For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: വിന്‍ഡീസിനെതിരേ അഭിഷേക് ചെയ്യേണ്ടതെന്ത്? ഒരു കാര്യം ശ്രദ്ധിക്കൂ, എബിഡിയുടെ ഉപദേശമറിയാം

ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടിം സൂപ്പര്‍ എട്ടിലെ ജീവന്‍മരണ പോരിന് തയ്യാറെടുക്കവെ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മയ്ക്ക് ഉപദേശവുമായി സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്. സിംബാബ്‌വെയുമായുള്ള അവസാന സൂപ്പര്‍ എട്ട് പോരില്‍ ഫിഫ്റ്റിയുമായി അദ്ദേഹം ഫോമിലേക്കു മടങ്ങിയെത്തുന്നതിന്റെ സൂചനകള്‍ നല്‍കിയിരുന്നു.

T20 WC 2026: വിന്‍ഡീസിനെ വീഴ്ത്തുമോ ഇന്ത്യ? ഫലമിങ്ങനെ!! വൈറലായി എഐ പ്രവചനംT20 WC 2026: വിന്‍ഡീസിനെ വീഴ്ത്തുമോ ഇന്ത്യ? ഫലമിങ്ങനെ!! വൈറലായി എഐ പ്രവചനം

വെസ്റ്റ് ഇന്‍ഡീസിനെതിരേ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കാനിരിക്കുന്ന സൂപ്പര്‍ എട്ട് പോരാട്ടം ഇന്ത്യയെ സംബന്ധിച്ച് ഡു ഓര്‍ ഡൈ തന്നെയാണ്. രണ്ടു ടീമുകള്‍ക്കും ഈ മല്‍സരം ക്വാര്‍ട്ടര്‍ ഫൈനലിന് തുല്യമാണ്. കാരണം ജയിക്കുന്നവര്‍ സെമിയിലേക്കു മുന്നേറുമ്പോള്‍ തോല്‍ക്കുന്നവര്‍ പുറത്താവുകയും ചെയ്യും.

ABHISHEK SHARMA T20 WC 2026

അഭിഷേകിനുള്ള ഉപദേശം

ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മിലുള്ള സൂപ്പര്‍ എട്ട് പോരാട്ടത്തെ കുറിച്ച് സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് അഭിഷേക് ശര്‍മ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളെ കുറിച്ച് എബി ഡിവില്ലിയേഴ്‌സ് ഉപദേശിച്ചത്.

'അഭിഷേക് ശര്‍മ ഇപ്പോള്‍ ഫോമൗട്ടണ്. പക്ഷെ വളരെ അപകടകാരിയായ പ്ലെയയറാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരേ അഭിഷേകിനെ ഇന്ത്യക്കു ആവശ്യമാണ്. വളരെയധികം സമ്മര്‍ദ്ദമുണ്ടാക്കുന്ന മല്‍സരമാണിത്. ഈ കളിയില്‍ അഭിഷേകിനും സമ്മര്‍ദ്ദമുണ്ടാവും. കാരണം രാജ്യം മുഴുവന്‍ അദ്ദേഹം പെര്‍ഫോം ചെയ്യണമെന്ന്് ആഗ്രഹിക്കുന്നവരാണ്.

T20 WC 2026: ആമിറിനെ തള്ളി ഹഫീസ്!! അഭിഷേക് കിടിലന്‍ താരം, കോച്ചെങ്കില്‍ ചെയ്യുക ഇങ്ങനെT20 WC 2026: ആമിറിനെ തള്ളി ഹഫീസ്!! അഭിഷേക് കിടിലന്‍ താരം, കോച്ചെങ്കില്‍ ചെയ്യുക ഇങ്ങനെ

കഴിഞ്ഞ കുറച്ചു മാസങ്ങളായി ഒരു ബാറ്ററെന്ന നിലയില്‍ അഭിഷേക് ഒരു നിലവാരം സെറ്റ് ചെയ്തിട്ടുമുണ്ട്. ഇതു തീര്‍ച്ചയായും ഒരു താരത്തിനു മേല്‍ ഉണ്ടാവുക തന്നെ ചെയ്യും. എന്നാല്‍ എനിക്കു അഭിഷേകിനോടു പറയാനുള്ളത് നിങ്ങള്‍ എന്തിലാണോ നല്ലത് അതില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂയെന്നാണ്. അടിസ്ഥാനപരമായ കാര്യങ്ങള്‍ ചെയ്യുന്നതിലും നല്ലതായിരിക്കണം.

ക്രിക്കറ്റ് ബോളിലെ നോക്കുക, നന്നായി ശ്വാസം വിടുകയും ചെയ്യുക. ബോള്‍ കാണുന്നുണ്ടെന്നു അഭിഷേക് ഉറപ്പ് വരുത്തണം. ബൗളല്‍മാര്‍ നിങ്ങളെ കടന്നാക്രമിക്കാന്‍ നോക്കുന്നുണ്ടെങ്കില്‍ അവരെ തിരിച്ചയക്കുക.

ഒരു ദീര്‍ഘ ശ്വാസം വിടുക, ബോളിനെ നിലത്തു തന്നെ നിര്‍ത്തുന്നതിനൊപ്പം ബാറ്റിങില്‍ അടിസ്ഥാന പരമായ കാര്യങ്ങള്‍ ചെയ്യുക. അക്കൗണ്ട് തുറക്കാന്‍ ശ്രമിക്കണം. തുടക്കത്തില്‍ വലിയ ഷോട്ടുകള്‍ക്കായി ശ്രമിക്കരുതെന്നും അഭിഷേകിനെ എബിഡി ഉപദേശിക്കുകയാണ്.

ഷോക്കിങ്.. സഞ്ജുവിനെ തള്ളിപ്പറഞ്ഞ് സൂര്യ!!! ഗംഭീറിനെ തടഞ്ഞു, ഇല്ലെങ്കില്‍ ആ മല്‍സരം കളിച്ചേനെഷോക്കിങ്.. സഞ്ജുവിനെ തള്ളിപ്പറഞ്ഞ് സൂര്യ!!! ഗംഭീറിനെ തടഞ്ഞു, ഇല്ലെങ്കില്‍ ആ മല്‍സരം കളിച്ചേനെ

അഭിഷേകിന്റെ പ്രകടനം

ടി20 ലോകകപ്പില്‍ ഇത്തവണ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയ താരങ്ങളിലൊരാളാണ് അഭിഷേക് ശര്‍മ. ടീമിന്റെ എക്‌സ് ഫാക്ടറെന്നായിരുന്നു ടൂര്‍ണമെന്റിനു മുമ്പ് അദ്ദേഹം ചൂണ്ടിക്കാട്ടപ്പെട്ടിരുന്നത്. പക്ഷെ ബാറ്റിങില്‍ അഭിഷേക് നനഞ്ഞ ഫടക്കമായി മാറി.

ABHISHEK SHARMA T20 WC 2026

അഞ്ചിന്നിങ്‌സുസളിലായി 14 എന്ന മോശ ശരാശരിയില്‍ 140 സ്‌ട്രൈക്ക് റേറ്റോടെ വെറും 70 റണ്‍സ് മാത്രമേ അദ്ദേഹം സ്‌കോര്‍ ചെയ്തിട്ടുള്ളൂ. സിംബാബ്‌വെയുമായുള്ള അവസാന സൂപ്പര്‍ എട്ട് മല്‍സരത്തില്‍ നേടിയ 55 റണ്‍സ് മാത്രമേ അഭിഷേകിന് എടുത്തു കാണിക്കാനുള്ളൂ.

ഗ്രൂപ്പുഘട്ടത്തിലെ നാലു മല്‍സരങ്ങളില്‍ ഒന്ന് അസുഖം കാരണം നഷ്ടമായ അദ്ദേഹം ശേഷിച്ച മൂന്നെണ്ണത്തിലാണ് ഇറങ്ങിയത്. ഇവയിലെല്ലാം ഡെക്കാവുകയും ചെയ്തു. സൂപ്പര്‍ എട്ടിലാണ് അഭിഷേക് ഫോമിലേക്ക് മടങ്ങിയെത്തുന്നതിന്റെ സൂചനകള്‍ നല്‍കിയത്. സൗത്താഫ്രിക്കയ്‌ക്കെതിരേ 15 റണ്‍സ് നേടിയതിനു പിന്നാലെയാണ് അദ്ദേഹം ഈ ടൂര്‍ണമെന്റിലെ കന്നി ഫിഫ്റ്റിയും കണ്ടെത്തിയത്.

Story first published: Sunday, March 1, 2026, 15:43 [IST]
Other articles published on Mar 1, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+