പല്ലെക്കെലെ: ടി20 ലോകകപ്പിലെ മുന്‍ ചാംപ്യന്മാരായ ഓസ്‌ട്രേലിയ ഭയന്നതു തന്നെ തന്നെ സംഭവിച്ചു. സൂപ്പര്‍ എട്ടില്‍ പോലുമെത്താതെ മിച്ചെല്‍ മാര്‍ഷും സാഘവും നാണംകെട്ട് നാട്ടിലേക്കു മടങ്ങുകയാണ്. ഗ്രൂപ്പുഘട്ടത്തിലെ കളിച്ച മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും തോറ്റ കംഗാരുപ്പടയ്ക്കു മുന്നിലുള്ള അവസാന കച്ചിത്തുരുമ്പ് സിംബാബ്‌വെയുടെ പരാജയമായിരുന്നു.
ഗ്രൂപ്പുഘട്ടത്തിലെ ശേഷിച്ച രണ്ടു കഴിയിലും അവര്‍ തോറ്റാല്‍ മാത്രമേ കംഗാരുപ്പട്ക്കു പ്രതീക്ഷയ്ക്കു വകയുണ്ടയിരുന്നുള്ളൂ. പക്ഷെ അതിനുമുമ്പ് തന്നെ മഴ ഓസീസിന്റെ കഥ കളിച്ചു. അയര്‍ലാന്‍ഡുമായുള്ള സിംബാബ്‌വെയുടെ മൂന്നാംറൗണ്ട് മല്‍സരം ഉപേക്ഷിക്കപ്പെട്ടു.

ഇതോടെ അഞ്ചു പോയിന്റുമായി ഒരു കളി ബാക്കിനില്‍ക്കവെ സിംബാബ്‌വെ സൂപ്പര്‍ എട്ടിലേക്കു ടിക്കറ്റെടുത്തപ്പോള്‍ ഓസീസ് നാട്ടിലേക്കും ടിക്കറ്റ് ബുക്ക് ചെയ്തു. അഞ്ചു പോയിന്റുമായാണ് സിംബാബ്‌വെ സൂപ്പര്‍ എട്ടിലെത്തിയത്. രണ്ടു പോയിന്റ് മാത്രമുള്ള ഓസീസ്, അയര്‍ലാന്‍ഡ് എന്നിവര്‍ക്കൊപ്പം പോയിന്റില്ലാത്ത ഒമാനും പുറത്തായി.
പരിക്കിനെ തുടര്‍ന്ന് പല മുന്‍നിര താരങ്ങളയും നഷ്ടമായതാണ് ഈ ലോകകപ്പില്‍ ഓസ്്‌ട്രേലിയയുടെ വിധി കുറിച്ചത്. പരിക്കിനെ തുടര്‍ന്ന്് പേസ് ബൗളിങിലെ കുന്തമുനകളായ സ്റ്റാര്‍ പേസര്‍ പാറ്റ് കമ്മിന്‍സിനെയും ജോഷ് ഹേസല്‍വുഡിനെയും ടൂര്‍ണമെന്റിനു മുമ്പ് തന്നെ ഓസീസിന് നഷ്ടമായിരുന്നു. മറ്റൊരു സൂപ്പര്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്ക് ടി20യില്‍ നിന്നും നേരത്തേ വിരമിക്കുകയും ചെയ്തിരുന്നു.
ഓസീസിനെ സംബന്ധിച്ച് അവരുടെ പ്രധാന നേട്ടങ്ങള്‍ക്കെല്ലാം പിന്നില്‍ ഈ പേസ് ത്രയമുണ്ടായിരുന്നു. എന്നാല്‍ ഈ ലോകകപ്പില്‍ മൂന്നു പേരെയും ഒരുമിച്ച് നഷ്ടമായതോടെ അവരുടെ പേസാക്രമണത്തിന്റെ മുനയൊടിഞ്ഞു. ഇവരുടെ അഭാവം നികത്താന്‍ പകരമെത്തിയവര്‍ക്കു സാധിച്ചതുമില്ല.
ഇതു കൂടാതെ ക്യാപ്റ്റനും ഓപ്പണറുമായ മിച്ചെല്‍ മാര്‍ഷ് പരിക്കു കാരണം ആദ്യ രണ്ടു മല്‍സരങ്ങളില്‍ കളിക്കാതിരുന്നതും ഓസീസിനെ സാരമായി ബാധിച്ചു. പകരം ടീമിനെ നയിച്ച ട്രാവിസ് ഹെഡിന് ക്യാപ്റ്റന്‍സിയിലോ, ബാറ്റിങിലോ കാര്യമായ ഇംപാക്ടുണ്ടാക്കാനുമായില്ല.

സൂപ്പര്‍ എട്ടില്‍ നാലു ടീമുകളെ വീതം രണ്ടു ഗ്രൂപ്പുകളിലായിട്ടാണ് തിരിച്ചത്. ഇതില്‍ ഗ്രൂപ്പ് വണ്ണിലാണ് ഇന്ത്യയുള്ളത്. സൗത്താഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, സിംബാബ്‌വെ എന്നിവരാണ് ഗ്രൂപ്പിലെ മറുള്ളവര്‍.
സൂപ്പര്‍ എട്ടില്‍ ഇന്ത്യയുടെ ആദ്യ അങ്കം 22ന് രാത്രി ഏഴിന് കരുത്തരായ സൗത്താഫ്രിക്കയുമായിട്ടാണ്. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് മല്‍സരം. 26ന് രാത്രി ഏഴിന് ചെന്നൈയിലെ ചെപ്പോക്കില്‍ സിംബാബ്‌വെയുമായി ഇന്ത്യ ഏറ്റുമുട്ടും. ഈ രണ്ടു കളിയിലും ജയിച്ചാല്‍ ഇന്ത്യക്കു സെമി ഫൈനല്‍ ഉറപ്പിക്കാം. അവസാന മല്‍സരം മാര്‍ച്ച് ഒന്നിന് രാത്രി ഏഴു മണിക്ക് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെസ്റ്റ് ഇന്‍ഡീസുമായിട്ടാണ്.
എന്നാല്‍ സൂപ്പര്‍ എട്ടിലെ രണ്ടാമത്തെ ഗ്രൂപ്പിന്റെ ചിത്രം ഇനിയും പൂര്‍ണമായി തെളഴിഞ്ഞിട്ടില്ല. ന്യൂസിലാന്‍ഡ്, ഇംഗ്ലണ്ട്, ശ്രീലങ്ക എന്നിവരാണ് ഈ ഗ്രൂപ്പില്‍ ഇതിനകം ഇടം പിടിച്ചത്. നാലാമത്തെ ടീം ആരാവുമെന്ന് ഉറപ്പായിട്ടില്ല.
പാകിസ്താന്‍, യുഎസ്എ ഇവയിലൊരു ടീമായിരിക്കും യോഗ്യത നേടുക. പാകിസ്താന്‍ അടുത്ത കളിയില്‍ നമീബിയയെ തോല്‍പ്പിച്ചാല്‍ അവര്‍ സൂപ്പര്‍ എട്ടിലെത്തും. എന്നാല്‍ ടീം പാക് ടീം തോറ്റാല്‍ മികച്ച നെറ്റ് റണ്‍റേറ്റില്‍ യുഎസ്എയാവും സൂപ്പര്‍ എട്ടിലെത്തുക.