Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ടീം ബസിലും രക്ഷയില്ല? അഭിഷേകിനെ കുടഞ്ഞ് ഗംഭീര്‍!! വെറുതെയല്ല ഫ്‌ളോപ്പ് ഷോ; വീഡിയോ

ചെന്നൈ: ഐസിസിയുടെ ടി20 ലോകകപ്പില്‍ അക്ഷാര്‍ഥത്തില്‍ ബാക്ക്ഫൂട്ടിലായിരിക്കുകയാണ് നിലവിലെ ജേതാക്കളും ആതിഥേയരുമായ ഇന്ത്യ. കിരീട ഫേവറിറ്റുകളായി ഈ ടൂര്‍ണമെന്റില്‍ ഇറങ്ങിയ ഇന്ത്യന്‍ ടീം ഇപ്പോള്‍ സെമി ഫൈനല്‍ പോലും എത്തുമോയെന്ന കാര്യം സംശയത്തിലായിരിക്കുകയാണ്. സൂപ്പര്‍ എട്ടിലെ ആദ്യ പോരാട്ടിലേറ്റ വന്‍ തോല്‍വിയാണ് എല്ലാം തകിടം മറിച്ചത്.

ഇനി സൂര്യകുമാര്‍ യാദവും സംഘവും സെമിയിസലെത്തണമെങ്കില്‍ അദ്ഭുതങ്ങള്‍ തന്നെ സംഭവിക്കണം. കാരണം നെറ്റ് റണ്‍റ്റേില്‍ വെസ്റ്റ് ഇന്‍ഡീസും സൗത്താഫ്രിക്കയുമെല്ലാം ബഹുദൂരം മുന്നിലെത്തിക്കഴിഞ്ഞു. ശേഷിച്ച രണ്ടു മല്‍സരങ്ങളില്‍ സിംബാബ്‌വെ, വിന്‍ഡീസ് എന്നിവരെ വന്‍ മാര്‍ജിനില്‍ തോല്‍പ്പിക്കുക മാത്രമാണ് ഇന്ത്യക്കു മുന്നിലുള്ള വഴി.

ABHISHEK GAMBHIR T20 WC 2026

Photocredit/X

വ്യാഴാഴ്ച രാത്രി ഏഴു മണിക്ക് ചെന്നൈയിലെ ചെപ്പോക്കില്‍ സിംബാബ്‌വെയുമായാണ് ഇന്ത്യയുടെ അടുത്ത ഡു ഓര്‍ ഡൈ മാച്ച്. ഈ മല്‍സരത്തിനു മുന്നോടിയയി ടീം ഇന്ത്യ ഇവിയെത്തി കഴിഞ്ഞു. അതിനിടെ ടീം ബസില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഇതിനു കാരണമെന്താണന്നു നോക്കാം.

അഭിഷേകിന് ശകാരം

ചെന്നൈയിലെത്തിയ ശേഷം ഇന്ത്യന്‍ ടീം ബസില്‍ കോച്ച് ഗൗതം ഗംഭീറും വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയും വളരെ ഗൗരവത്തില്‍ പല കാര്യങ്ങളും ചര്‍ച്ച ചെയ്യുന്നതാണ് പുറത്തു വന്നിട്ടുള്ള വീഡിയോയിലുള്ളത്. മുന്‍ സീറ്റില്‍ തന്നെയാണ് രണ്ടു പേരും ഒരുമിച്ച് ഇരിക്കുന്നത്.

ഗംഭീല്‍ പതിവു പോലെ നല്ല ഗൗരവത്തില്‍ തന്നെയാണ്. അഭിഷേകിനോടു പലതും പറയുന്നതും രണ്ടു കൈകള്‍ കൊണ്ടും ആംഗ്യം കാണിക്കുന്നതുമെല്ലാം ഈ വീഡിയോയിലുണ്ട്. ടൂറിനു പോകവെ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ അടുത്ത് അബദ്ധത്തില്‍ ഇരിക്കേണ്ടി വന്ന കുട്ടിയെ പോലയാണ് അഭിഷേ്ക് കാണപ്പെട്ടത്.

വളരെ പരിഭ്രമത്തോടെ ഗംഭീര്‍ പറയുന്നതെല്ലാം കേട്ടുകൊണ്ടിരിക്കുന്ന അഭിഷേക് ഇടയ്ക്കു ശരിയെന്ന തരത്തില്‍ തലയാട്ടുന്നുമുണ്ടായിരുന്നു. ഈ ലോകകപ്പില്‍ അഭിഷേകിന്റെ വളരെ മോശം ഫോമിനെ കുറിച്ചു തന്നെയാവാം ഗംഭീര്‍ സംസാരിച്ചിട്ടുണ്ടാവുകയെന്നുറപ്പാണ്.

എവിടെയാണ് പിഴവുകള്‍ സംഭവിക്കുന്നതെന്നും ചെന്നൈയില്‍ ഇനി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നെല്ലാമായിരിക്കാം കോച്ച് പറഞ്ഞിട്ടുണ്ടാവുകയെന്നു ഊഹിച്ചെടുക്കാം.

ടീം ബസില്‍ അഭിഷേകുമായി സംസാരിക്കുന്ന ഗംഭീര്‍, വീഡിയോ കാണാം

ബസില്‍ വച്ച് അഭിഷേകിനു നിര്‍ദേശങ്ങള്‍ നല്‍കവെ ഗംഭീര്‍ ഇടയ്ക്കു തങ്ങള്‍ക്കു പിറകിലെ സീറ്റില്‍ ഇരിക്കുന്ന അസിസ്റ്റന്റ് കോച്ചായ റയാന്‍ ടെന്‍ഡുഷാറെറ്റെയെ തിരിഞ്ഞു നോക്കി വിളിച്ച ശേഷം പലതും ചോദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഈ സമയങ്ങളിലെല്ലാം അഭിഷേകിന്റെ മുഖഭാവം വളരെ ഭയത്തിലുമാണ് കാണപ്പെട്ടത്.

ബാറ്റിങില്‍ തന്റെ പഴയ ഫോം വീണ്ടെടുക്കാന്‍ സാധിക്കാത്തതിന്റെ വലിയ സമ്മര്‍ദ്ദം അഭിഷേകിന് ഉണ്ടാവുമെന്നുറപ്പാണ്. അതിനിടെയാണ് ഗംഭീറിന്റെ ഭാഗത്തുള്ള നിരന്തരമുള്ള നിര്‍ദേശങ്ങളും ഉപദേശങ്ങളുമെല്ലാം അദ്ദേഹത്തെ വലയ്ക്കുന്നത്.

ABHISHEK GAMBHIR T20 WC 2026

ഈ തരത്തിലുള്ള അമിതായ ഇടപെടലും ഉപദേശങ്ങളുമെല്ലാം അഭിഷേകിന്റെ സമ്മര്‍ദ്ദം ഇരട്ടിക്കാനും അതു മോശം പ്രകടനങ്ങളിലേക്കു തന്നെ നയിക്കാനും മാത്രമേ വഴി വയ്ക്കുകയുള്ളൂ.

അതുകൊണ്ടു തന്നെ നിരന്തരമുള്ള ഈ ഉപദേശങ്ങളേക്കാള്‍ അഭിഷേകിനെ കൂടുതല്‍ റിലാക്‌സാക്കാനും അതോടൊപ്പം ആത്മവിശ്വാസം പകരാനുമാണ് ടീം മാനേജ്‌മെന്റ് ശ്രമിക്കേണ്ടത്. എങ്കില്‍ മാത്രമേ ശേഷിച്ച മല്‍സരങ്ങളിലെങ്കിലും അദ്ദേഹം ബാറ്റിങില്‍ ക്ലിക്കാവാന്‍ സാധ്യതയുള്ളൂ.

ഗ്രൂപ്പുഘട്ടത്തില്‍ കളിച്ച മൂന്നു മല്‍സരങ്ങളിലും അഭിഷേക് ഡെക്കായിരുന്നു. യുഎസ്എ, പാകിസ്താന്‍, നെതര്‍ലാന്‍ഡ്‌സ് എന്നിവര്‍ക്കെതിരേയായിരുന്നു അത്. എന്നാല്‍ സൗത്താഫ്രിക്കയുമായുള്ള അവസാന മല്‍സരത്തില്‍ 15 റണ്‍സമായി അദ്ദേഹം ഫോം വീണ്ടെടുക്കുന്നതിന്റെ സൂചനകള്‍ നല്‍കിയിരുന്നു.

Story first published: Tuesday, February 24, 2026, 7:09 [IST]
Other articles published on Feb 24, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+