For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: അഭിഷേകിനെ രക്ഷിക്കാന്‍ ഒരാള്‍ക്കേ പറ്റൂ!! ഫോണെടുത്ത് വിളിക്കൂ, ശ്രീയുടെ ഉപദേശമിങ്ങനെ

ടി20 ലോകകപ്പില്‍ ഇത്തവണ ഒന്നിനു പിറകെ ഒന്നായി ഡെക്കുകളിലൂടെ കടന്നു പോവുന്ന ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്കു പിന്തുണയുമായി മുന്‍ മലയാളി ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്ത്. അഭിഷേകിനെ ഈ കഷ്ടകാലത്തില്‍ നിന്നും കരകയറ്റാന്‍ ഒരാള്‍ക്കു കഴിയുമെന്നും ഉടന്‍ ഫോണെടുത്ത് വിളിക്കൂയെന്നുമാണ് അദ്ദേഹം ഉപദേശിക്കുന്നത്.

ഗ്രൂപ്പുഘട്ടത്തില്‍ ആകെ കളിച്ച മൂന്നു മല്‍സരങ്ങളിലും അഭിഷേക് ഡെക്കായിരുന്നു. യുഎസ്എ, പാകിസ്താന്‍, നെതര്‍ലാന്‍ഡ്‌സ് എന്നിവര്‍ക്കെതിരേയായിരുന്നു ഇത്. ഇനി സൂപ്പര്‍ എട്ടില്‍ സൗത്താഫ്രിക്കയ്ക്ക് എതിരേയെങ്കിലും അദ്ദേഹത്തിന് തിരിച്ചുവരാന്‍ സാധിക്കുമോയെന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.

YUVRAJ ABHISHEK T20 WC 2026

ശ്രീശാന്തിന്റെ ഉപദേശം

ഈ ലോകകപ്പില്‍ അഭിഷേക് ശര്‍മയുടെ മോശം ഫോമിനെ കുറിച്ച് സ്‌പോര്‍ട്‌സ് നെക്‌സ്റ്റിന്റെ (SportsNext) ഷോയില്‍ ചര്‍ച്ച ചെയ്യവെയാണ് എസ് ശ്രീശാന്തിന്റെ നിര്‍ണായക ഉപദേശം. ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ നിന്നും യുവതാരത്തെ മാറ്റി നിര്‍ത്തണമെന്ന അഭിപ്രായങ്ങളോടു തനിക്കു യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഒരു താരത്തെ സംബന്ധിച്ച് ക്ലാസെന്നത് സ്ഥിരമായിട്ടുള്ള കാര്യമാണ്. അസുഖമോ, പരിക്കോ എന്തുമാവട്ടെ ലോകകപ്പ് പോലെയുള്ള ഒരു വലിയ ടൂര്‍ണമെന്റില്‍ ഒരു മല്‍സരത്തില്‍ നിന്നു പോലും മാറി നിന്നാല്‍ കാര്യങ്ങള്‍ എളുപ്പമായിരിക്കില്ല. നെതര്‍ലാന്‍ഡ്‌സുമായുള്ള കളിയെടുത്താല്‍ ആര്യന്‍ ദത്തിനെതിരേ ബാക്ക്ഫൂട്ടിലേക്ക് വന്ന് അല്‍പ്പം ഇടമുണ്ടാക്കാന്‍ ശ്രമിക്കവെയാണ് അഭിഷേക് പുറത്തായത്.

അഭിഷേകിന്റെ ദേഹത്തേക്കാണ് ബോള്‍ വന്നത്. ഈ കാരണത്താലാണ് അത്തരമൊരു ഷോട്ട് കളിക്കാന്‍ നിര്‍ബന്ധിതനായത്. ചെറിയ ചെറിയ പ്രശ്‌നങ്ങള്‍ മാത്രമേ അദ്ദേഹത്തിന്റെ ബാറ്റിങിലുള്ള. എനിക്ക് അഭിഷേകിനോടു ഒറ്റകാര്യമേ പറയാനുള്ളൂ, പ്ലീസ് അഭിഷേക്, നീ ഫോണെടുത്ത് യുവി പായെ (യുവരാജ് സിങ്) വിളിക്കണം.

അവന്റെ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്കു ഉത്തരം നല്‍കാന്‍ അദ്ദേഹത്തിനു സാധിക്കുമെന്ന്് എനിക്കുറപ്പുണ്ട്. നേരത്തേ ഷാര്‍ജയില്‍ യുവി പായ്ക്ക് കീഴില്‍ അഭിഷേക് ബാറ്റിങ് പരിശീലനം നടത്തുന്നത് ഞാന്‍ കണ്ടിരുന്നു.

ആ സമയത്ത് സഞ്ജുവും അവിടെയുണ്ടായിരുന്നു. വളരെ സിംപിളായിട്ടുള്ള കാര്യങ്ങള്‍ മാത്രമേ അഭിഷേകിന് ഇപ്പോള്‍ ആവശ്യമായിട്ടുള്ളൂ. എങ്കില്‍ അവന്റെ മനോഹരമായ ഷോട്ടുകള്‍ നമുക്കു വീണ്ടും കാണാന്‍ സാധിക്കുമെന്നും ശ്രീശാന്ത് വ്യക്തമാക്കി.

ആത്മവിശ്വാസം നല്‍കൂ

അഭിഷേക് ശര്‍മയ്ക്കു ഇപ്പോള്‍ ആത്മവിശ്വാസക്കുറവാണ് ഉള്ളതെന്നും അതു നല്‍കുകയാണ് ചെയ്യേണ്ടതെന്നുമാണ് ഇത ഷോയില്‍ പങ്കെടുത്ത ഇന്ത്യയുടെ മുന്‍ ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവിന്റെ അഭിപ്രായം.

ABHISHEK SHARMA T20 WC 2026

അഭിഷേക് ശര്‍മയ്ക്ക് ആത്മവിശ്വാസം നല്‍കുകയാണ് ഇപ്പോള്‍ നമ്മള്‍ ചെയ്യേണ്ടത്. നിങ്ങള്‍ നമ്മുടെ ടീമിലെ മികച്ച താരമാണെന്നു അവനെ ഓര്‍മിപ്പിക്കണം. ഇന്ത്യയെ സംബന്ധിച്ച് അഭിഷേക് പഴയ ഫോമിലേക്കു തിരിച്ചെത്തേണ്ടത് വളരെ പ്രധാനമാണ്. കാരണം അവന്‍ ഇതേ രീതിയിലാണ് മുന്നോട്ടു പോവുന്നതെങ്കില്‍ അതു ടീമിന് ബുദ്ധിമുട്ടായി മാറിയേക്കും.

ഇഷാന്‍ കിഷന്‍ നന്നായി പെര്‍ഫോം ചെയ്യുന്നുണ്ടെങ്കിലും നമ്മുടെ രണ്ടു ഓപ്പണര്‍മാരും നല്ല പ്രകടനം പുറത്തെടുക്കണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഒരാള്‍ ഓണ്‍, മറ്റൊരാള്‍ ഓഫെന്നത് ശരിയാവില്ല. രണ്ടു പോരും ഓണ്‍ ആയായാല്‍ മാത്രമമേ കൂടുതല്‍ ആവേശമുണ്ടാവുകയുള്ളൂ. 200 പ്ലസ് സ്‌കോറുകളും നമുക്കു കാണാന്‍ സാധിക്കുമെന്നും ഉമേഷ് പറയുന്നു.

Story first published: Sunday, February 22, 2026, 14:46 [IST]
Other articles published on Feb 22, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+