Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: ബ്രൂക്ക് യൂ ബ്യൂട്ടീ!! ഇംഗ്ലണ്ട് സെമിയില്‍, പാക് പട നാട്ടിലേക്ക്

പല്ലെക്കെലെ: ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി യുവ സൂപ്പര്‍ താരം ഹാരി ബ്രൂക്ക് (100) മുന്നില്‍ നിന്നു പട നയിച്ചപ്പോള്‍ ടി20 ലോകകപ്പില്‍ ഇംഗ്ലണ്ട് സെമി ഫൈനലില്‍. എന്നാല്‍ പാകിസ്താനാവട്ടെ സൂപ്പര്‍ എട്ടിന്റെ ഗ്രൂപ്പ് രണ്ടില്‍ തുടര്‍ച്ചയായ രണ്ടാമത്തെ കളിയും ജയിക്കാനാവാതെ പുറത്താവലിന്റെ വക്കിലുമെത്തി. അവരുടെ ആദ്യ മല്‍സരം മഴയെടുത്തിരുന്നു.

ബ്രൂക്കിന്റെ വണ്‍മാന്‍ ഷോയിലേറി രണ്ടു വിക്കറ്റിന്റെ ത്രില്ലിങ് വിജയമാണ് രണ്ടു തവണ ജേതാക്കളായ ഇംഗ്ലണ്ട് ആഘോഷിച്ചത്. അവരുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ഇത്തവണ സെമിയിലെത്തിയ ആദ്യ ടീമാണ് ഇംഗ്ലണ്ട്. നേരത്തേ ശ്രീലങ്കയെയും ആദ്യ കളിയില്‍ ഇംഗ്ലണ്ട് തുരത്തിയിരുന്നു.

HARRY BROOK T20 WC 2026

ബാറ്റിങ് അത്ര എളുപ്പമല്ലാതിരുന്ന പിച്ചില്‍ 165 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന ലക്ഷ്യമാണ് ഇംഗ്ലണ്ടിനു പാകിസ്താന്‍ നല്‍കിയത്. ബ്രൂക്കിന്റെ മിന്നും സെഞ്ച്വറിയിലേറി ഇംഗ്ലണ്ട് 19.1 ഓവറില്‍ എട്ടു വിക്കറ്റിനു വിജയവും സെമിയും ഉറപ്പിക്കുകയും ചെയ്തു.

51 ബോളില്‍ 10 ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. ബ്രൂക്കിനെ മാറ്റി നിര്‍ത്തിയാല്‍ മറ്റാരും തന്നെ 30 റണ്‍സ് പോലും എടുത്തില്ലെന്നതാണ് കൗതുകകരമായ കാര്യം. 28 റണ്‍സെടുത്ത വില്‍ ജാക്‌സാണ് മറ്റൊരു പ്രധാന സ്‌കോറര്‍.

റണ്‍ചേസില്‍ തകര്‍ച്ചയോടെയായിരുന്നു ഇംഗ്ലണ്ടിന്റെ തുടക്കം. ഓപ്പണര്‍മാരായ ഫില്‍ സാള്‍ട്ട് (ഗോള്‍ഡന്‍ ഡെക്ക്), ജോസ് ബട്‌ലര്‍ (2) എന്നിവര്‍ നേരത്തേ മടങ്ങിയപ്പോള്‍ ഇംഗ്ലണ്ട് രണ്ടു വിക്കറ്റിനു 17ലേക്കു വീണു.

ജേക്കബ് ബെതലും (8) നിരാശപ്പെടത്തിയതോടെ അഞ്ചോവറില്‍ 35 റണ്‍സെന്ന നിലയില്‍ ഇംഗ്ലണ്ട് പതറി. ക്രീസിന്റെ മറുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നെങ്കിലും വണ്‍ഡൗണായെത്തിയ ബ്രൂക്ക് വിട്ടുകൊടുത്തില്ല.

സെഞ്ച്വറിയുമായി അദ്ദേഹം തനിച്ച് ടീമിനെ മുന്നോട്ടു നയിച്ചു. അഞ്ചാം വിക്കറ്റില്‍ സാം കറെനൊപ്പം 28 ബോളില്‍ 45ഉം അടുത്ത വിക്കറ്റില്‍ വില്‍ ജാക്‌സിനൊപ്പം 31 ബോളില്‍ 52 റണ്‍സും ജാക്‌സ് അടിച്ചെടുത്തതോടെ കളിയും പാകിസ്താനില്‍ നിന്നും വഴുതിപ്പോയി. പാക് ടീമിനായി ഷഹീന്‍ അഫ്രീഡി നാലു വിക്കറ്റുകളെടുത്തു.

ENGLAND PAK

രക്ഷകനായി ഫര്‍ഹാന്‍

ഓപ്പണര്‍ സഹിബ്‌സാദ ഫര്‍ഹാന്റെ (63) ഫിഫ്റ്റിയാണ് ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത പാകിസ്താനെ 164 റണ്‍സിലെത്തിച്ചത്. ഒമ്പതു വിക്കറ്റുകള്‍ നഷ്ടത്തിലായിരുന്നു ഇത്. 45 ബോളില്‍ ഏഴു ഫോറും രണ്ടു സിക്‌സറുമടങ്ങിയതാണ് ഫര്‍ഹാന്റെ ഇന്നിങ്‌സ്.

പാക് നിരയില്‍ മറ്റാര്‍ക്കും 30 റണ്‍സ് തികയ്ക്കാനായില്ല. ബാബര്‍ ആസം, ഫഖര്‍ സമാന്‍ എന്നിവര്‍ 25 റണ്‍സ് വീതമെടുത്തപ്പോള്‍ ഷദാബ് ഖാന്‍ 23ഉം റണ്‍സും നേടി പുറത്തായി. ഇംഗ്ലണ്ടിനായി ലിയാം ഡോസണ്‍ മൂന്നും ജോഫ്ര ആര്‍ച്ചര്‍, ജാമി ഒവേര്‍ട്ടന്‍ എന്നിവര്‍ രണ്ടു വീതവും വിക്കറ്റുകളെടുത്തു.

നേരേത്ത ന്യൂസിലാന്‍ഡുമായുള്ള പാകിസ്താന്റെ മല്‍സരം മഴയെ തുടര്‍ന്ന് ഒരോവര്‍ പോലും കളിക്കാനാവാതെയാണ് ഉപേക്ഷിക്കപ്പെട്ടത്. ഈ കളിയില്‍ നിന്നും ലഭിച്ച ഒരു പോയിന്റ് മാത്രമേ ഇപ്പോള്‍ പാക് ടീമിന്റെ അക്കൗണ്ടിലുള്ളൂ.

എന്നാല്‍ സൂപ്പര്‍ എട്ടിലെ ആദ്യ കളിയില്‍ മുന്‍ ജേതാക്കളും സംയുക്ത ആതിഥേയരുമായ ശ്രീലങ്കയെ ഇംഗ്ലണ്ട് തകര്‍ത്തിരുന്നു. ബൗളര്‍മാര്‍ അരങ്ങുവാണ ഇതേ സ്റ്റേഡിയത്തില്‍ നടന്ന കളിയില്‍ 51 റണ്‍സിനാണ് ലങ്കയെ ഇംഗ്ലണ്ട് സ്തബ്ധരാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ ഒമ്പതു വിക്കറ്റിന് 146 റണ്‍സിലൊതുക്കിയപ്പോള്‍ ലങ്ക അനായാസം ജയിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇംഗ്ലണ്ടും ഇതേ നാണയത്തില്‍ തിരിച്ചടിച്ചതോടെ ലങ്ക തകര്‍ന്നടിഞ്ഞു. 16.4 ഓവറില്‍ വെറും 95 റണ്‍സിനു ലങ്ക ഓള്‍ഔട്ടാവുകയായിരുന്നു.

ഇന്നത്തെ കളിയിലെ 11

ഇംഗ്ലണ്ട്- ഫില്‍ സാള്‍ട്ട്, ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍), ജേക്കബ് ബെഥല്‍, ടോം ബാന്റണ്‍, ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), സാം കറെന്‍, വില്‍ ജാക്‌സ്, ജാമി ഒവേര്‍ട്ടണ്‍, ലിയാം ഡോസണ്‍, ജോഫ്ര ആര്‍ച്ചര്‍, ആദില്‍ റഷീദ്.

പാകിസ്താന്‍- സഹിബ്‌സാദ ഫര്‍ഹാന്‍, സയീം അയൂബ്, സല്‍മാന്‍ ആഗ (ക്യാപ്റ്റന്‍), ബാബര്‍ ആസം, ഫഖര്‍ സമാന്‍, ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍), ഷദാബ് ഖാന്‍, മുഹമ്മദ് നവാസ്, ഷഹീന്‍ അഫ്രീഡി, സല്‍മാന്‍ മിര്‍സ, ഉസ്മാന്‍ താരിഖ്.

Story first published: Tuesday, February 24, 2026, 17:26 [IST]
Other articles published on Feb 24, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+