ഐസിസി ടി20 ലോകകപ്പില്‍ ഇത്തവണ എല്ലാവര്‍ക്കും തോല്‍പ്പിക്കേണ്ട ടീമായി മാറിയിരിക്കുകയാണ് നിലവിലെ ചാംപ്യന്‍മാരും ആതിഥേയരുമായ ഇന്ത്യ. തുടര്‍ച്ചയായ രണ്ടാം ലോകിരീടം ലക്ഷ്യമിടുന്ന ഇന്ത്യ ഗ്രൂപ്പ് ജേതാക്കളായാണ് സൂപ്പര്‍ എട്ടിലേക്കു കുതിച്ചിരിക്കുന്നത്.
ഗ്രൂപ്പുഘട്ടത്തിലെ കളിച്ച നാലു മല്‍സരങ്ങളിലും വിജയം കൊയ്യാന്‍ സൂര്യകുമാര്‍ യാദവിനും സംഘത്തിനും സാധിച്ചിരിക്കുകയാണ്. ഏറ്റവും മികച്ച പ്രകടനം ഗ്രൂപ്പു ഘട്ടത്തില്‍ പുറത്തെടുക്കാനായില്ലെങ്കിലും എതിരാളികളുടെ കഥ കഴിക്കാന്‍ ഇന്ത്യക്കു അതു ധാരാളമായിരുന്നു.

ഇന്ത്യയെ വീഴ്ത്തിയെങ്കില്‍ മാത്രമേ മറ്റു ടീമുകളുടെ കിരീടമോഹം പൂവണിയുകയുള്ളൂ. പക്ഷെ അതു സാധിക്കണമെങ്കില്‍ ഇന്ത്യുടെ വീക്ക്‌നെസ് മുതലാക്കേണ്ടതും പ്രധാനമാണ്. യഥാര്‍ഥത്തില്‍ എന്താണ് ടീം ഇന്ത്യയുടെ വീക്ക്‌നെസ്. ഇതേക്കുറിച്ച് നിരീക്ഷണം നടത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ സൂപ്പര്‍ താരങ്ങള്‍.
സ്റ്റിക്ക് ടു ക്രിക്കറ്റെന്ന പോഡ്കാസ്റ്റിലാണ് ഇംഗ്ലണ്ടിന്റെ മുന്‍ സൂപ്പര്‍ താരങ്ങളായ ഡേവിഡ് ലോയ്ഡ്, മൈക്കല്‍ വോന്‍, ഫില്‍ ടഫ്‌നെല്‍, അലെസ്റ്റര്‍ കുക്ക് എന്നിവര്‍ എങ്ങനെ ഇന്ത്യയെ ലോക ചാംപ്യന്‍മാരാവുന്നതില്‍ നിന്നും തടയാമെന്നു ചര്‍ച്ച ചെയ്തത്. ഇക്കാര്യത്തില്‍ വ്യത്യസ്ത രീതിയിലുള്ള നിരീക്ഷണങ്ങള്‍ ഇവരെല്ലാം നടത്തുകയും ചെയ്തു.
ഗ്രൂപ്പുഘട്ടത്തില്‍ ഇതിനകം കളിച്ചിട്ടുള്ള മൂന്നു മല്‍സരങ്ങളിലും ഡെക്കായെങ്കിലും ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും ലോക ഒന്നാം നമ്പര്‍ ബാറ്ററുമായ അഭിഷേക് ശര്‍മ അപകടകാരി തന്നെയാണെന്നാണ് വോനിന്റെ അഭിപ്രായം. അഭിഷേക് ശര്‍മ ശരിക്കുമൊരു ഗണ്ണാണ്. അവസാനത്തെ അഞ്ചെണ്ണത്തില്‍ നാലിലും ഫ്‌ളോപ്പാണെങ്കിലും അദ്ദേഹത്തെ തള്ളിക്കളയേണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
ഇന്ത്യയെ തോല്‍പ്പിക്കുകയെന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ലെന്നാണ് ടഫ്‌ന്‍െ ചൂണ്ടിക്കാണിക്കുന്നത്. അസോസിയേറ്റ് ടീമുകള്‍ ഗ്രൂപ്പുഘട്ടത്തില്‍ ഇന്ത്യക്കു ശരിക്കും വെല്ലുവിളി സൃഷ്ടിച്ചെങ്കിലും സമ്മര്‍ദ്ദത്തിലൂടെ മാത്രമേ അവരെ കീടക്കാന്‍ സാധിക്കൂയെന്നും അദ്ദേഹം നിരീക്ഷിച്ചു.
ഇന്ത്യക്കെതിരേ നിങ്ങള്‍ പ്രതീക്ഷ കൈവിടാന്‍ പാടില്ല. ഏറ്റവുമവസാനം അല്‍പ്പം ഭാഗ്യം കൂടിയുണ്ടെങ്കില്‍ മാത്രമേ ഇന്ത്യയെ വീഴത്താന്‍ സാധിക്കൂ. ചില അസോസിയേറ്റ് ടീമുകള്‍ ഇന്ത്യയെ വീഴ്ത്തുന്നതിന് തൊട്ടരികെ വരെയെത്തിയെന്ന് എനിക്കറിയാം. സമ്മര്‍ദ്ദത്തിലാക്കുകയെന്നതു മാത്രമാണ് ഇന്ത്യയെ നാട്ടില്‍ വച്ച് തോല്‍പ്പിക്കാനുള്ള ഒരേയൊരു വഴിയെനന്നും ടഫ്‌ലെന്‍ വിശദമാക്കി.
ഇന്ത്യക്കെതിരേയുള്ള മല്‍സരങ്ങളില്‍ ടോസ് ലഭിക്കുകയാണ് ഏതാണ് മികച്ച ഓപ്ഷനെന്നായിരുന്നു ഡേവിഡ് ലോയ്ഡിന്റെ ചോദ്യം. ആദ്യം ബാറ്റ് ചെയ്ത് മികച്ചൊരു ടോട്ടല്‍ പടുത്തുയര്‍ത്തുകയാണ് കൂടുതല്‍ നല്ലതെന്നായിരുന്നു അലെസ്റ്റര്‍ കുക്കിന്റെ വാക്കുകള്‍.
അതിനു ശേഷം തുടക്കത്തില്‍ വിക്കറ്റുകളെടുത്താല്‍ അതു ഇന്ത്യയെ പ്രതിരോധത്തിലാക്കുമെന്നും അദ്ദേഹം പറയുന്നു. ഇന്ത്യയെ ഈ ലോകകപ്പില്‍ തോല്‍പ്പിക്കുന്നതിനു തൊട്ടരികിലെത്തിയ ഏക ടീം യുഎസ്എയാണെന്നു മൈക്കല്‍ വോന്‍ ചൂണ്ടിക്കാട്ടി.
ആദ്യം ബാറ്റ് ചെയ്ത ശേഷം നല്ലൊരു ടോട്ടല്‍ നേടുകയെന്ന പഴയ രീതിയാണ് ഇന്ത്യക്കെതിരേ നല്ലത്. അതിനു ശേഷം തുടക്കത്തില്‍ വിക്കറ്റുകളുമെടുത്താല്‍ ഒരോവറില്‍ ഒമ്പത്- 10 റണ്‍സെങ്കിലും ജയിക്കാന്‍ ആവശ്യമായി വരുമ്പോള്‍ അത് ഇന്ത്യക്കു മേല്‍ സമ്മര്‍ദ്ദമുണ്ടാക്കും.
ഈ തരത്തിലുള്ള സാഹചര്യങ്ങളില്‍ ഒരുപാട് കകളിച്ചിട്ടണ്ടെന്നതാണ് ഇന്ത്യയെ മിടുക്കാരാക്കി മാറ്റുന്നത്. എല്ലാ തരത്തിലുള്ള സാഹചര്യങ്ങിലൂടെയും ഇന്ത്യ കടന്നു പോയിട്ടുണ്ട്. അമേരിക്കയുമായുള്ള ആദ്യ മല്‍സരത്തില്‍ ഏഴു വിക്കറ്റിനു 70ലേക്കു വീണ ശേഷമണ് അവര്‍ തിരിച്ചുവന്ന് കളി ജയിച്ചതെന്നും കുക്ക് വിശദമാക്കി.