Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: ദാ പിടിച്ചോ ആദ്യ അട്ടിമറി!! കംഗാരു ഫ്രൈ റെഡി, സിംബാബ്‌വെ പൊളി

കൊളംബോ: ടി20 ലോകകപ്പില്‍ ഇത്തവണത്തെ ആദ്യത്തെ വമ്പന്‍ അട്ടിമറി കുറിച്ചിരിക്കുക.ാണ് സിംബാബ്‌വെ ടീം. ഗ്രൂപ്പ് ബിയില്‍ മുന്‍ ചാംപ്യന്‍മാാരും ഐസിസി ടൂര്‍ണമെന്റുകളിലെ സ്‌പെഷ്യലിസ്റ്റുകളുമായ ഓസ്‌ട്രേലിയയെയാണ് അവര്‍ മലര്‍ത്തിയടിച്ചത്. കൊളംബോയിലെ ആര്‍ പ്രേദാസ സ്റ്റേഡിയത്തില്‍ 23 റണ്‍സിന്റെ അവിശ്വസനീയ വിജയമാണ് സിംബാബ്‌വെ സ്വന്തമാക്കിയത്.

ഇതോടെ രണ്ടു കളിയില്‍ നിന്നും നാലു പോയിന്റുമായി അവര്‍ ഗ്രൂപ്പില്‍ രണ്ടാംസ്ഥാനത്തേക്കു കയറിയപ്പോള്‍ ഓസ്‌ട്രേലിയ മൂന്നാംസ്ഥാനത്തേക്കു വീണു. ശ്രീലങ്കയാണ് ഗ്രൂപ്പില്‍ തലപ്പത്ത്. മികച്ച നെറ്റ് റണ്‍റേറ്റാണ് സിംബാബ്‌വെയെ പിന്തള്ളാന്‍ ലങ്കയെ സഹായിച്ചത്.

ZIMBABWE TEAM T20 WC 2026

170 റണ്‍സിന്റെ വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയക്ക് സിംബാബ്‌വെ നല്‍കിയത്. പക്ഷെ തുടക്കം മുതല്‍ കംഗാരുപ്പടയ്ക്ക് വന്‍ ബാറ്റിങ് തകര്‍ച്ച നേരിടേണ്ടി വന്നു. അഞ്ചാം ഓവറില്‍ തന്നെ അവര്‍ നാലു വിക്കറ്റിന് 29 റണ്‍സിലേക്കു കൂപ്പുകുത്തി. ഇതാണ് അവരുടെ റണ്‍ചേസ് ദുഷ്‌കരമാക്കി തീര്‍ത്തത്. ഒടുവില്‍ മൂന്നു ബോള്‍ ശേഷിക്കെ 146ന് ഓസീസ് ഓള്‍ഔട്ടാവുകയും ചെയ്തു.

മാറ്റ് റെന്‍ഷോ (65), ഗ്ലെന്‍ മാക്‌സ്വെല്‍ (31) എന്നിവരൊഴികെ മറ്റാരും ഓസീസ് നിരയില്‍ പൊരുതി നോക്കിയില്ല. 44 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടതാണ് റെന്‍ഷോയുടെ ഇന്നിങ്‌സ്.

തകര്‍പ്പന്‍ ബൗളിങിലൂടെയും കണ്ണഞ്ചിപ്പിക്കുന്ന ഫീല്‍ഡിങിലൂടെയും അവരെ സിംബാബ്‌വെ വരിഞ്ഞുകെട്ടുകയായിരുന്നു. നാലു വിക്കറ്റെടുത്ത പേസര്‍ ബ്ലെസിങ് മുസറബാനിയാണ് ഓസീസി ന്റെ അന്തകനായത്. ബ്രാഡ് ഇവാന്‍സ് മൂന്നു വിക്കറ്റുകളും പിഴുതു.

്‌വന്‍ തകര്‍ച്ച മുന്നില്‍ കണ്ട ഓസ്‌ട്രേലിയയെ കളിയിലേക്കു തിരികെ കൊണ്ടുവന്നത്. അഞ്ചാം വിക്കറ്റില്‍ റെന്‍ഷോ- മാക്‌സ്വെല്‍ കൂട്ടുകെട്ടാണ്. 59 ബോളില്‍ 77 റണ്‍സുമായി ഈ ജോടി അവരെ മല്‍സരത്തിലേക്കു തിരികെ കൊണ്ടു വന്നു. ഈ ജോടി കരുത്താര്‍ജിക്കവെയാണ് മാക്‌സിയെ പുറത്താക്കി റയാന്‍ ബേള്‍ ടീമിനു കാത്തിരുന്ന ബ്രേക്ക്ത്രൂ നല്‍കിയത്.

ഇന്‍സൈഡ് എഡ്ജായ മാക്‌സി ബൗള്‍ഡായാണ് ക്രീസ് വിട്ടത്. അതിനു ശേഷം പിന്നീടൊരു ജോടിയെയും അധികനേരം ക്രീസില്‍ നില്‍ക്കാന്‍ സിംബാബ്‌വെ അനുവദിച്ചതുമില്ല. ഒടുവില്‍ 146ന അവര്‍ കൂടാരം കയറുകയും ചെയ്തു.

ബെന്നറ്റിലേറി സിംബാബ്‌വെ

ഓസ്ട്രേലിയയുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കു പ്രകടനമാണ് സിംബാബ്‌വെ കാഴ്ചവച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട അവര്‍ വെറും രണ്ടു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 169 റണ്‍സെന്ന മികച്ച ടോട്ടലിലെത്തിച്ചത്. ഓപ്പണര്‍ ബ്രയാന്‍ ബെന്നറ്റിന്റെ (64*) അപരാജിത ഫിഫ്റ്റിയാണ് അവര്‍ക്കു കരുത്തായത്.

56 ബോളില്‍ ഏഴു ഫോറുകളുള്‍പ്പെട്ടതാണ് ബെന്നറ്റിന്റെ ഇന്നിഭങ്‌സ്. ടഡിവനഷെ മറുവാനി (35), റയാന്‍ ബേള്‍ (35), ക്യാപ്റ്റന്‍ സിക്കന്തര്‍ റസ്സ (25*) എന്നിവരും ബാറ്റിങില്‍ മികച്ച സംഭാവനകള്‍ നല്‍കി.

വളരെ മികച്ച തുടക്കമാണ് ബെന്നറ്റ്- മറുവാനി ജോടി നല്‍കിയത്. ആദ്യ വിക്കറ്റില്‍ 61 റണ്‍സ് ഇരുവരും നേടി. രണ്ടാം വിക്കറ്റില്‍ വീണ്ടുമൊരു ഫിഫ്റ്റി പ്ലസ് റണ്‍സ് കൂട്ടുകെട്ട് കണ്ടു. ബെന്നറ്റ്- ബേള്‍ ജോടി 51 ബോളില്‍ നേടിയത് 70 റണ്‍സാണ്.

പ്ലെയിങ് 11

ഓസ്‌ട്രേലിയ-ട്രാവിസ് ഹെഡ് (ക്യാപ്റ്റന്‍), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), കാമറൂണ്‍ ഗ്രീന്‍, മാറ്റ് റെന്‍ഷോ, ഗ്ലെന്‍ മാക്‌സ്വെല്‍, ടിം ഡേവിഡ്, മാര്‍ക്കസ് സ്റ്റോയ്‌നിസ്, ബെന്‍ ഡ്വാര്‍ഷ്യസ്, നഥാന്‍ എല്ലിസ്, ആദം സാംപ, മാത്യു കുനെമാന്‍.

സിംബാബ്‌വെ- ബ്രയാന്‍ ബെന്നറ്റ്, തദിവാനഷെ മറുവാനി (വിക്കറ്റ് കീപ്പര്‍), ഡിയോണ്‍ മിയേഴ്സ്, സിക്കന്ദര്‍ റാസ (ക്യാപ്റ്റന്‍), റയാന്‍ ബേള്‍, ടോണി മുന്‍യോംഗ, തഷിംഗ മുസെക്കിവ, ബ്രാഡ് ഇവാന്‍സ്, വെല്ലിംഗ്ടണ്‍ മസകാഡ്സ, ഗ്രേം ക്രീമര്‍, ബ്ലെസിംഗ് മുസറബാനി.

Story first published: Friday, February 13, 2026, 15:06 [IST]
Other articles published on Feb 13, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+