്‍സിന്റെ മാച്ച് വിന്നിങ് ഇന്നിങ്‌സ് കളിച്ചപ്പോള്‍ ടഡിവനാഷെ മറുവാനി (34), റയാന്‍ ബേള്‍ (23) എന്നിവരും നിര്‍ണായക സംഭാവനകള്‍ നല്‍കി.

48 ബോളില്‍ എട്ടു ഫോറുള്‍പ്പെട്ടതാണ് ബെന്നറ്റിന്റെ ഇന്നിങ്‌സ്. എന്നാല്‍ കളി മാറ്റിയത്. റസ്സയായിരുന്നു. വെറും 26 ബോളിലാണ് അദ്ദേഹം 46ലെത്തിയത്. നാലു സിക്‌സറും രണ്ടു ഫോറും ഇതിലുള്‍പ്പെടും. കളിയിലെ താരവും റസ്സയാണ്.

ZIMBABWE T20 WC 2026

റണ്‍ചേസില്‍ സിംബാബ്‌വെയ്ക്കു മികച്ചൊരു തുടക്കം ആവശ്യമായിരുന്നു. ബെന്നെറ്റ്- മറുവാനി സഖ്യം അവര്‍ക്ക് അതു നല്‍കുകയും ചെയ്തു. 51 ബോളില്‍ 69 റണ്‍സ് ആദ്യ വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തു. മറുവാനിയാണ് ആദ്യം ക്രീസ് വിട്ടത്. ടീം ടോട്ടലില്‍ 100 തികയും മുമ്പ് ബേളും പുറത്തായി.

എന്നാല്‍ മൂന്നാം വിക്കറ്റിലെ ബെന്നറ്റ്- റസ്സ കൂട്ടുകെട്ട് സിംബാബ്‌വെ ജയം എളപ്പമാക്കി. 40 ബോളില്‍ 69 റണ്‍,സാണ് ഇരുവരും വാരിക്കൂട്ടിയത്. ഇതില്‍ 45 റണ്‍സും റസ്സയുടെ ബാറ്റില്‍ നിന്നായിരുന്നു. 19ാം ഓവറില്‍ ടീം 167ല്‍ വച്ച റസ്സ മടങ്ങുമ്പോഴേക്കും സിംബാബ്‌വെ ജയത്തിന്റെ പടിവാതില്‍ക്കെ എത്തുകയും ചെയ്തിരുന്നു.

മിന്നിച്ച് നിസങ്ക

ഓസ്‌ട്രേലിയക്കെതിരായ അവസാന കളിയില്‍ അപരാജിത സെഞ്ച്വറിയോടെ മിന്നിച്ച ഓപ്പണര്‍ പതും നിസങ്കയുടെ (62) ഫിഫ്റ്റിയാണ് ശ്രീലങ്കയെ ഏഴു വിക്കറ്റിന് 178 റണ്‍സിലെത്തിച്ചത്്. 41 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ എട്ടു ഫോറുകളുണ്ടായിരുന്നു.

എന്നാല്‍ ടീം ടോട്ടല്‍ 170 കടത്തിയത് പവന്‍ രത്‌നായകെയുടെ തകര്‍പ്പന്‍ ഫിനിഷിങായിരുന്നു. 25 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറുമടക്കം 44 റണ്‍സെടുത്താണ് അദ്ദേഹം ക്രീസ് വിട്ടത്. സിംബാബ്‌വെയ്ക്കായി ബ്ലെസിങ് മുസറബാനി. ബ്രാഡ് ഇവാന്‍സ്, ഗ്രേയം ക്രെമര്‍ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളെടുത്തു

Story first published: Thursday, February 19, 2026, 18:58 [IST]
Other articles published on Feb 19, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+