അഹമ്മദാബാദ്: ലോക ഒന്നാം നമ്പര്‍ ബാറ്ററും ഇന്ത്യന്‍ വെടിക്കെട്ട് ബാറ്ററുമായ അഭിഷേക് ശര്‍മയുടെ കഷ്ടകാലം തീരുന്നില്ല. ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം ഇന്നിങ്‌സിലും അദ്ദേഹം ഡെക്കായി ക്രീസ് വിട്ടിരിക്കുകയാണ്. ഗ്രൂപ്പ് എയിലെ നാലാമത്തെയും അവസാനത്തെയും മല്‍സരത്തില്‍ നെതര്‍ലാന്‍ഡ്‌സിനെിരേയാണ് അഭിഷേകിന് അക്കൗണ്ട് തുറക്കാനാവാതെ മടങ്ങേ്ണ്ടി വന്നത്.
ഇന്ത്യന്‍ വംശജനായ ആര്യന്‍ ദത്തെറിഞ്ഞ ആദ്യ ഓവറിലെ മൂന്നാമത്തെ ഓവറില്‍ തന്നെയായിരുന്നു അദ്ദേഹത്തിന്റെ മടക്കം. ആദ്യത്തെ രണ്ടു ബോളിലും അക്കൗണ്ട് തുറക്കാന്‍ തുറക്കാന്‍ അഭിഷേകിനായില്ല. അടുത്ത ബോളില്‍ ക്ലീന്‍ ബൗള്‍ഡാവുകയും ചെയ്തു.

പുള്‍ ഷോട്ടിനായിരുന്നു അദ്ദേഹത്തിന്റെ ശ്രമമെങ്കിലും ടൈമിങ് പാളിയപ്പോള്‍ ലെഗ് സ്റ്റംപ് തെറിക്കുകയായിരുന്നു. വീണ്ടുമൊരു ഫ്‌ളോപ്പ് ഷോയ്ക്ക് പിന്നാലെ വന്‍ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ അഭിഷേക് നേരിടുന്നത്.
ടി20 ലോകകപ്പിന് തൊട്ടുമുമ്പ് ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്താക്കപ്പെട്ട ഏകദിന, ടെസ്റ്റ് ടീം ക്യാപ്റ്റനും യുവ സൂപ്പര്‍ താരവുമായ ശുഭ്മന്‍ ഗില്ലിനെ തിരികെ വിളിക്കൂയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ ആവശ്യപ്പെടുന്നത്. അഭിഷേക് ശര്‍മയെയും സഞ്ജു സാംസണിനെയും ലോകകപ്പിനു ശേഷം ടീമില്‍ നിന്നും ഒഴിവാക്കൂയെന്നും അവര്‍ പറയുന്നു.
ഈ ലോകകപ്പില്‍ ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാരായി ഇന്ത്യന്‍ ടീമിലെത്തിയ അഭിഷേക് ശര്‍മയുടെയും സഞ്ജു സാംസണിന്റെയും പ്രകടനം നോക്കൂ. അഭിഷേക് ഇതിനകം കളിച്ച മൂന്നു ഇന്നിങ്‌സുകളിലും ഡെക്കായപ്പോള്‍ സഞ്ജു ഏക മല്‍സരത്തില്‍ നേടിയത് 22 റണ്‍സുമാണ്. ഇപ്പോഴാണ് ശുഭ്മന്‍ ഗില്ലിന്റെ വില ഇന്ത്യ അറിഞ്ഞത്. ഈ രണ്ടു പേരേക്കാള്‍ ബാറ്റിങില്‍ വിശ്വസിക്കാവുന്ന താരമാണ് ഗില്‍.
ശുഭ്മന്‍ ഗില്‍ 20-30 കളില്‍ പുറത്തായപ്പോള്‍ പഴിച്ചവര്‍ എവിടെ? അഭിഷേക് ശര്‍മയെ പോലെ ഇത്രയും മല്‍സരങ്ങളില്‍ ഗില്‍ ഒരിക്കലും ഡെക്കായി മടങ്ങില്ല. ഈ ലോകകപ്പിനു ശേഷം ടി20യില്‍ ഇന്ത്യയുടെ ഫസ്റ്റ് ചോയ്‌സ് ഓപ്പണര്‍മാരായി ഗില്ലും ഇഷാന്‍ കിഷനും വേണം. ടീമിന് ഏറ്റവും പെര്‍ഫെക്ട് ഓപ്പണിങ് ജോടികകളും ഇവര്‍ തന്നെയാണ്. ഒരാള്‍ തകര്‍ത്തടിക്കുമ്പോള്‍ മറ്റൊരാള്‍ ഇന്നിങ്‌സിനു സ്ഥിരതയും നല്‍കും- എന്നിങ്ങനെയാണ് സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.

നെതര്‍ലാന്‍ഡ്‌സുമായുള്ള മല്‍സരത്തിലെ ഡെക്കോടെ നാണക്കേടിന്റെ ഓള്‍ടൈം ലിസ്റ്റിലും അഭിഷേക് ശര്‍മ ഇടം നേടിയിരിക്കുകയാണ്. ഊ കലണ്ടര്‍ വര്‍ഷത്തില്‍ അദ്ദേഹത്തിന്റെ അഞ്ചാമത്തെ ഡെക്ക് കൂടിയാണിത്.
നേരത്തേ ന്യൂസിലാന്‍ഡുമായുള്ള അഞ്ചു മല്‍സസരങ്ങളുടെ പരമ്പരയില്‍ രണ്ടെണ്ണത്തില്‍ അഭിഷേക് ഡെക്കായിരുന്നു. ഇതിനു പിന്നാലെയാണ് ടി20 ലോകകപ്പില്‍ ഹാട്രിക് ഡെക്കുകളും അദ്ദേഹം കുറിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര ടി20യില്‍ ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവുമധികം ഡെക്കുകളെന്ന ലോക റെക്കോര്‍ഡ് പാകിസ്താന്റെ സയീം അയൂബിന്റെ പേരിലാണ്. കഴിഞ്ഞ വര്‍ഷമാണ് ആറു ഡെക്കുകളുമായി അദ്ദേഹം നാണക്കേടിന്റെ റെക്കോര്‍ഡിട്ടത്. ഇതിനു തൊട്ടരികെ ഇപ്പോള്‍ അഭിഷേകും എത്തി. ഇനിയൊരു കളിയില്‍ കൂടി ഡെക്കായാല്‍ സയീമിനൊപ്പം ഇന്ത്യന്‍ ഓപ്പണറുമെത്തും.
അഭിഷേകിനെ കൂടാതെ ഒരു കലണ്ടര്‍ വര്‍ഷം അഞ്ചു തവണ ഡെക്കായവര്‍ തായ്‌ലാന്‍ഡിന്റെ ചലോവോങ് ചാപേസ്യന്‍, നേപ്പാളിന്റെ കുശാല്‍ ബുര്‍ട്ടല്‍, ഇന്തോനേഷ്യയുടെ ധര്‍മ കെസുമ., ബംഗ്ലാദശിന്റ പര്‍വേസ് ഹൊസെയ്ന്‍ ഇമോണ്‍ എന്നിവരാണ്,