T20 WC 2026: ലോകകപ്പില്‍ ഒത്തുകളി? സംശയമുനയില്‍ ഈ മല്‍സരം!! വിവാദം കത്തുന്നു, സംഭവമിങ്ങനെ
കൊളംബോ: ഐസിസി ടി20 ലോകകപ്പില്‍ പോരാട്ടം തുടങ്ങി മൂന്നാംദിനത്തിലേക്കു കടന്നപ്പോഴേക്കും ഒരു മല്‍സരം സംശയത്തിന്റെ നിഴലില്‍. മല്‍സരത്തില്‍ ഒത്തുകളി നടന്നിട്ടുണ്ടോയെന്ന സംശയമാണ് പലരും ഉന്നയിക്കുന്നത്. സംയുക്ത ആതിഥേയരും മുന്‍ ജേതാക്കളുമായ ശ്രീലങ്കയും അയര്‍ലാന്‍ഡും തമ്മിലുള്ള മല്‍സരമാണ് വിവാദക്കുരുക്കിലായത്.
ഞായറാഴ്ച രാത്രി കൊളംബോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിടത്തില്‍ നടന്ന മമല്‍സരത്തില്‍ ലങ്ക 20 റണ്‍സിന്റെ വിജയം കൊയ്തിരുന്നു. കാണികളെ കാര്യമായി ത്രില്ലടിപ്പിക്കാതിരുന്ന വിരസമായ മല്‍സരം കൂടിയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ലങ്ക ആറു വിക്കറ്റ് നഷ്ടത്തില്‍ 163 ണ്‍സാണ് നേടിയത്.

മറുപടിയില്‍ കാര്യമായി പൊരുതുക പോലും ചെയ്യാതെ ഒരു ബോള്‍ ബാക്കിനില്‍ക്കെ 143 റണ്‍സിന് ഐറിഷ് ടീം ഓള്‍ഔട്ടാവുകയും ചെയ്തു. ഈ മല്‍സരത്തിലെ ഒരു ഓവറാണ് ഇപ്പോള്‍ സംശയത്തിന് തിരികൊളുത്തിയത്. എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചതെന്നു നോക്കാം.
വിവാദത്തിന് കാരണമെന്ത്?
ശ്രീലങ്കന്‍ ഇന്നിങ്‌സിലെ 19ാമത്തെ ഓവറാണ് വിവാദത്തിന്റെ നിഴലിലായത്. നാലു വിക്കറ്റിന് 135 റണ്‍സെന്ന നിലയിലാണ് 18ാം ഓവര്‍ ലങ്ക അവസാനിച്ചത്. മാര്‍ക്ക് അഡയര്‍ എറിഞ്ഞ 18ാം ഓവറില്‍ ഒരു ഫോറടക്കം 10 റണ്‍സിനാണ് ലങ്കയ്ക്കു ലഭിച്ചത്. തുടര്‍ന്നായിരുന്നു ബാരി മക്കാര്‍ത്തി 19ാം ഓവര്‍ എറിയാനെത്തിയത്.
നേരത്തേ ആദ്യ സ്‌പെല്ലില്‍ രണ്ടോവറില്‍ 21 റണ്‍സ് അദ്ദേഹം വിട്ടുകൊടുത്തിരുന്നു. പക്ഷെ എറിഞ്ഞിട്ടും തീരാത്ത ഓവറായി 19ാമത്തേത് മാറുന്നതാണ് കണ്ടത്. 19 റണ്‍സാണ് ഓവറില്‍ ലങ്കയ്ക്കു ലഭിച്ചത്. 11 ബോളുകള്‍ ഓവറില്‍ മക്കാര്‍ത്തി എറിയുകയും ചെയ്തു. ഒരു നോ ബോളും നാലു വൈഡുമടക്കമാണിത്.
ഓരോ ഫോറും സിക്‌സറും ലങ്കയ്ക്കു ലഭിച്ചെങ്കിലും രണ്ടു വിക്കറ്റുകള്‍ കൂടി വീണ ഓവര്‍ ശരിക്കും സംഭവബഹുലമായിരുന്നു. ഓവറിലെ ആദ്യത്തെ ബോള്‍ മാത്രം നാലു തവണയാണ് മക്കാര്‍ത്തിയെറിഞ്ഞത്. മൂന്നാമത്തെ ബോള്‍ രണ്ടു തവണയും അദ്ദേഹമെറിഞ്ഞു. കമിന്ദു മെന്‍ഡിസാണ് ഓവറിലെ ആദ്യ ബോളില്‍ സ്‌ട്രൈക്ക് നേരിട്ടത്.
ഒരു ഹൈ ഫുള്‍ ടോസാണ് മക്കാര്‍ത്തി പരീക്ഷിച്ചത്. ഇതു അംപയര്‍ നോബോള്‍ വിധിക്കുക മാത്രമല്ല, മെന്‍ഡിസ് സിക്‌സറിലേക്കും പറത്തി. പിന്നാലെ ലങ്കയ്ക്കു ഫ്രീഹിറ്റ്. അടുത്തത് ലെഗ് സൈഡിലൂടെ പോയ യോക്കര്‍ലെങ്ത് ബോളായിരുന്നു. വൈഡെന്ന് അംപയര്‍. അടുത്തതും ലെഗ്‌ഡൈസിലൂടെ വൈഡ്.
ഫ്രീഹിറ്റായിരുന്ന അടുത്ത ബോള്‍ മെന്‍ഡിസ് സിക്‌റിലേക്കും പായിച്ചു. അപ്പോഴും ഓവറില്‍ പൂര്‍ത്തിയായത് ഒരു ബോള്‍ മാത്രം. ലങ്കയ്ക്കു ലഭിച്ചതാവട്ടെ. 13 റണ്‍സുമാണ്. അടുത്ത ബോളില്‍ ലങ്ക ഡബിളെടുത്തു. പിന്നാലെ വീണ്ടുമൊരു വൈഡ്. അടുത്ത ബോളില്‍ ഡബിള്‍.

നാലാമത്തെയും അഞ്ചാമത്തെും ബോളുകളില്‍ മെന്‍ഡിസും (44) ക്യാപ്റ്റന്‍ ദസുന്‍ ഷനകയും (0) പുറത്തായി. അടുത്ത ബോള്‍ വൈഡ്. അവസാന ബോളില്‍ റണ്ണും കൊടുക്കാതെ മക്കാര്‍ത്തി ഒരു വിധം ഈ മാരത്തണ്‍ ഓവറും അവസാനിപ്പിക്കുകയായിരുന്നു. ഈ ഓവറിനെതിരേയാണ് പലരും ഒത്തുകളി സംശയവും പ്രകടിപ്പിച്ചിരിക്കുന്നത്.
മല്‍സരവിധി നിര്‍ണയിച്ചതും ഈ ഓവറാണ്. കാരണം ലങ്കയുടെ ഈ കളിയിലെ വിജയം 20 റണ്‍സിനാണ്. ഇതില്‍ 19 റണ്‍സും മക്കാര്‍ത്തിയെറിഞ്ഞ 19ാം ഓവറില്‍ വന്നതുമാണ്. ആതിഥേയരായ ലങ്കന്‍ ടീമിനെ സഹായിക്കുന്ന തരത്തിലാണ് ഈ കളിയില്‍ മക്കാര്‍ത്തി ബൗള്‍ ചെയ്തതെന്നും ആരോപണമുയരുന്നുണ്ട്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications