For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: വീണ്ടും കളിയാക്കി ആമിര്‍!! വിന്‍ഡീസിന്റെ തോല്‍വി മറന്നേക്കൂ, ഇന്ത്യ സെമി കാണില്ല

ടി20 ലോകകപ്പില്‍ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയെയും ടീം ഇന്ത്യയെയും വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന പാകിസ്താന്റെ മുന്‍ പേസര്‍ മുഹമ്മദ് ആമിര്‍ വീണ്ടും പരിഹാസവുമായി രംഗത്ത്. അഭിഷേിനു യാതൊരു ബാറ്റിങ് ടെക്‌നിക്കുമില്ലെന്നുമായിരുന്നു നേരത്തേ അദ്ദേഹം കളിയാക്കിയത്.

ഈ തരത്തിലുള്ള ബാറ്റിങ് ശൈലിയുമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇന്ത്യന്‍ ടീം സെമി ഫൈനല്‍ കാണാതെ പുറത്താവുമെന്നായിരുന്നു സൂപ്പര്‍ എട്ട് തുടങ്ങും മുമ്പ് ആമിര്‍ ഒരു പാക് ചാനലിലൂടെ പ്രവചിച്ചത്. വെസ്റ്റ് ഇന്‍ഡീസ്, സൗത്താഫ്രിക്ക എന്നിവരാവും സെമിയിലെത്തുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

MOHAMMAD AMIR T20 WC 2026

ഇപ്പോള്‍ ആമിര്‍ പ്രവചിച്ചതു പോലെ തന്നെയാണ് കാര്യങ്ങളുടെ പോക്ക്. സൗത്താഫ്രിക്കയും വിന്‍ഡീസും സെമി ഫേവറിറ്റുകളായി മാറിയിരിക്കുകയാണ്. ഒരു പാക് ചാനല്‍ ചര്‍ച്ചയില്‍ വീണ്ടും കഴിഞ്ഞ ദിവസമെത്തിയപ്പോള്‍ ഇന്ത്യ ഏറെക്കുറെ പുറത്തായെന്നായിരുന്നു ആമിറിന്റെ പരിഹാസം.

T20 WC 2026: സഞ്ജു ഇന്‍!! സൂപ്പര്‍ താരമടക്കം 3 പേര്‍ ഔട്ട്, സിംബാബ്‌വെയ്‌ക്കെതിരേ 11 ഇങ്ങനെT20 WC 2026: സഞ്ജു ഇന്‍!! സൂപ്പര്‍ താരമടക്കം 3 പേര്‍ ഔട്ട്, സിംബാബ്‌വെയ്‌ക്കെതിരേ 11 ഇങ്ങനെ

അഭിപ്രായങ്ങളെ ബഹുമാനിക്കണം

വെസ്റ്റ് ഇന്‍ഡീസും സിംബാബ്‌വെയും തമ്മിലുള്ള സൂപ്പര്‍ എട്ട് മല്‍സരത്തിനു ശേഷം പാകിസ്താന്‍ ചാനലായ ജിയോ ന്യൂസില്‍ സംസാരിക്കവെയായിരുന്നു ഇന്ത്യന്‍ ടീം സെമി ഫൈനല്‍ കാണില്ലെന്നു മുഹമ്മദ് ആമിര്‍ ആവര്‍ത്തിച്ചത്.

ഇന്ത്യ സെമിയിലെത്താനിടയില്ലെന്ന പ്രവചനവും അഭിഷേക് ശര്‍മയെ കുറിച്ചുള്ള പരാമര്‍ശങ്ങളും ശരിയായി വരുമ്പോള്‍ എന്ത് തോന്നുന്നുവെന്നായിരുന്നു ആമിറിനോടു ആങ്കര്‍ ചോദിച്ചത്.

'ക്രിക്കറ്റിനെ കുറിച്ചുള്ള എന്റെ അറിവുകള്‍ വച്ചാണ് ഞാന്‍ ഇവയെല്ലാം പറഞ്ഞത്. സൗത്താഫ്രിക്കന്‍ ടീം കാഴ്ചവച്ചു കൊണ്ടിരിക്കുന്ന മികച്ച പ്രകടനം വിലയിരുത്തിയാണ് അവര്‍ സെമിയിലാണ്ടുമെന്നു ഞാന്‍ അഭിപ്രായപ്പെട്ടത്.

ഓരോരുത്തരുടെയും അഭിപ്രായങ്ങളെ ബഹുമാനിക്കണമെന്നാണ് ഞാന്‍ വശ്വസിക്കുന്നത്. എന്റെയും നിങ്ങളുടെയുമെല്ലാം അഭിപ്രായങ്ങള്‍ വ്യത്യസ്തങ്ങളായിരിക്കും. സൗത്താഫ്രിക്കയുടേത് വളരെയധികം സന്തുലിതമായിട്ടുള്ള ടീമാണ്. അവരെ നിങ്ങള്‍ക്കു ഒരിക്കലും എഴുതിത്തള്ളാനും കഴിയില്ല'- എന്നും ആമിര്‍ വ്യക്തമാക്കി.

വളരെ സ്ഥിരതയാര്‍ന്ന ക്രിക്കറ്റാണ് സൗത്താഫ്രിക്കന്‍ ടീം കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്. 2024ലെ അവസാനത്തെ ടി20 ലോകകപ്പ് മുതല്‍ ഇത്തവണത്തെ ടൂര്‍ണമെന്റ് വരെ നോക്കിയാല്‍ വളരെ അപകടകാരികളായ ടീമാണ് അവരുടേത്.

T20 WC 2026: കരീബിയന്‍ പവര്‍.. സിംബാബ്‌വെ മുങ്ങി; ഇന്ത്യ പെട്ടു! സെമിയെത്താന്‍ ഒറ്റ വഴിT20 WC 2026: കരീബിയന്‍ പവര്‍.. സിംബാബ്‌വെ മുങ്ങി; ഇന്ത്യ പെട്ടു! സെമിയെത്താന്‍ ഒറ്റ വഴി

ക്രെഡിറ്റ് നല്‍കേണ്ടയടിത്ത് നമ്മള്‍ അതു നല്‍കുക തന്നെ വേണം. പക്ഷെ ചില ആളുകള്‍ക്കു എന്റെ അഭിപ്രായങ്ങള്‍ ഇഷ്ടമായില്ല. പാകിസ്താനെകുറിച്ച് അവര്‍ പല വിമര്‍ശനങ്ങളുമുന്നയിക്കുമ്പോള്‍ നമ്മള്‍ ഈ തരത്തില്‍ പ്രകോപിതരായി പ്രതികരിക്കാറില്ല. നല്ല ക്രിക്കറ്റ് കാഴ്ചവയ്ക്കുന്നവരാണ് എല്ലായ്‌പ്പോഴും ജയിക്കാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.

INDIAN TEAM T20 WC 2026

ഇന്ത്യന്‍ കോമ്പിനേഷന്‍ ശരിയല്ല

ഈ ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ കോമ്പിനേഷന്‍ ശരിയല്ലെന്നു മുഹമ്മദ് ആമിര്‍ തുറന്നടിച്ചു. സൗത്താഫ്രിക്കയുമായുള്ള സൂപ്പര്‍ എട്ട് മല്‍സരത്തില്‍ കുല്‍ദീപ് യാദവിനെ പുറത്തിരുത്തിയാണ് ഇന്ത്യന്‍ ടീം കളിക്കാനിറങ്ങിയത്. അദ്ദേഹം ചൈനാമാന്‍ മിസ്റ്ററി സ്പിന്നറും അവരുടെ മാച്ച് വിന്നറുമാണ്. ഇത്തരമൊരാള്‍ ഒപ്പമുള്ളത് ഏതൊരു ടീമിനും അനുഗ്രഹമാണ്.

അക്ഷര്‍ പട്ടേലിനെയും സൂപ്പര്‍ എട്ടില്‍ ഇന്ത്യ കളിപ്പിച്ചില്ല. ഇന്ത്യന്‍ ടീം ഈ തരത്തില്‍ സ്വയം തെറ്റുകള്‍ വരുത്തിക്കൊണ്ടിരിക്കുകയാണ്. അവരുടെ ടീം ഇനി സെമി ഫൈനലിലെത്തുകയെന്നത് ബുദ്ധിമുട്ടായിരിക്കുമെന്നാണ് എനിക്കു തോന്നുന്നത്. ഈ ടൂര്‍ണമെന്റ് ഇതുവരെ നോക്കിയാല്‍ പല മല്‍സരങ്ങളിലും ഇന്ത്യയുടെ ബാറ്റിങ് തകരുന്നത് നമ്മള്‍ കണ്ടു.

T20 WC 2026: ഇത് 2007ലെ റീപ്ലേ? എല്ലാം കിറുകൃത്യം!!! കപ്പും ഇന്ത്യക്കു തന്നെ; കാരണമറിയാംT20 WC 2026: ഇത് 2007ലെ റീപ്ലേ? എല്ലാം കിറുകൃത്യം!!! കപ്പും ഇന്ത്യക്കു തന്നെ; കാരണമറിയാം

ക്രിക്കറ്റില്‍ ആരും ചെറിയ ടീമായിട്ടില്ലെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. എങ്കിലും നെതര്‍ലാന്‍ഡ്‌സ്, യുഎസ്എ എന്നിവര്‍ക്കെതിരായ മല്‍സരങ്ങളിലെല്ലാം ഇന്ത്യക്കു ബാറ്റിങ് തകര്‍ച്ച നേരിട്ടു. സൗത്താഫ്രിക്കയുമായുള്ള സൂപ്പര്‍ എട്ടുല്‍ നേരിട്ട വന്‍ തോല്‍ലി ഇന്ത്യയിലാകെ വലിയ ചര്‍ച്ചയായിരിക്കുകയാണ്.

സിംബാബ്‌വെയുമായുള്ള കളിയിലെ വമ്പന്‍ ജയത്തോടെ വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ റണ്‍റേറ്റ് ആകോശത്തോളം ഉയര്‍ന്നു കഴിഞ്ഞു. ഇനി സെമിയിലെത്താന്‍ ഇന്ത്യക്കു ഒരവസരം മാത്രമേയുള്ളൂ.

വിന്‍ഡീസ് ശേഷിച്ച രണ്ടു മല്‍സരങ്ങളും തോല്‍ക്കണം. പക്ഷെ വിന്‍ഡീസ് ഈ ടൂര്‍ണമെന്റില്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രകടനം നോക്കുമ്പോള്‍ അതു സംഭവിക്കുമെന്നു എനിക്കു തോന്നുന്നില്ലെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, February 24, 2026, 12:37 [IST]
Other articles published on Feb 24, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+