ഇന്ത്യയിലും ശ്രീലങ്കയിലുമായി അടുത്ത മാസം തുടങ്ങാനിരിക്കുന്ന ഐസിസി ടി20 ലോകകപ്പിനു മുമ്പ് പല സംഭവ വികാസങ്ങള്‍ക്കും ക്രിക്കറ്റ് ലോകം സാക്ഷിയാവുകയാണ്. ഇന്ത്യയില്‍ നിന്നും വേദി മാറ്റി നല്‍കാത്തതില്‍ പ്രതിഷേധിച്ച് ബംഗ്ലാദേശ് ടീം ലോകകപ്പില്‍ നിന്നും പിന്‍മാറിയത് അപ്രതീക്ഷിത നീക്കം തന്നെയായിരുന്നു. പകരക്കാരായി സ്‌കോട്ട്‌ലാന്‍ഡിനെ ഇവരുടെ ഗ്രൂപ്പില്‍ ഐസിസി ഉള്‍പ്പെടുത്തുകയും ചെയ്തു.
ഇപ്പോഴിതാ ബംഗ്ലാദേശിനോടു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പാകിസ്താനും ലോകകപ്പില്‍ നിന്നും പിന്‍മാറിയേക്കുമെന്ന അഭ്യൂഹങ്ങളും ശക്തമായിരിക്കുകയാണ്. ലോകകപ്പ് സ്‌ക്വാഡിനെ പ്രഖ്യാപിച്ചു കഴിഞ്ഞെങ്കിലും പാക് പ്രധാന മന്ത്രി ആവശ്യപ്പെട്ടാല്‍ ടീം വിട്ടുനില്‍ക്കുമെന്നാണ് പിസിബി മേധാവി മൊഹ്‌സിന്‍ നഖ്‌വി വ്യക്തമാക്കിയിരിക്കുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ ബംഗ്ലാദേശിനെ പിന്തുണച്ച് ലോകകപ്പില്‍ കളിക്കുന്നത് വേണ്ടെന്നു വച്ചാല്‍ പണി കിട്ടാന്‍ പോവുന്നത് പാകിസ്താന് തന്നെയാണ്. ബംഗ്ലാദേശ് ടീമിനാവട്ടെ കോളടിക്കുകയും ചെയ്യും. ആ തരത്തിലൊരു മാസ്റ്റര്‍സ്‌ട്രോക്കിനാണ് ഐസിസി മേധാവി ജയ് ഷാ ഒരുങ്ങുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സര്‍പ്രൈസ് നീക്കം
ടി20 ലോകകപ്പില്‍ പാകിസ്താന്‍ ടീമിന്റെ പങ്കാളിത്തവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഷഹബാസ് ഷരീഫുമായി പിസിബി ചെയര്‍മാന്‍ മൊഹ്‌സിന്‍ നഖ്‌വി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു. ലഭ്യമായ എല്ലാ ഓപ്ഷനുകളും പരിഗണിച്ചതിനുശേഷം അനുയോജ്യമായ ഒരു തീരുമാനമെടുക്കാനാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചതെന്നു പിന്നീട് നഖ്‌വി തുറന്നു പറയുകയും ചെയ്തിരുന്നു. വെള്ളിയാഴ്ചയോ, അടുത്ത തിങ്കളാഴ്ചയോ അന്തിമ തീരുമാനം പ്രഖ്യാപിക്കുമെന്നും അദ്ദേഹം എക്‌സിലൂടെ അറിയിച്ചിരുന്നു.
പക്ഷെ പാകിസ്താന്‍ പിന്മാറിയാല്‍ അതു പരിഹരിക്കാനുള്ള നീക്കങ്ങള്‍ ഐസിസി ആരംഭിച്ചു കഴിഞ്ഞു. അത്തകമൊരു വമ്പന്‍ തീരുമാനം അവര്‍ എടുത്താല്‍ അതിനു മാസ് മറുപടി തന്നെയാണ് ഐസിസി പ്ലാന്‍ ചെയ്യുന്നത്. അതായത് ബംഗ്ലാദേശിനെ അനുകൂലിച്ച് പിന്മാറിയാല്‍ കരയുന്നത് പാകിസ്താന്‍ തന്നെയായിരിക്കും.
കാരണം പാകിസ്താന്‍ ലോകകപ്പ് വേണ്ടെന്നു വയ്ക്കുകയാണെങ്കില്‍ പകരമായി ഇതേ ഗ്രൂപ്പിലേക്കു ഐസിസി കൊണ്ടുവരാന്‍ പോവുന്നത് മറ്റാരെയുമല്ല, അത് ബംഗ്ലാദേശിനെ തന്നെയാണ്. ഇതു സംഭവിക്കുകയാണെങ്കില്‍ അതു ഐസിസിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാസ്റ്റര്‍ സ്‌ട്രോക്കായു മാറും. പാകിസ്താന്റെ ലോകകപ്പ് മല്‍സരങ്ങളെല്ലാം ക്രമീകരിച്ചത് ശ്രീലങ്കയിലാണ്.

നേരത്തേ ബംഗ്ലാദേശ് ആവശ്യപ്പെട്ടതും അവരുടെ ഇന്ത്യയിലെ മല്‍സരങ്ങള്‍ ലങ്കയിലേക്കു മാറ്റി നല്‍കണമെന്നായിരുന്നു. അതിനാല്‍ പാകിസ്താന്‍ പിന്‍മാറിയാല്‍ ഐസിസി ഷെഡ്യൂളില്‍ അഴിച്ചുപണിയും വേണ്ടി വരില്ല. പാക് ടീമിനു പകരം ബംഗ്ലാദേശിനെ ഈ ടീമിലേക്കു കൊണ്ടു വരേണ്ട ആവശ്യം മാത്രമേയുള്ളൂ.
ഇന്ത്യയിലേക്കു വരാതെ മുഴുവന്‍ മല്‍സരങ്ങളും ബംഗ്ലാദേശിന് ലങ്കയില്‍ തന്നെ കളിക്കുകയും ചെയ്യാം. അതിനാല്‍ പാകിസ്താന്‍ പിന്‍മാറിയ ശേഷം പകരക്കാരായി ഐസിസിയുടെ കോള്‍ വന്നാല്‍ ബംഗ്ലാദേശ് അത് ഇരുകൈകളും നീട്ടി സ്വീകരിക്കുമെന്ന കാര്യവുമുറപ്പാണ്.
പാകിസ്താന്റെ ലോകകപ്പ് സ്‌ക്വാഡ്
സല്‍മാന്‍ അലി ആഗ (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, ബാബര്‍ ആസം, ഫഹീം അഷ്റഫ്, ഫഖര്‍ സമാന്‍, ഖവാജ മുഹമ്മദ് നഫായ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, മുഹമ്മദ് സല്‍മാന്‍ മിര്‍സ, നസീം ഷാ, സാഹിബ്സദ ഫര്‍ഹാന്‍ (വിക്കറ്റ് കീപ്പര്‍), സയീം അയൂബ്, ഷഹീന്‍ അഫ്രീഡി, ഷദാബ് ഖാന്‍, ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍), ഉസ്മാന്‍ താരിഖ്.
ബംഗ്ലാദേശിന്റെ ലോകകപ്പ് സ്‌ക്വാഡ്
ലിറ്റണ്‍ ദാസ്(ക്യാപ്റ്റന്‍), മുഹമ്മദ് സെയ്ഫ് ഹസന്‍ (വൈസ് ക്യാപ്റ്റന്‍), തന്‍സീദ് ഹസന്‍, മുഹമ്മദ് പര്‍വേസ് ഹൊസൈന്‍ ഇമോന്‍, തൗഹിദ് റിദോയ്, ഷമീം ഹൊസൈന്‍, ഖാസി നൂറുല്‍ ഹസന്‍ സോഹന്‍, ഷാക് മഹിദി ഹസന്‍, റിഷാദ് ഹുസൈന്‍, സാഫ് റഹിം, മുസ്തബ് അഹമ്മദ്, സാഫ് റഹ്മാന്‍, സാഫ് അഹമ്മദ്, ടസ്‌കിന്‍ അഹമ്മദ്, മുഹമ്മദ് ഷൈഫുദ്ദീന്‍, ഷൊരിഫുല്‍ ഇസ്ലാം.