For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: പല്ലെക്കെലെയില്‍ ലങ്കന്‍ ദുരന്തം!! സൂപ്പര്‍ ഇംഗ്ലണ്ട്, തകര്‍പ്പന്‍ ജയം

പല്ലെക്കെലെ: ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ ആദ്യ ജയം ഇംഗ്ലണ്ടിനു സ്വന്തം. സ്പിന്നര്‍മാര്‍ അരങ്ങുവാണ ഗ്രൂപ്പ് രണ്ടിലെ പോരാട്ടത്തില്‍ ആതിഥേയരും മുന്‍ ജേതാക്കളുമായ ശ്രീലങ്കയെ 51 റണ്‍സിനാണ് ഇംഗ്ലണ്ട് കശാപ്പ് ചെയ്തത്. അനായാസം ജയിക്കേണ്ടിയിരുന്ന മല്‍സരാണ് ബാറ്റിങ് നിരയുടെ ഫ്‌ളോപ്പ് ഷോ കാരണം ലങ്ക കളഞ്ഞു കുളിച്ചത്.

സ്വന്തം കാണികള്‍ക്കു മുന്നില്‍ ലങ്കയ്ക്കു ജയിക്കാന്‍ വെറും 147 റണ്‍സ് മാത്രമേ വേണ്ടിയിരുന്നുള്ളൂ. എന്നാല്‍ അവര്‍ അവിശ്വസനീയമാം വിധം തകര്‍ന്നടിയുകയായിരുന്നു. 16.4 ഓവറില്‍ വെറും 95 റണ്‍സിന് ലങ്കന്‍ ടീം കൂടാരം കയറുകയും ചെയ്തു. ഈ ജയത്തോടെ സൂപ്പര്‍ എട്ടിന്റെ ഗ്രൂപ്പ് രണ്ടില്‍ ഇംഗ്ലണ്ട് തലപ്പത്തേക്കു കയറിയപ്പോള്‍ ലങ്ക അവസാന സ്ഥാനത്തേക്കും വീണു.

ENGLAND TEAM T20 WC 2026

പവര്‍പ്ലേയിലെ ദുരന്തം

147 റണ്‍സിന്റെ ചെറിയ ലക്ഷ്യം ചേസ് ചെയ്തു ജയിക്കാന്‍ ശ്രീലങ്കയ്ക്ക് ഏതെങ്കിലും ഒന്നോ, രണ്ടോ പേരുടെ മകച്ച ഇന്നിങ്‌സുകള്‍ മാത്രമേ വേണ്ടിയിരുന്നുള്ളൂ. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല. ക്യാപ്റ്റന്‍ ദസുന്‍ ഷനകയൊഴികെ (30) മറ്റാരും തന്നെ ലങ്കന്‍ നിരയില്‍ പൊരുതി നോക്കിയില്ല. രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍ കമിന്ദു മെന്‍ഡിസ് (13), ദുനിത് വെല്ലാലഗെ (10) എന്നിവര്‍ മാത്രമാണ്.

പവര്‍പ്ലേയില്‍ തന്നെ ലങ്കന്‍ ടീം ഈ മല്‍സരം തോറ്റു കഴിഞ്ഞിരുന്നുവെന്നാണ് സത്യം. കാരണം ആറോവര്‍ ആവുമ്പോഴേക്കും അവര്‍ അഞ്ചു വിക്കറ്റിന് 34 റണ്‍സിലേക്ക് കൂപ്പുകുത്തി. അവിടെ നിന്നുമൊരു തിരിച്ചുവരവ് ലങ്കയ്ക്ക് അസാധ്യമായിരുന്നു.

24 ബോളില്‍ രണ്ടു സിക്‌സറും ഒരു ഫോറുമടക്കം ഷനക അല്‍പ്പം പിടിച്ചുനിന്നെങ്കിലും ക്രീസിന്റെ മറുവശത്ത് വിക്കറ്റുകള്‍ തുരുതുരെ വീണു കൊണ്ടിരുന്നു. ഒടുവില്‍ 17ാം ഓവറില്‍ ലങ്ക 95നും ഓള്‍ഔട്ടായി.

ഇംഗ്ലണ്ടിനായി പന്തെറിഞ്ഞവരെല്ലാം ഉജ്ജ്വല പ്രകടനം കാഴ്ചവച്ചു. ബൗള്‍ ചെയ്ത അഞ്ചു പേര്‍ക്കും വിക്കറ്റുകള്‍ ലഭിക്കകയും ചെയ്തു. ഇക്കൂട്ടത്തില്‍ ഏറ്റവും മികച്ചു നിന്നത് ഓള്‍റൗണ്ടര്‍ വില്‍ ജാക്‌സാണ്. മൂന്നു വിക്കറ്റുകള്‍ അദ്ദേഹം പോക്കറ്റിലാക്കി.

നേരത്തേ ബാറ്റിങിലും ഭേദപ്പെട്ട പ്രകടനം നടത്തിയ ജാക്‌സ് (14 ബോളില്‍ 21) തന്നെയാണ് കളിയിലെ താരം. രണ്ടു വിക്കറ്റുകള്‍ വീതമെടുത്ത ജോഫ്ര ആര്‍ച്ചര്‍, ലിയാം ഡോസണ്‍, ആദില്‍ റഷീദ് എന്നിവര്‍ ജാക്‌സിന് മികച്ച പിന്തുണയേകി. ജാമി ഒവേര്‍ട്ടന് ഒരു വിക്കറ്റും ലഭിച്ചു.

രക്ഷകനായി സാള്‍ട്ട്

ടോസ് നഷ്ടമായി ബാറ്റിങിന് അയക്കപ്പെട്ട ഇംഗ്ലണ്ട് ഒമ്പതു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 146 റണ്‍സെന്ന ഭേദപ്പെട്ട ടോട്ടല്‍ പടുത്തുയര്‍ത്തിയത്. അതിനു അവരെ സഹായിച്ചത് ഓപ്പണര്‍ ഫില്‍ സാള്‍ട്ട് (62) പൊരുതി നേടിയ ഫിഫ്റ്റിയാണ്.

40 ബോളിള്‍ ആറു ഫോറും രണ്ടു സിക്‌റുമുള്‍പ്പെട്ടതാണ് സാള്‍ട്ടിന്റെ ഇന്നിങ്‌സ്. ഇംഗ്ലണ്ട് ബാറ്റിങ് നിരയല്‍ ലങ്കന്‍ ബൗളിങ് ആക്രമണത്തോടെ നേരിട്ട ഏക ബാറ്ററും അദ്ദേഹാണ്. വില്‍ ജാക്‌സിന്റെ മികച്ച ഫിനിഷിങ് അവരെ 150ന് തൊട്ടടുത്തെത്തിക്കുകയും ചെയ്തു. 14 ബോളില്‍ നാലു ഫോറുള്‍പ്പെട്ടതാണ് ജാക്‌സിന്റെ ഇന്നിങ്‌സ്.

മൂന്നു വിക്കറ്റെടുത്ത സ്പിന്നര് ദുനിത് വെല്ലാലഗെയാണ് ലങ്കന്‍ ബൗളര്‍മാരില്‍ കസറിയത്. ദില്‍ഷന്‍ മധുഷങ്കയും മഹീഷ് തീക്ഷണയും രണ്ടു വീതം വിക്കറ്റുകളെടുത്തു.

Story first published: Sunday, February 22, 2026, 19:05 [IST]
Other articles published on Feb 22, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+