For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

T20 WC 2026: ഇത് 2007ലെ റീപ്ലേ? എല്ലാം കിറുകൃത്യം!!! കപ്പും ഇന്ത്യക്കു തന്നെ; കാരണമറിയാം

ടി20 ലോകകപ്പിന്റെ സൂപ്പര്‍ എട്ടില്‍ തുടക്കം പാളിയെങ്കിലും ടീം ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്താമെന്ന ശുഭപ്രതീക്ഷയില്‍ തന്നെയാണ്. സൗത്താഫ്രിക്കയോടു 76 റണ്‍സിന്റെ വന്‍ പരാജയമാണ് കഴിഞ്ഞ മല്‍സരത്തില്‍ ഇന്ത്യക്കു നേരിട്ടത്. എങ്കിലും സെമി ഫൈനലിലെത്താന്‍ സൂര്യകുമാര്‍ യാദവിനും സംഘത്തിനും മുന്നില്‍ ഇനിയും അവസരമുണ്ട്.

ഇതിനിടെ 2007ലെ പ്രഥമ ടി20 ലോകകപ്പും ഇത്തവണത്തെ ടൂര്‍ണമെന്റും തമ്മിലുള്ള അതിശയിപ്പിക്കുന്ന സാമ്യത വലിയ ചര്‍ച്ചയായിരിക്കുകയാണ്. അന്നത്തേതു പോലെ ഇന്ത്യയുടെ കിരീട വിജയത്തിലേക്കാണ് ഇത്തവണയും കാര്യങ്ങളുടെ പോക്കെന്നു തന്നെ പറയേണ്ടി വരും. ഇതിന്റെ കാരണമെന്താണെന്നു നമുക്കു നോക്കാം.

MS DHONI T20 WC 2026

2007ല്‍ സംഭവിച്ചത്

ഐസിസിയുടെ പ്രഥമ ടി20 ലോകകപ്പിനു 2007ല്‍ വേദിയായത് സൗത്താഫ്രിക്കയാണ്. അന്നു പുതിയ നായകന്‍ എംഎസ് ധോണിക്കു കീഴിലായിരുന്നു ടീം ഇന്ത്യ കിരീടമുയര്‍ത്തിയത്. അദ്ദേഹത്തിനു കീഴില്‍ ടീം കളിച്ച പ്രഥമ ഐസിസി ടൂര്‍ണമെന്റ് കൂടിയായിരുന്നു അത്. ഇത്തവണത്തെ ലോകകപ്പെടുത്താല്‍ സൂര്യകുമാര്‍ യാദവിനു കീഴില്‍ ഇന്ത്യയുടെ കന്നി ഐസിസി ടൂര്‍ണമെന്റാണിത്.

2007ലെയും ഇത്തവണത്തെയും ടി20 ലോകകപ്പുകള്‍ തമ്മിലുള്ള സാമ്യതകളുടെയും തുടക്കം ഇവിടെ നിന്നു ആരംഭിക്കുന്നു. അന്നു ഇന്ത്യയും ചിരവൈരികളായ പാകിസ്താനും ഒരേ ഗ്രൂപ്പില്‍ തന്നെയായിരുന്നു. പാക് പടയെ ടൈക്കൊടുവില്‍ ബൗള്‍ ഔട്ടില്‍ ഇന്ത്യ തോല്‍പ്പിക്കുകയും ചെയ്തു.

ഇത്തവണയും ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ് പോരിനിറങ്ങിയത്. 61 റണ്‍സിന്റെ ആധികാരിക വിജയവും ഇന്ത്യ സ്വന്തമാക്കി. ഗ്രൂപ്പ് ജേതാക്കളായാണ് രണ്ടു തവണയും ഇന്ത്യ സൂപ്പര്‍ എട്ടിലേക്കു മുന്നേറിയത്.

മറ്റൊരു സാമ്യത കൂടി 2007ലെയും ഈ വര്‍ഷത്തെയും ലോകകപ്പിന്റെ ഗ്രൂപ്പൂഘട്ടത്തിലുണ്ട്. അന്നു ഗ്രൂപ്പുഘട്ടത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയെ സിംബാബ്‌വെ അട്ടിമറിച്ചിരുന്നു. ഈ ടൂര്‍ണമെന്റിലും ഇതു തന്നെയാണ് കണ്ടത്. കിരീട ഫേവറിറ്റുകളായെത്തിയ ഓസീസിനെ ഗ്രൂപ്പുഘട്ടത്തില്‍ സിംബാബ്‌വെ ഞെട്ടിക്കുകയായിരുന്നു.

INDIAN TEAM T20 WC 2026

2007ല്‍ സൂപ്പര്‍ എട്ടിലെ ആദ്യ കളി തോറ്റു കൊണ്ടായിരുന്നു ഇന്ത്യയുടെ തുടക്കം. കരുത്തരായ ന്യൂസിലാന്‍ഡിനോടാണ് ടീം കീഴടങ്ങിയത്. എന്നാല്‍ ഈ തോല്‍വിയില്‍ നിന്നും പാഠമുള്‍ക്കൊണ്ട് സട കുടഞ്ഞെഴുന്നേറ്റ ഇന്ത്യ ശേഷിച്ച രണ്ടു സൂപ്പര്‍ എട്ടിലെ ശേഷിച്ച രണ്ടു മല്‍സരങ്ങളും ജയിച്ച് മുന്നേറി. അതിനു ശേഷം സെമിയും പിന്നാലെ ഫൈനലും ജയിച്ചാണ് കുട്ടി ക്രിക്കറ്റിലെ രാജാക്കന്‍മാരായി മാറിയത്.

സമാനമായ കാര്യങ്ങള്‍ തന്നെയാണ് ഈ ലോകകപ്പിലും അരങ്ങേറിയത്. സൗത്താഫ്രിക്കയുമായുള്ള ആദ്യ സൂപ്പര്‍ എട്ട് മല്‍സരം ഇന്ത്യ തോറ്റു കഴിഞ്ഞു. എന്നാല്‍ ഫൈനലുള്‍പ്പെടെ ശേഷിച്ച നാലു കളികളും ജയിച്ച് വീണ്ടുമൊരു ലോക കിരീടമുയര്‍ത്താന്‍ ഇന്ത്യക്കു ഇനിയും സാധിക്കും.

അത്തരമൊരു വമ്പന്‍ അദ്ഭുതത്തിനു വേണ്ടിയാണ് ഇന്ത്യന്‍ ആരാധകരും ആവേശത്തോടെ കാത്തിരിക്കുന്നത്. അടുത്ത മാസം എട്ടിന് നടക്കാനിരിക്കുന്ന കലാശപ്പോരില്‍ കപ്പുയര്‍ത്താനുള്ള സൂര്യക്കു തന്നെയാവുമോ? ആ ഉത്തരത്തിനായി ഇനി അധികം കാത്തിരിക്കേണ്ടിയും വരില്ല.

Story first published: Tuesday, February 24, 2026, 11:10 [IST]
Other articles published on Feb 24, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+