കറാച്ചി: ടി20 ലോകകപ്പില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന സൂപ്പര്‍ പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും ലോക ഒന്നാം നമ്പര്‍ ബാറ്ററുമായ അഭിഷേക് ശര്‍മയ്ക്ക് പരിഹാസം. പാകിസ്താന്റെ മുന്‍ ഫാസ്റ്റ് ബൗള മുഹമ്മദ് ആമിറാണ് അദ്ദേഹത്തെ കളിയാക്കിയും വിമര്‍ശിച്ചും സംസാരിച്ചിരിക്കുന്നത്. പാക് ചാനലായ ജിയോ ന്യൂസുമായി സംസാരിക്കുകയായിരുന്നു ആമിര്‍.
അസുഖം കാരണം നമീബിയയുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ പുറത്തിരിക്കേണ്ടി വന്ന അഭിഷേക് പാകിസ്താനെതിരേ ടീമിലേക്ക മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ അദ്ദേഹം കളിക്കുമോയെന്ന കാര്യം ഇനിയും ഉറപ്പായിട്ടില്ല. അഭിഷേക് കളിച്ചില്ലെങ്കില്‍ മലയാളി താരം സഞ്ജു സാംസണായിരിക്കും ഓപ്പണിങില്‍ ഇറങ്ങുന്നത്.

അഭിഷേക് ശര്‍മ അത്ര പ്രതിഭാശാലിയായ ബാറ്ററൊന്നും അല്ലൈന്നും വെറുതെ ആഞ്ഞടിക്കാന്‍ മാത്രമേ വളശമുള്ളൂവെന്നുമെന്നാണ് മുഹമ്മദ്് ആമിറിന്റെ അഭിപ്രായം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പോരാട്ടത്തിനു മുന്നോടിയായി അഭിഷേകിനെ കുറിച്ച്് ഒരു ബൗളറെന്ന നിലയില്‍ എന്താണ് തോന്നിയതെന്നായിരുന്നു ആമിറിനോടുള്ള ചോദ്യം.
ഇതുവരെയുള്ള അഭിഷേക് ശര്‍മയുടെ ബാറ്റിങ് പ്രകടനങ്ങള്‍ കണ്ടപ്പോള്‍ വെറുമൊരു സ്ലോഗറാണന്നു മാത്രമേ എനിക്കു തോന്നിയിട്ടുള്ളൂ. എല്ലാ ബോളിലും ഷോട്ട് കളിക്കണമെന്ന ചിന്ത മാത്രമേ അവനുള്ളൂ. കിട്ടിയാല്‍ കിട്ടിയെന്ന തരത്തില്‍ ആഞ്ഞു വീശുകയാണ്.
ബാറ്റില്‍ കൊണ്ടാല്‍ നല്ല കാര്യം, ഇല്ലെങ്കില്‍ പോക്കാണ്. ഈ ശൈലി കൊണ്ടു തന്നെ അഭിഷേക് ഫ്‌ളോപ്പാവാനുള്ള സാധ്യതയും കൂടുതലാണ്. എട്ടിന്നിങ്‌സുകളെടുത്താല്‍ ഒന്നില്‍ മാത്രമേ അഭിഷേകിനു നല്ല സ്‌കോറുണ്ടാവുകയുള്ളൂ. അല്ലെങ്കില്‍ 10, 15, 0 എന്നിങ്ങനെയൊക്കെയാവും സ്‌കോറുകള്‍.
അഭിഷേകിന് എന്തെങ്കിലുമൊരു പ്രത്യേക ബാറ്റിങ് ടെക്‌നിക്കുള്ളതായിഎനിക്ക് അനുഭവപ്പെട്ടിട്ടില്ല, എല്ലായ്‌പ്പോഴും ബാറ്റ് മുകളിലേക്കുയര്‍ത്തയാണ് ഷോട്ടിനായി അവന്‍ തയ്യാറായി നില്‍ക്കുക. ബോള്‍ കിട്ടിയാല്‍ വീശി നോക്കാമെന്നതു മാത്രമാണ് ചെയ്യുന്നത്. ബാറ്ററെന്ന നിലയില്‍ സാങ്കേതികമായി ഒരു മിടുക്കും അഭിഷേകിനില്ലെന്നും ആമിര്‍ ആഞ്ഞടിക്കുന്നു.
അഭിഷേക് ശര്‍മയെക്കുറിച്ചുള്ള ഈ പരാമര്‍ശങ്ങള്‍ ഇന്ത്യയില്‍ കത്തിപ്പടരില്ലേയെന്നു ആങ്കര്‍ ചോദിച്ചപ്പോഴും മുഹമ്മദ് ആമിര്‍ തന്റെ വാക്കുകളില്‍ തന്നെ ഉറച്ച് നില്‍ക്കുകയും ചെയ്തു.
അഭിഷേക് ശര്‍മയെപ്പറ്റി ഞാന്‍ എന്റെ സത്യസന്ധമായ അഭിപ്രായമാണ് പറയുന്നത്. കിട്ടിയാല്‍ കിട്ടിയെന്ന തരത്തിലാണ് അവന്‍ ഷോട്ട് കളിക്കുന്നത്. ചില ദിവസങ്ങളില്‍ അഭിഷേകിന്റെ ബാറ്റിങ് എതിര്‍ ടീമിന് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അവന്റേത് വലിയ റിസ്‌ക്കുള്ള ഗെയിമാണ്. ഒരു സ്മാര്‍ട്ട് ബൗളറാണെങ്കില്‍ എളുപ്പത്തില്‍ പുറക്കാനും സാധിക്കുമെന്നും ആമിര്‍ ചൂണ്ടിക്കാട്ടി.

അഭിഷേക് ശര്‍മയ്ക്കു ബാറ്ററെന്ന നിലയില്‍ ചില ദൗര്‍ബല്യങ്ങളുണ്ടെന്നും അതു മുതലാക്കിയാല്‍ വിക്കറ്റെടുക്കുക എളുപ്പമായിരിക്കുമെന്നുമാണ് മുഹമ്മദ് ആമിറിന്റെ നിരീക്ഷണം.
ബാറ്റ് ചെയ്യാനായെത്തയാല്‍ അഭിഷേക് ശര്‍മയുടെ കൈകള്‍ തുറക്കാനുള്ള അവസരം നല്‍കരുത്. ഈ ലോകകപ്പില്‍ അമേരിക്കയുമായുള്ള ആദ്യ മല്‍സരത്തില്‍ ഇതാണ് കണ്ടത്. ഡീപ്പ് കവറില്‍ അവര്‍ ഒരു ഫീല്‍ഡറെ നിര്‍ത്തുകയും ചെയ്തു.
ഇന്നിങ്‌സിന്റെ തുടക്കത്തില്‍ സ്വിങ് ലഭിക്കുകയാണെങ്കില്‍ അവന്റെ ശരീരത്തിവു പുറത്തേക്കു പന്തെറിയണം. അപ്പോള്‍ ഷോട്ട് കളിക്കാന്‍ അഭിഷേകിന്റെ പക്കല്‍ പൊസിഷനില്ലാതെ വരും.
മറ്റൊരു തന്ത്രം മികച്ച സ്ലോ ബോളുകള്‍ പരീക്ഷിക്കുകയെന്നതാണ്. കാരണം അവന്‍ വളരെ ശക്തിയെടുത്ത് ഷോട്ട് കളിക്കുന്ന ബാറ്ററാണ്. അതുകൊണ്ടു സ്ലോ ബോളുകള്‍ക്കെതിരേയും ബുദ്ധിമുട്ടുമെന്നും ആമിര്‍ കൂട്ടിച്ചേര്‍ത്തു.