For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: ഇഷാനുമായി സ്ഥാനത്തിന് മല്‍സരമോ? സഞ്ജു അന്നു പറഞ്ഞതിങ്ങനെ!! ഇത്രയേ ഉള്ളൂ കാര്യം

ഐസിസിയുടെ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണറും കീപ്പറുമായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇപ്പോള്‍ വെറും വാട്ടര്‍ ബോയ് ആയി ഒതുങ്ങേണ്ടി വന്നുവെന്ന നിരാശയിലാണ് സഞ്ജു സാംസണ്‍. ഇത്ര വലിയൊരു ഗതികേട് അദ്ദേഹവും ആരാധകരുമൊന്നും സ്വപ്‌നം പോലും കണ്ടിരുന്നില്ല.

വൈസ് ക്യാപ്റ്റന്‍ കൂടിയായ ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ ലോകകപ്പ് സ്‌ക്വാഡില്‍ നിന്നും ഒഴിവാക്കപ്പെട്ടപ്പോള്‍ സഞ്ജു ഉറപ്പായും മുഴുവന്‍ മല്‍സരങ്ങളിലും ഓപ്പണ്‍ ചെയ്യുമെന്നാണ് ഉറപ്പിച്ചിരുന്നത്. പക്ഷെ ടൂര്‍ണമെന്റ് തുടങ്ങിയപ്പോള്‍ സഞ്ജു തെറിക്കുകയും പകരം മിന്നുന്ന ഫോമിലുള്ള ഇഷാന്‍ കിഷന്‍ ഈ റോളിലേക്കു വരികയും ചെയ്തു.

SANJU ISHAN T20 WC 2026

ഗ്രൂപ്പുഘട്ടത്തിലെ നാലു മല്‍സരങ്ങളിലും ഇഷാന്‍ ഓപ്പണറും കീപ്പറുമായപ്പോള്‍ മലയാളി താരത്തിന് ബാറ്ററായി മാത്രം ഒരു കളിയില്‍ അവസരവും ലഭിച്ചു. ടീമിലെ സ്ഥാനത്തിനു വേണ്ടി യഥാര്‍ഥത്തില്‍ സഞ്ജുവും ഇഷാനും തമ്മില്‍ വാശിയേറിയ മല്‍സരമുണ്ടോ? ഇതേക്കുറിച്ച് സഞ്ജുവിന്റെ തന്റെ പഴിയൊരു വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്.

ഇഷാനെപ്പറ്റി പറഞ്ഞതറിയാം

ഇന്ത്യന്‍ ടീമിലെ സ്ഥാനത്തിനു വേണ്ടി വ്യത്യസ്ത എതിരാളികളാണ് ഓരോ കാലത്തും സഞ്ജു സാംസണിനുണ്ടായിട്ടുള്ളത്. റിഷഭ് പന്ത് മുതല്‍ ജിതേഷ് ശര്‍മ വരെ ഇക്കൂട്ടത്തിലുണ്ട്. പക്ഷെ സഞ്ജുവിന് ഇവര്‍ ആരുമായും യാതൊരു ശത്രുതയോ, പ്രശ്‌നങ്ങളോ ഇല്ലെന്നതാണ് എടുത്തുപറയേണ്ട കാര്യം.

എല്ലാവരുമായും വളരെ അടുത്ത സൗഹൃദമാണ് അദ്ദേഹത്തിനുള്ളത്. അവരുടെ കഴിവുകള്‍ അംഗീകരിക്കാന്‍ സഞ്ജു ഒരിക്കലും മടി കാണിച്ചിട്ടുമില്ല. 2024ല്‍ ടി20 ടീമിലെ വിക്കറ്റ് കീപ്പര്‍ റോളിനായി റിഷഭ്, ഇഷാന്‍ കിഷന്‍ എന്നിവരുമായാണ് സഞ്ജു പ്രധാനമായും പോരടിച്ചത്.

ആ സമയത്തു ടീമിന്റെ ഫസ്റ്റ് ചോയ്‌സ് കീപ്പര്‍ റിഷഭായിരുന്നു. ബാക്കപ്പായി മുന്‍തൂക്കമാവട്ടെ ഇഷാനുമായിരുന്നു. 2024ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കവെ ഇഷാനുമായുള്ള ടീമിലെ സ്ഥാനത്തിനായുള്ള പിടിവലിയെ കുറിച്ച് സഞ്ജു മനസ്സ്തുറന്നിരുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സുമായി സംസാരിക്കവെയായിരുന്നു ഇത്. ആ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായിരിക്കുകയാണ്.

'ഇഷാന്‍ കിഷനും ഞാനും തമ്മില്‍ ഒരു തരത്തിലുള്ള മല്‍സരവുമില്ല. ഞാന്‍ ആ തരത്തില്‍ ചിന്തിക്കുക പോലും ചെയ്യുന്നില്ല. ഞാന്‍ ഇഷാനെ വളരെയധികം ബഹുമാനിക്കുന്നു. അദ്ദേഹം ഗംഭീര കളിക്കാരനാണെന്നാണ് ഞാന്‍ കരുതുന്നത്. വളരെ മികച്ച കീപ്പറും ബാറ്ററും ഫീല്‍ഡറുമെല്ലാമാണ്'.

'എനിക്കു എന്റേതായ കരുത്തും ദൗര്‍ബല്യങ്ങളുമുണ്ട്. ഇഷാന്റെ കാര്യവും അങ്ങനെ തന്നെയാണ്. സത്യസന്ധമായി പറയുകയാണെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ആരുമായിട്ടും മല്‍സരിക്കുന്നില്ല. ഞാന്‍ എന്നോടു തന്നെ സ്വയം മല്‍സരിക്കാനാണ് ഇഷ്ടപ്പെടുന്നത്.

രാജ്യത്തിനുവേണ്ടി കളിക്കുകയെന്നതാണ് ഏറ്റവും വലിയ കാര്യം, രാജ്യത്തിവു വേണ്ടി മല്‍സരങ്ങള്‍ ജയിപ്പിക്കുകയാണ് പ്രധാനം. ഒരേ ടീമിലെ താരങ്ങള്‍ സ്ഥാനത്തിനു വേണ്ടി പരസ്പര മല്‍സരിക്കുകയാണെങ്കില്‍ അതൊരു നല്ല കാര്യമായിരിക്കില്ലെന്നാണ് എനിക്കു തോന്നുന്നത്'.

'ഏതു തരത്തിലുള്ള ബാറ്ററാണ് ഞാനെന്നകാര്യത്തെ കുറിച്ച് എനിക്കു നല്ല വ്യക്തയുണ്ട്. എന്റെ പരാജയങ്ങള്‍ ഞാന്‍ അംഗീകരിക്കുകയും ചെയ്യുന്നു. കൂടാതെ അതില്‍ നിന്നും പഠിക്കാന്‍ തയ്യാറുമാണ്'- എന്നായിരുന്നു അന്നു റോയല്‍സ് ക്യാപ്റ്റനായ സഞ്ജുവിന്റെ വാക്കുകള്‍.

ISHAN KISHAN T20 WC 2026

ഇഷാന്റെ പ്രകടനം

ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററര്‍ ഇപ്പോള്‍ ഇഷാന്‍ കിഷനാണ്. ബാക്കപ്പ് ഓപ്പണറും കീപ്പറുമായി ടീമിലേക്കു വന്നാണ് അദ്ദേഹം ബാറ്റിങിലെ തുറുപ്പുചീട്ടായി മാറിയിരിക്കുന്നത്.

നാലു മല്‍സരങ്ങളില്‍ നിന്നും 202.2 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ 176 റണ്‍സാണ് ഇഷാന്‍ അടിച്ചെടുത്തത്. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറകള്‍ ഇതിലുള്‍പ്പെടും. ഉയര്‍ന്ന സ്‌കോറാവട്ടെ പാകിസ്താനെതിരേ നേടിയ 77 റണ്‍സുമാണ്.

Story first published: Sunday, February 22, 2026, 17:43 [IST]
Other articles published on Feb 22, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+