ടി20 ലോകകപ്പില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ മുംബൈയിലെ വാംഖഡെയില്‍ നടന്ന മല്‍സരത്തില്‍ ഒത്തുകളി നടന്നോ? അത്തരമൊരു വളരെ ഗുരുതരമായ അരോപണം പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്ററുമായ ഇന്‍സമാമുള്‍ ഹഖ് ഉന്നയിച്ചുവെന്ന തരത്തിലുള്ള പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കത്തിപ്പടരുന്നത്.
ഇന്ത്യന്‍ ടീമിന്റെ ആരാധകര്‍ ഇവയെ പുച്ഛിച്ച് തള്ളുമ്പോള്‍ പാകിസ്താന്റെ ഫാന്‍സാവട്ടെ ഇതിനെ അനുകൂലിക്കുകയയും ചെയ്യുന്നു. മുംബൈയിലെ വാംഖഡെയില്‍ നടന്ന മല്‍സരത്തില്‍ അസോസിയേറ്റ് ടീമായ അമേരിക്കയെ വളരെ കഷ്ടിച്ചാണ് നിലവിലെ ലോക ചാംപ്യന്മാര്‍ കൂടിയായ ഇന്ത്യ മറികടന്നത്. 29 റണ്‍സിന്റെ വിജയമാണ് ഇന്ത്യ ആഘോഷിച്ചത്.

മുംബൈ വേദിയായ ഗ്രൂപ്പ് എയിലെ ഇന്ത്യ- അേേമരിക്ക മല്‍സരത്തില്‍ ഒത്തുകളി നടന്നുണ്ടെന്ന്് ആരോപിച്ച ഇന്‍സമാമുള്‍ ഹഖ് അതിന്റെ തെളിവും പുറത്തു വിട്ടിട്ടുമുണ്ടെന്നാണ് ഇപ്പോള്‍ വൈറലായിരിക്കുന്ന പോസ്റ്റിലുള്ളത്.
ഇന്ത്യന്‍ ടീം ഏഴു വിക്കറ്റിനു 77 റണ്‍സില്‍ നില്‍ക്കവെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് യുഎസ്എ ബൗളറുട ചെവിയില്‍ എന്തോ പറഞ്ഞുവെന്ന് വളരെ വ്യക്തമായി തന്നെ കാണാമായിരുന്നു. അതിന്റെ അര്‍ഥം ഈ മല്‍സരം ഒത്തുകളിയാണെന്നു തന്നെയാണ്.
അതിനു ശേഷം യുഎസ്എ ബൗളര്‍മാര്‍ സൂര്യയുടെ ക്യാച്ച് താഴെയിടുകയും ചെയ്തു. ഒത്തുകളിച്ചതിലൂടെ അമേരിക്ക മല്‍സരവും തോറ്റുവെന്ന് ഇന്‍സമാം ആരോപിച്ചുവെന്നുമാണ് പോസ്റ്റിലുള്ളത്.
പക്ഷെ യഥാര്‍ഥത്തില്‍ അദ്ദേഹം ഇങ്ങനെയൊരു ആരോപണം നടത്തിയിട്ടില്ലെന്നാണ് എഐ ടൂളായ ഗ്രോക്ക് സ്ഥിരീകരിക്കുന്നത്. പക്ഷെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള മല്‍സരത്തെ കുറിച്ച് വിശകലനം ചെയ്യവെ ആറു വിക്കറ്റിന് 76 റണ്‍സില്‍ നില്‍ക്കവെ ഇന്ത്യന്‍ ടീം ശക്തമായ തിരിച്ചുവരവ് നടത്തി വിജയം കൊയ്തതില്‍ ഇന്‍സി ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു. പക്ഷെ ഇതു ഒത്തുകളിയാണെന്ന് അദ്ദേഹം ആരോപിച്ചുവെന്നതിന് വ്യക്തമായ തെളിവ് കണ്ടെത്താനായില്ലെന്നതാണ് ഗ്രോക്കിന്റെ വിശദീകരണം.
അമേരിക്കയുമായുള്ള മല്‍സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ അനായാസ ക്യാച്ച് അമേരിക്ക നഷ്ടപ്പെടുത്തിയെന്നത് ശരി തന്നെയാണ്. കളിയിലെ ടേണിങ് പോയിന്റും ഇതു തന്നെയാണെന്ന് ഉറപ്പിച്ച് പറയാം.
മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ സൂര്യ വെറും 15 റണ്‍സെടുത്തു നില്‍ക്കവെയാണ് അമേരിക്കയുടെ ഇന്ത്യന്‍ വംശജനായ പേസര്‍ ശുഭം രഞ്ജനെ സ്വന്തം ബൗളിങില്‍ ക്യാച്ച് താഴെയിട്ടത്. ഇന്ത്യന്‍ ഇന്നിങ്‌സിലെ 10ാം ഓവറിലെ അവസാന ബോളിലായിരുന്നു ഇത്.

രഞ്ജനെയുടെ സ്ലോ ബോള്‍ മിഡ് ഓണിലേക്കു കളിക്കാനായിരുന്നു സൂര്യയുട്രെ ശ്രമം. പക്ഷെ എഡ്ജായ ബോള്‍ നേരെ ബൗളറുടെ നേരെയാണ് വന്നത്. ഒട്ടും വേഗതയില്ലാത്ത ഷോട്ടായിരുന്നു അത്. എന്നിട്ടും രഞ്ജനെയ്ക്ക് അത് കൈയ്ക്കുള്ളിലൊതുക്കാനായില്ല. കൈകളിലെത്തിയ ശേഷം ബൗണ്‍സായി അതു തെറിക്കുകയായിരുന്നു.
സൂര്യയുടെ ആ ക്യാച്ചെടുത്തിരുന്നെങ്കില്‍ ഇന്ത്യന്‍ ടീം 100 റണ്‍സ് പോലുമെത്തുമോയെന്ന കാര്യം സംശയമാണ്. അങ്ങനെയെങ്കില്‍ മല്‍സരഫലവും മറ്റൊന്നായി മാറിയേനെ. ആയുസ് നീട്ടിക്കിട്ടിയ സ്‌കൈ പിന്നീട് അവസാനം വരെ പുറത്താവാതെ ക്രീസില്‍ ഉറച്ചു നില്‍ക്കുകയയിരുന്നു, വെറും 49 ബോളില്‍ അദ്ദേഹം അടിച്ചെടുത്തത് 84 റണ്‍സാണ്. 10 ഫോറും ഒരു സിക്‌സറും ഇതിലുള്‍പ്പെടുന്നു.
സൂര്യയുടെ മികവിലാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒമ്പതു വിക്കറ്റിന് 161 റണ്‍സിലെത്തിയത്. മറുപടിയില്‍ എട്ടു വിക്കറ്റുകള്‍ നഷ്ടത്തില്‍ 132 റണ്‍സ് നേടാനെ അനേരിക്കയ്ക്കു സാധിച്ചുളളൂ. ഇതോടെ ജയത്തോടെ രണ്ടു പോയിന്റും ഇന്ത്യ അക്കൗണ്ടിലേക്ക് ചേര്‍ക്കുകുകയും ചെയ്തു.