For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യയുടെ പ്ലാന്‍ ചോര്‍ത്തിയത് മോര്‍ക്കല്‍? ആ സങ്കടം വെറും അഭിനയം!! തെളിവായി വീഡിയോ

അഹമ്മദാബാദ്: ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ ഇന്ത്യക്കേറ്റ വന്‍ പരാജയത്തിനു പിന്നാലെ സംശയത്തിന്റെ നിഴലിലായിരിക്കുകയാണ് ടീമിന്റെ ബൗളിങ് കോച്ചും മുന്‍ സൗത്താഫ്രിക്കന്‍ താരവുമായ മോര്‍നെ മോര്‍ക്കല്‍. ടീം ഇന്ത്യയുടെ പ്ലാനുകള്‍ തന്റെ നാട്ടുകാര്‍ക്കു ചോര്‍ത്തി നല്‍കിയത് അദ്ദേഹമാണെന്നാണ് ആരാധകരില്‍ ചിലര്‍ ആരോപിക്കുന്നത്.

അതേസമയം, സൂപ്പര്‍ എട്ടില്‍ സൗത്താഫ്രിക്കയ്ക്കു മുന്നില്‍ അക്ഷരാര്‍ഥത്തില്‍ തകര്‍ന്നടിയുന്ന ഇന്ത്യന്‍ ടീമിനെയാണ് നരേന്ദ്രമോദി സ്്‌റ്റേഡിയത്തില്‍ കണ്ടത്. 188 റണ്‍സിന്റെ വലിയ ലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യ ഒരിക്കലും ചിത്രത്തില്‍ ഇല്ലായിരുന്നുവെന്നതാണ് യാഥാര്‍ഥ്യം. വെറും 111 റണ്‍സിനു ഇന്ത്യയുടെ പോരാട്ടം അവസാനിക്കുകയും ചെയ്തു.

MORNE MORKEL T20 WC 2026

photocredit/X

മോര്‍ക്കല്‍ വില്ലനോ?

ഇന്ത്യയുടെ കനത്ത തോല്‍വിക്കു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മോര്‍നെ മോര്‍ക്കലും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറി. നിലവില്‍ ഇന്ത്യയുടെ ബൗളിങ് കോച്ചാണ് അദ്ദേഹമെങ്കിലും അദ്ദേഹം സൗത്താഫ്രിക്കയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ കൂടിയാണ്. ഈ കാരണത്താല്‍ തന്നെയാണ് ആരാധകരില്‍ ചിലര്‍ മോര്‍ക്കലിനും ഇതില്‍ റോളുണ്ടോയെന്ന സംശയങ്ങള്‍ പ്രകടിപ്പിച്ചത്.

മല്‍സരശേഷം ഇന്ത്യന്‍ ടീമിന്റെ ഡഗൗട്ടില്‍ കോച്ച് ഗൗതം ഗംഭീര്‍, ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്, മറ്റു കോച്ചിങ് സ്റ്റാഫുമാര്‍ എന്നിവര്‍ക്കൊപ്പം മോര്‍ക്കല്‍ വളരെി നിരാശനായി തല താഴ്ത്തി ഇരിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. ടീമിനേറ്റ അപ്രതീക്ഷിത പ്രഹരം ഇവരെയെല്ലാം ശരിക്കും ഉലച്ചിട്ടുണ്ടെന്നും ഇതില്‍ നിന്നും വ്യക്തവുമാണ്.

മറ്റൊരു വീഡിയോയില്‍ മല്‍സരശേഷം പേസര്‍ അര്‍ഷ്ദീപ് സിങിനോടു മോര്‍ക്കല്‍ സംസാരിക്കുന്നതു കാണാം. ഇതില്‍ അര്‍ഷ്ദീപ് വളരെ നിരാശനായി കാണപ്പെട്ടപ്പോള്‍ മോര്‍ക്കലിന്റെ മുഖത്താവട്ടെ ചെറിയൊരു ചിരിയും കാണപ്പെട്ടിരുന്നു.

പക്ഷെ മോര്‍ക്കലിന്റെ ദുഖം വെറും അഭിനയമാണെന്നും സൗത്താഫ്രിക്കന്‍ ടീമിന്റെ വമ്പന്‍ ജയത്തില്‍ മനസ് കൊണ്ട് അദ്ദേഹം ആഹ്ലാദിക്കുകയാണെന്നും ഒരു വിഭാഗം ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.

ഇന്ത്യന്‍ ടീമിന്റെ വന്‍ തോല്‍വിയില്‍ നിന്നും മോര്‍നെ മോര്‍ക്കലിനു നിര്‍ണായക റോളുണ്ട്. കാരണം ബൗളിങില്‍ ടീമിനു വ്യക്തമായ ഒരു പ്ലാനുമുണ്ടാിരുന്നില്ല. മൂന്നു വിക്കറ്റിന് 20ല്‍ നിന്നും സൗത്തഫ്രിക്ക 190ന് അടുത്തെത്തിയത് ഇതിനു തെളിവാണ്. തന്റെ ടീമായ സൗത്താഫ്രിക്കയെ ജയത്തിനായി സഹായിക്കുന്നതു പോലെയാണ് മേര്‍ക്കല്‍ കാണപ്പെട്ടത്.

MORNE MORKEL T20 WC 2026

photocredit/X

'മോര്‍നെ മോര്‍ക്കല്‍ പുറത്ത് ദുഖവും നിരാശയുമെല്ലാം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും മനസിനുള്ളില്‍ തീര്‍ച്ചയായും സന്തോഷിക്കുന്നുണ്ടാവും. സൗത്താഫ്രിക്കയില്‍ നിന്നും ഇങ്ങനെയൊരു നാണംകെട്ട തോല്‍വി ഇന്ത്യന്‍ ടീം ഏറ്റുവാങ്ങണമെന്ന് അദ്ദേഹം ഉറപ്പായും ആഗ്രഹിക്കും.

കാരണം 2024ലെ അവസാന ലോകകപ്പില്‍ ജയത്തിനു തൊട്ടടുത്തു വച്ച് ഇന്ത്യക്കു മുന്നില്‍ സൗത്താഫ്രിക്ക കിരീടം കൈവിട്ടത്. ആ തോല്‍വിക്കൊരു പ്രതികാരം മോര്‍ക്കല്‍ ആഗ്രഹിച്ചു കാണുമെന്നതില്‍ സംശയമില്ല'.

ഇന്ത്യന്‍ തോല്‍വിക്കു ശേഷം അര്‍ഷ്ദീപുമായി സംസാരിക്കുന്ന മോര്‍ക്കല്‍. വീഡിയോ

'ഇന്ത്യന്‍ ടീമിലെ സൗത്താഫ്രിക്കയുടെ ചാരനാണ് മോര്‍നെ മോര്‍ക്കല്‍. ടീമിലെ മുഴുവന്‍ താരങ്ങളുടെയും കരുത്തും വീക്ക്‌നെസുമെല്ലാം അദ്ദേഹത്തിനു വളരെ വ്യക്തമായി അറിയാം.

റണ്‍ചേസില്‍ ഇന്ത്യന്‍ ബാറ്റര്‍മാരുടെ ഫ്‌ളോപ്പ് ഷോ കണ്ടാല്‍ ഒരു കാര്യം വ്യക്തമാണ്. ഓരോ താരങ്ങള്‍ക്കുമെതിരേ കൃത്യമായ പ്ലാനുമായാണ് സൗത്താഫ്രിക്ക ഇറങ്ങിയത്. അവര്‍ അതു നന്നായി നടപ്പാക്കുകയും ചെയ്തു. ഇതിനായി മോര്‍ക്കലിന്റെയും രഹസ്യമായ സഹായം അവര്‍ക്കു ലഭിച്ചിട്ടുണ്ടാവും'.

'സൗത്താഫ്രിക്കന്‍ ടീമിന്റെ ദുരന്തറാണ് മോര്‍നെ മോര്‍ക്കല്‍. കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ തോല്‍വിക്കു ഇന്ത്യയോടു പകരം വീട്ടുന്നതിനാണ് അദ്ദേഹം ടീമിനൊപ്പം ചേര്‍ന്നത്.

സൂപ്പര്‍ എട്ടിലെ വമ്പന്‍ ജയത്തോടെ മോര്‍ക്കല്‍ തന്റെ ലക്ഷ്യവം നേടിയിരിക്കുകയാണ്. ഇനി ലോകകപ്പില്‍ നിന്നും ഇന്ത്യ പുറത്താവുക കൂടി ചെയ്താല്‍ അതു അദ്ദേഹത്തിന് ഇരട്ടി മധുരമായി മാറും'- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.

Story first published: Monday, February 23, 2026, 15:41 [IST]
Other articles published on Feb 23, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+