ടി20 ലോകകപ്പിന്റെ ഗ്രൂപ്പുഘട്ട മല്‍സങ്ങള്‍ കഴിഞ്ഞിട്ടും ഇന്ത്യന്‍ കുപ്പായത്തില്‍ ഇനിയും അക്കൗണ്ട് തുറന്നിട്ടില്ലാത്ത വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയ്‌ക്കെതിരേ പാകിസ്താന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ആമിര്‍. പാകിസ്താന്റെ യുവ ഓപ്പണറും ഓള്‍റൗണ്ടറുമായ സയീം അയൂബുമായാണ് ഇന്ത്യന്‍ താരത്തെ അദ്ദേഹം താരതമ്യം ചെയ്തത്. രണ്ടു പേരുടെയും വീക്ക്‌നെസ് ഇപ്പോള്‍ കൂടുതല്‍ പ്രകടമായിരിക്കുകയാണെന്നും ആമിര്‍ ചൂണ്ടിക്കാട്ടി.
ടൂര്‍ണമെന്റില്‍ ഹാട്രിക്ക് ഡെക്കുകളാണ് ലോക ഒന്നാം നമ്പര്‍ ബാറ്റര്‍ കൂടിയായ അഭിഷേക് ഇതിനകം സ്വന്തം പേരില്‍ കുറിച്ചിരിക്കുന്നത്.. ഇ വര്‍ഷം മാത്രം ഇതിനകം അഞ്ചു തവണ അദ്ദേഹം പൂജ്യത്തിന് ഔട്ടാവുകയും ചെയ്തിട്ടുണ്ട്. ഒരു പാക് ചാനലില്‍ സംസാരിക്കവെയാണ് അഭിഷേകിന്റെ ബാറ്റിങിലെ പ്രശ്‌നങ്ങളെ കുറിച്ച് ആമിര്‍ ചൂണ്ടിക്കാട്ടിയത്.

അഭിഷേക് ശര്‍മയുടെ ബാറ്റിങ് വീക്ക്‌നെസുളെ കുറിച്ച് മുഹമ്മദ് ആമിര്‍ ഇതിനകം തന്നെ വിലയിരുത്തല്‍ നടത്തിയിരുന്നു. ഇന്ത്യയും പാകിസ്താനും തമ്മില്‍ കൊളംബോയില്‍ നടന്ന മല്‍സരത്തിനു മുമ്പായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാക് ടീമിനെതിരേ ഡെക്കായ അഭിഷേക് ഇപ്പോള്‍ നെതര്‍ലാന്‍്ഡ്‌സിനെതിരേയും അക്കൗണ്ട് തുറക്കാതെ ക്രീസ് വിട്ടിരിക്കുകയാണ്.
നിങ്ങളുടെ സമ്മര്‍ദ്ദം കാരണമാണോ അഭിഷേക് മൂന്നാമതും ഡെക്കായതെന്നായിരുന്നു പാക് ചാനല്‍ ഷോയില്‍ ആമിറിനോടു തമാശ രൂപേണ ആങ്കറുടെ ചോദ്യം. പൊട്ടിച്ചിരിയോടെയാണ് ആമിര്‍ ഇതിനോടു പ്രതികരിച്ചത്.
എന്റെ സമ്മര്‍ദ്ദം കൊണ്ടൊന്നുമല്ല. അഭിഷേക് ശര്‍മയെ സയീം അബൂയുമായിട്ടാണ് ഞാന്‍ താരതമ്യം ചെയ്യുക. പിഎസ്എല്ലില്‍ (പാകിസ്താന്‍ സൂപ്പര്‍ ലീഗ്) കളിക്കാനെത്തിയപ്പോള്‍ സയീം അയൂബിനും ഇതു പോലെയുള്ള പ്രശ്‌നങ്ങളൂണ്ടായിരുന്നു.
അന്നു അവന്‍ നോ ലുക്ക് ഷോട്ടുകളെല്ലാം കളിക്കാറുണ്ടായിരുന്നു. സയീമിന്റെ ദൗര്‍ബല്യമെന്താണെന്ന് അന്ന് ആര്‍ക്കും അറിയില്ലായിരുന്നു. എവിടെയാണ് അവന്‍ പതറുകയെന്നും ആര്‍ക്കും പിടിയില്ലായിരുന്നു. ഒരേ ഭാഗത്തു കൂടി തന്നെയാണ് സയീം റണ്‍സും നേടിക്കൊണ്ടിരുന്നത്.
പക്ഷെ കൂടുതല്‍ മല്‍സരങ്ങളില്‍ കളിക്കാന്‍ ആരംഭിച്ചതോടെ അവന്റെ വീക്ക്‌നെസുകളും പുറത്തു വരാന്‍ തുടങ്ങി. ഇപ്പോള്‍ നോക്കൂ, മൂന്നാമത്തെയോ, നാലാമത്തെയോ സ്റ്റംപ് ലൈനില്‍ ബോള്‍ വരാന്‍ തുടങ്ങിയപ്പോള്‍ എന്തു ചെയ്യണമെന്ന് സയീമിന് തീരുമാനിക്കാന്‍ കഴിയുന്നില്ല.
ഈ ലോകകപ്പില്‍ തന്നെ ഇതിനകം രണ്ടു മല്‍സരങ്ങളില്‍ ഇതേ രീതിയിലാണ് അവന്‍ ഔട്ടായത്. ഓഫ്‌സൈഡിലെ തന്റെ ബാറ്റിങ് മെച്ചപ്പെടുത്തിയില്ലെങ്കില്‍ അവന്‍ ബുദ്ധിമുട്ടുക തന്നെ ചെയ്യും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഒരു ബാറ്ററുടെ ശക്തമായ ഏരിയയില്‍ ഒരിക്കലും ബൗളര്‍ പന്തെറിയില്ല. മറിച്ച് ആ ബാറ്റര്‍ക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന ഏരിയയില്‍ മാത്രമേ ബോള്‍ നല്‍കുകയുള്ളൂ.

ഓപ്പണിങ് ബാറ്ററാണെങ്കില്‍ നിങ്ങള്‍ക്കു എല്ലാ ഭാഗത്തേക്കും ഷോട്ടുകള്‍ കളിക്കാന്‍ കഴിയണം. അഭിഷേകിന്റെ കാര്യത്തിലും ഞാന്‍ നേരത്തേ ഇതു തന്നെയാണ് പറഞ്ഞിട്ടുള്ളത്. ഒരേ ഏരിയയില്‍ തന്നെ ഷോട്ട് കളിച്ച് റണ്ണെടുക്കുകയെന്നത് ഒരിക്കലും നടക്കില്ല.
തന്റെ സ്സോട്ടില്‍ ബോള്‍ നല്‍കിയാല്‍ അടിക്കാമെന്നതാണ് അഭിഷേകിന്റെ രീതി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇനി ഏകദിനത്തിലടക്കം കൂടുതല്‍ കളിക്കാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ക്കു ഇതു കൂടുതല്‍ ബോധ്യമാവും. സല്‍മാന്‍ അലി ആഗയും അഭിഷേകിനെ മിഡ്ഓണില്‍ ഫീല്‍ഡറുടെ കൈകളിലെത്തിച്ച് പുറത്താക്കിയത് നമ്മള്‍ കണ്ടു.
നെതര്‍ലാന്‍ഡ്‌സുമായുള്ള മല്‍സത്തില്‍ സംഭവിച്ചുതം ഇതാണ്. മിഡ് ഓണിലേക്കു കളിക്കാന്‍ ശ്രമിച്ചാണ് ക്ലീന്‍ബൗള്‍ഡായത്. അഭിഷേകിന് ഇപ്പോള്‍ തന്റെ സ്‌ട്രോങ് ഏരിയയില്‍ ബോള്‍ ലഭിക്കുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റ് നിങ്ങളെ തുറന്നു കാണിക്കുക തന്നെ ചെയ്യുമെന്നും ആമിര്‍ വിശദമാക്കി.