Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അഭിഷേകിന് എന്തു പറ്റി? അന്ന് സഞ്ജുവിനോടു ചോദിക്കും, മറുപടിയിങ്ങനെ!!! അച്ഛന്റെ വെളിപ്പെടുത്തല്‍

കഴിഞ്ഞ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനോടൊപ്പം വളരെ മോശ ഫോമിലൂടെ കടന്നു പോകവെ അഭിഷേക് ശര്‍മയ്ക്കു സഞ്ജു സാംസണ്‍ നല്‍കിയ വലിയ പിന്തുണയെ കുറിച്ച് തുറന്നു പറഞ്ഞ് അച്ഛന്‍. ബാറ്റിങില്‍ മകന്‍ തുടരെ ഫ്‌ളോപ്പയി കൊണ്ടിരുന്നപ്പോഴും സഞ്ജുവിനു വലിയ പ്രതീക്ഷയും വിശ്വാസവുമെല്ലാം എല്ലായ്‌പ്പോഴും ഉണ്ടായിരുന്നതായാണ് അച്ഛന്‍ രാജ്കുമാര്‍ ശര്‍മയുടെ വാക്കുകള്‍.

ലോക ഒന്നാം നമ്പര്‍ ടി20 ബാറ്ററെന്ന വിശേഷണവുമായി ടൂര്‍ണമെന്റില്‍ കളിക്കാനിറങ്ങിയ അഭിഷേകിന് ഇതിനോടു നീതി പുലര്‍ത്താന്‍ കഴിഞ്ഞില്ല. എങ്കിലും ടീം മാനേജ്‌മെന്റിന് അഭിഷേകിന്റെ കഴിവില്‍ പൂര്‍ണ വിശ്വാസമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഫൈനലിലുള്‍പ്പെടെ താരത്തിന് അവസരം ലഭിക്കുകയും ചെയ്തു.

ABHISHEK FATHER SANJU T20 WC 2026

സഞ്ജുവിന്റെ പിന്തുണ

ന്യൂസ് നാഷനോടു (News Nation) സംസാരിക്കവെയാണ് അഭിഷേക് ശര്‍മയ്ക്കു സഞ്ജു സാംസണ്‍ നല്‍കിയ ഉറച്ച പിന്തുയെ കുറിച്ച് അച്ഛനായ രാജ്കുമാര്‍ ശര്‍മ തുറന്നു പറഞ്ഞത്. മലയാളി താരത്തിന്റെ വാക്കുകള്‍ തനിക്കും ഏറെ ആശ്വാസമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

'സഞ്ജു സാംസണിനെ നേരില്‍ കണ്ടപ്പോഴെല്ലം ആ സമയങ്ങളില്‍ ഞാന്‍ ചോദിച്ചത് ഒരു കാര്യമായിരുന്നു. സഞ്ജു ഭായ്, അഭിഷേകിനു എന്താണ് സംഭവിച്ചതെന്നായിരുന്നു ഞാന്‍ ചോദിച്ചിരുന്നു. സഞ്ജു വളരെ പോസിറ്റീവായിട്ടാണ് ഇതിനു മറുപടിയും നല്‍കിയിരുന്നത്.

അങ്കിള്‍ വിഷമിക്കേണ്ട, അവന്‍ (അഭിഷേക്) വളരെ വലിയ പ്ലെയറാണ്. അവന്‍ വെറും കളിക്കുക മാത്രമല്ല ചെയ്യുന്നത്, മറിച്ച് ആധിപത്യം പുലര്‍ത്തുകയാണ് ചെയ്യുന്നത്. വരും കാലങ്ങളില്‍ അഭിഷേക് ഇന്ത്യക്കായി മല്‍സരങ്ങളും ജയിപ്പിക്കുമെന്നും സഞ്ജു പറയാറുണ്ട്. .

നന്ദി സഞ്ജു, ഇത്രും വിശ്വാസത്തോടെയും സ്‌നേഹത്തോടെയും നിങ്ങള്‍ സംസാരിക്കുന്ന് കാണുമ്പോള്‍ ഞാനും നിങ്ങളുടെ വലിയ ഫാനാണെന്നും സഞ്ജുവിനോടു ഞാന്‍ പറഞ്ഞിരുന്നുവെന്നും രാജ് കുമാര്‍ ശര്‍മ വെളിപ്പെടുത്തി. പക്ഷെ സഞ്ജുവിന് ഞാന്‍ ഈ രിതിയില്‍ സംസാരിക്കുന്നതൊന്നും അത്ര ഇഷ്ടമല്ല. പാജി അതു വേണ്ട, അങ്ങനെയാന്നുമല്ല താന്‍ പറഞ്ഞതെന്നായിരിക്കും സഞ്ജുവിന്റെ പ്രതികരണം.

അഭിഷേകിനു മേല്‍ സഞ്ജു എത്രം മാത്രം വിശ്വാസം പുലര്‍ത്തുന്നുണ്ടെന്നു നിങ്ങള്‍ക്കു വ്യക്തമായി കാണാന്‍ സാധിക്കും. സഞ്ജു വളരെ വലിയ താരമാണ്. അദ്ദേഹത്തെ പോലെയുള്ളവര്‍ വളരെ അപൂര്‍വ്വവുമാണ്. അവസരം ലഭിച്ചപ്പോഴെല്ലാം സഞ്ജു തന്റെ ക്ലാസ് തെളിച്ചട്ടുണ്ടെന്നും രാജ്കുമാര്‍ ശര്‍മ വ്യക്തമാക്കി.

അഭിഷേകിന്റെ പ്രകടനം

ടി20 ലോകകപ്പില്‍ ഒരു മല്‍സരത്തിലൊഴികെ ശേഷിച്ച എട്ടു കളിയിലും അഭിഷേക് ശര്‍മ ഇന്ത്യന്‍ പ്ലെയിങ് ഇലവന്റെ ഭാഗായിരുന്നു. പക്ഷെ എട്ടിന്നിങ്‌സുകളില്‍ വെറും 141 റണ്‍സ് മാത്രമാണ് സമ്പാദ്യം. വെറും രണ്ടു ഫിഫ്റ്റികള്‍ മാത്രമേ ഇതിലുള്‍പ്പെടുന്നുള്ളൂ. മൂന്നു മല്‍സരങ്ങളില്‍ ഡെക്കാവുകയും ചെയ്തു.

ABHISHEK SHARMA

ഗ്രൂപ്പുഘട്ടത്തിലെ നാലു മല്‍സങ്ങളിലെ മൂന്നു കളിയില്‍ അഭിഷേക് കളിച്ചിരുന്നു. പക്ഷെ എല്ലാത്തിലും അദ്ദേഹം ഡെക്കായും മാറുകയായിരുന്നു. യുഎസ്എ, പാകിസ്താന്‍, നെതര്‍ലാന്‍ഡ് എന്നിവര്‍ക്കെതിരേയായിരുന്നു ഇത്.

സൂപ്പര്‍ എട്ടിലെ ആദ്യ കളിയില്‍ സൗത്താഫ്രിക്കയ്‌ക്കെതിരേയാണ് അഭിഷേക് അക്കൗണ്ട് തുറന്നത്. സിംബാബ്‌വെയ്‌ക്കെതിരായ അടുത്ത മാച്ചില്‍ കന്നി ഫിഫ്റ്റിയും കുറിച്ചു. തുടര്‍ന്ന് വെസ്റ്റ് ഇന്‍ഡീസ്, സെമി ഫൈനലില്‍ ഇംഗ്ലണ്ട് എന്നിവര്‍ക്കെതിരേ അദ്ദേഹം ബാറ്റിങില്‍ ക്ലിക്കായില്ല.

ഇതോടെ ഫൈനലില്‍ അഭിഷേക് തെറിച്ചേക്കുമന്നെും അഭ്യൂഹങ്ങളും വന്നു. എന്നാല്‍ അദ്ദേഹം ഏറ്റവും മികച്ച ഇന്നിങ്‌സ് ഫൈനലിലേക്കു മാറ്റി വച്ചിരിക്കുകയാണന്നായിരുന്നു സഞ്ജുവിന്റെ വാക്കുകള്‍. ഇതു തന്നെയാണ് കലാശപ്പോരാട്ടത്തില്‍ കാണുകയും ചെയ്തത്. ന്യൂസിലാന്‍ഡുമായുള്ള കലാശക്കളിയില്‍ അഭിഷേക് 21 ബോളില്‍ അടിച്ചെടുത്തത് 52 റണ്‍സാണ്.

Story first published: Monday, March 23, 2026, 13:58 [IST]
Other articles published on Mar 23, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+