Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വീണ്ടും ഹീറോയായി മലാന്‍; ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര തൂത്തുവാരി ഇംഗ്ലണ്ട്

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര തൂത്തുവാരി സന്ദര്‍ശകരായ ഇംഗ്ലണ്ട്. ആദ്യ രണ്ട് മത്സരവും ജയിച്ച് പരമ്പര നേരത്തെ ഉറപ്പിച്ച ഇംഗ്ലണ്ട് മൂന്നാം മത്സരത്തില്‍ 9 വിക്കറ്റിനാണ് ആതിഥേയരെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 191 എന്ന വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും 17.4 ഓവറില്‍ വെറും ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് വിജയം പിടിച്ചെടുത്തു. ഡേവിഡ് മലാന്റെ (99*) വെടിക്കെട്ട് പ്രകടനമാണ് ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയമൊരുക്കിയത്. രണ്ടാം മത്സരത്തിലും മലാനാണ് ഇംഗ്ലണ്ടിന് വിജയമൊരുക്കിയത്.

സ്‌കോര്‍

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ആതിഥേയര്‍ക്ക് തരക്കേടില്ലാത്ത സ്‌കോര്‍ തന്നെ നേടാനായി. ക്വിന്റന്‍ ഡീകോക്കും (12 പന്തില്‍ 17) ടെംബ ബവുമയും (26 പന്തില്‍ 32),റീസ ഹെന്‍ഡ്രിക്‌സും (14 പന്തില്‍ 13) പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും മൂന്നാം വിക്കറ്റിലെ ഫഫ് ഡുപ്ലെസിസ് (37 പന്തില്‍ 52) റാസി വാന്‍ ഡെര്‍ ഡൂസന്‍ (32 പന്തില്‍ 74) അപരാജിത കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയ്ക്ക് വലിയ സ്‌കോര്‍ സമ്മാനിച്ചത്. 127 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ടീമിന് നേടിക്കൊടുത്തത്. ഡുപ്ലെസിസ് 5 ഫോറും മൂന്ന് സിക്‌സറും പറത്തിയപ്പോള്‍ റാസി 5 വീതം ഫോറും സിക്‌സും അടിച്ചെടുത്തു. ഇംഗ്ലണ്ടിനുവേണ്ടി ബെന്‍ സ്റ്റോക്‌സ് രണ്ടും ക്രിസ് ജോര്‍ദാന്‍ 1 വിക്കറ്റും നേടി.

ഇംഗ്ലണ്ടിനെ ഞെട്ടിക്കാനായി

പ്രതീക്ഷയോടെ പന്തെറിയാനെത്തിയ ആതിഥേയര്‍ക്ക് തുടക്കത്തില്‍ത്തന്നെ ഇംഗ്ലണ്ടിനെ ഞെട്ടിക്കാനായി. ഓപ്പണര്‍ ജേസന്‍ റോയിയെ (14 പന്തില്‍ 16) ആന്‍ റിച്ച് നോക്കിയേ മടക്കിയെങ്കിലും പിന്നീടങ്ങോട്ട് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍മാരുടെ വെടിക്കെട്ട് നോക്കി നില്‍ക്കാനെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കായുള്ളു. ജോസ് ബട്‌ലറും (46 പന്തില്‍ 67) ഡേവിഡ് മലാനും (47 പന്തില്‍ 99) ചേര്‍ന്ന് ആതിഥേയരെ അടിച്ചുപറത്തി. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ബട്‌ലറെപ്പോലും കാഴ്ചക്കാരനാക്കുന്ന പ്രകടനമാണ് മലാന്‍ പുറത്തെടുത്തത്.

താരം മലാനാണ്

11 ഫോറും 5 സിക്‌സുമാണ് മലാന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ബട്‌ലര്‍ 5 സിക്‌സും 3 ഫോറും നേടി. 167 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് ഉണ്ടാക്കിയത്. കഗിസോ റബാദ ഇല്ലാതെ ഇറങ്ങിയത് ദക്ഷിണാഫ്രിക്കയ്ക്ക് കടുത്ത തിരിച്ചടിയായി. രണ്ടാം മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയോടെ ടീമിനെ വിജയത്തിലേക്ക് നയിച്ചത് മലാനായിരുന്നു. കളിയിലെയും പരമ്പരയിലും താരം മലാനാണ്.

ദക്ഷിണാഫ്രിക്ക

ദക്ഷിണാഫ്രിക്കയെ സംബന്ധിച്ച് വലിയ നാണക്കേടുണ്ടാക്കുന്ന പരമ്പരയാണിത്. സ്വന്തം തട്ടകത്തില്‍ ഇത്തരത്തില്‍ വലിയ നാണക്കേട് നേരിടേണ്ടി വന്നത് നായകനെന്ന നിലയില്‍ ഡീകോക്കിനും തിരിച്ചടിയാണ്. പഴയ ദക്ഷിണാഫ്രിക്കന്‍ ടീമിന് ചീത്തപ്പേരുണ്ടാക്കുന്ന നിരയാണ് ഇന്നത്തെ ദക്ഷിണാഫ്രിക്ക. ടി20 ലോകകപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ പ്രകടന നിലവാരം ഉയര്‍ത്തേണ്ടത് അത്യാവശ്യമാണ്.

Story first published: Wednesday, December 2, 2020, 9:01 [IST]
Other articles published on Dec 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+