Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

T20 WC 2026: 0, 0!! ഇതിലും ഭേദം സഞ്ജു, അഭിഷേകിനെപ്പറ്റി ആ പ്രവചനം കൃത്യം, പക്ഷെ ഒരു ട്വിസ്റ്റ്

കൊളംബോ: ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ബാറ്റിങിലെ ഏറ്റവും വലിയ ദുരന്തമായി മാറിയിരിക്കകയാണ് വെടിക്കെട്ട് ഓപ്പണറും ലോക ഒന്നാം നമ്പര്‍ ബാറ്ററുമായ അഭിഷേക് ശര്‍മ. ടൂര്‍ണമെന്റില്‍ രണ്ടു മല്‍സരങ്ങളില്‍ കളിച്ചിട്ടും അദ്ദേഹത്തിനു അക്കൗണ്ട് തുറക്കാനായിട്ടില്ലെന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം.

മുംബൈയിലെ വാംഖഡെയില്‍ യുഎസ്എയുമായുള്ള ആദ്യ കളിയില്‍ ഡെക്കായി ക്രീസ് വിട്ട അഭിഷേക് ഇപ്പോഴിതാ പാകിസ്താനുമായുള്ള സൂപ്പര്‍ പോരാട്ടത്തിലും ഫ്‌ളോപ്പായി മാറി. ഒരിക്കല്‍ക്കൂടി അക്കൗണ്ട് തുറക്കാനാവാതെയാണ് അദ്ദേഹം ക്രീസ് വിട്ടത്. പാക് നായകന്‍ സല്‍മാന്‍ അലി ആഗയാണ് അഭിഷേകിന്റെ വമ്പന്‍ വിക്കറ്റ് സ്വന്തമാക്കിയത്.

ABHISHEK SHARMA

അഭിഷേകിന്റെ പുറത്താവല്‍

അസുഖം കാരണം നമീബിയയുമായുള്ള തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ പുറത്തിരുന്ന ശേഷമാണ് പാകിസ്താനെതിരേ അഭിഷേക് ശര്‍മ ഇന്ത്യന്‍ ഇലവനില്‍ തിരിച്ചെത്തിയത്. ഇതോടെ സഞ്ജു സാംസണിനു സ്ഥാനവും നഷ്ടമായി. പേസര്‍ ഷഹീന്‍ അഫ്രീഡിയെ കാത്തിരുന്ന് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്കു മുന്നില്‍ ആദ്യ ഓവര്‍ എറിയാനെത്തിയത് പാക് നായകന്‍ സല്‍മാന്‍ അലി ആഗയാണ്.

രണ്ടാമത്തെ ബോളില്‍ സിംഗിളുമായി ഇഷാന്‍ ഇന്ത്യയുടെ അക്കൗണ്ട് തുറന്നു. തുടര്‍ന്ന് അഭിഷേകിന് സ്‌ടൈക്ക്. തുടര്‍ച്ചയായ മൂന്നു ബോളില്‍ അഭിഷേകിന് റണ്ണൊന്നുമില്ല. തൊട്ടടുത്ത ബോളില്‍ അദ്ദേഹം പുറത്ത്. ഒരു പുള്‍ ഷോട്ടിനായിരുന്നു അഭിഷേകിന്റെ ശ്രമം. പക്ഷെ ടൈമിങ് പാടെ പാളിയപ്പോള്‍ ബോള്‍ നേരെ മിഡ് ഓണില്‍ ഷഹീന്‍ അഫ്രീഡിയുടെ കൈകളിലുമെത്തി.

ഇതോടെ പാകിസ്താന്റെ മുന്‍ ഓപ്പണിങ് ബാറ്റര്‍ അഹമ്മദ് ഷഹ്‌സാദിന്റെ പ്രവചനവും സത്യമായിരിക്കുകയാണ്. അഭിഷേക് ഈ കളിയില്‍ ഡെക്കാവുമെന്ന് ഒരു പാക് ചാനലിനോടു സംസാരിക്കവെ അദ്ദേഹം പ്രവചിച്ചിരുന്നു. പക്ഷെ വിക്കറ്റെടുക്കുക ഷഹീനായിരിക്കുമെന്നായിരുന്നു ഷഹ്‌സാദ് പറഞ്ഞത്. എന്നാല്‍ വിക്കറ്റ് ലഭിച്ചത് ആഗയ്ക്കാണെന്നു മാത്രം.

ഫോമില്‍ ഇടിവ്

കഴിഞ്ഞ വര്‍ഷം ടി20യില്‍ ഇന്ത്യക്കായി റണ്‍സ് വാരിക്കൂട്ടിയ അഭിഷേക് ശര്‍മയുടെ ഫോമില്‍ ഈ വര്‍ഷം വലിയ ഇടിവാണ് സംഭവിച്ചിട്ടുള്ളതെന്നു കാണാ. അവസാനമായി കൡച്ചിട്ടുള്ള ആറ് ഇന്നിങ്‌സുകളെടുത്താല്‍ നാലിലും അദ്ദേഹം ഡെക്കായിരുന്നുവെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം.

0, 68, 0, 30, 0, 0 എന്നിങ്ങനെയാണ് അവസാനത്തെ ആറു ടി20 ഇന്നിങ്‌സുകളില്‍ അഭിഷേകിന്റെ സ്‌കോറുകള്‍. പാകിസ്താനുമായുള്ള ഇന്നത്തെ കളിയില്‍ ഡെക്കായതോടെ വലിയൊരു നാണക്കേടും അഭിഷേകിനെ തേടിയെത്തി.

ടി20 ലോകകപ്പില്‍ പാകിസ്താനെതിരേ ഡെക്കായ മൂന്നാമത്തെ ഇന്ത്യന്‍ ഓപ്പണറായി അദ്ദേഹം മാറി. നിലവിലെ കോച്ച് കൂടിയായ ഗൗതം ഗംഭീര്‍ രണ്ടു തവണ ഡെക്കായപ്പോള്‍മുന്‍ നായകന്‍ രോഹിത് ശര്‍മ ഒരു തവണയും ഡെക്കായിട്ടുണ്ട്.

Story first published: Sunday, February 15, 2026, 19:50 [IST]
Other articles published on Feb 15, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+