For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്- രാഹുല്‍ ഓപ്പണിങ് സഖ്യം ഇനിയില്ല! പകരം ടി20യില്‍ ഗില്‍- ജയ്‌സ്വാള്‍ ജോടി, കാരണമറിയാം

ഐസിസിയുടെ ടി20 ലോകകപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെ ഇന്ത്യന്‍ ടീമില്‍ വലിയ അഴിച്ചുപണികള്‍ ഉടനെ കാണാന്‍ സാധിക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇതിന്റെ ആദ്യ പടിയായിട്ടാണ് കഴിഞ്ഞ വര്‍ഷത്തെ ടി20 ലോകകപ്പിനു ശേഷം രോഹിത് ശര്‍മ, വിരാട് കോലി എന്നീ വമ്പന്‍മാരെ ടി20യിലേക്കു ഒരിക്കല്‍പ്പോലും പരിഗണിക്കാതിരുന്നത്. തുടര്‍ന്നും ഇതു തന്നെയായിരിക്കും ബിസിസിഐ പിന്തുടരാന്‍ പോവുന്നതെന്നാണ് വിവരം. സീനിയേഴ്‌സിനെ മാറ്റിനിര്‍ത്തി ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ ടി20യിയില്‍ ഒരു യുവനിരയെ വാര്‍ത്തെടുക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്.

ഐപിഎല്‍ ഉള്ളതിനാല്‍ തന്നെ പ്രതിഭാശാലികളായ യുവതാരങ്ങളുടെ കാല്യത്തില്‍ ഇന്ത്യക്കു യാതൊരു പഞ്ഞവുമില്ല. ഏതൊക്കെ സീനിയര്‍ താരത്തെ ഒഴിവാക്കിയാലും പകരം വയ്ക്കാവുന്ന, ഭാവി സൂപ്പര്‍ താരമാവാന്‍ മിടുക്കുള്ള യുവതാരങ്ങള്‍ നമുക്കുണ്ട്. ടി20 ഫോര്‍മാറ്റില്‍ കഴിഞ്ഞ ലോകകപ്പ് വരെ നായകന്‍ രോഹിത്തും മുന്‍ വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും ചേര്‍ന്നായിരുന്നു ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്.

GILL- JAISWAL

എന്നാല്‍ രോഹിത് കരിയറിന്റെ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുകയാണ്. രാഹുലാവട്ടെ ടി20 ഫോര്‍മാറ്റിനു ഒട്ടും അനുയോജ്യനല്ലാത്ത ബാറ്ററുമായി മാറുകയും ചെയ്തിരിക്കുകയാണ്. മോശം സ്‌ട്രൈക്ക് റേറ്റ് തന്നെയാണ് ഇതിനു പ്രധാന കാരണം. അതിനാല്‍ തന്നെ രാഹുലിന് ഈ ഫോര്‍മാറ്റില്‍ വലിയൊരു ഭാവി ഇനിയില്ലെന്നുറപ്പാണ്.

ഇത്തവണത്തെ ഐപിഎല്ലില്‍ രാഹുല്‍ ശക്തമായി തിരിച്ചുവരുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. പരിക്കേറ്റ് പിന്‍മാറും മുമ്പ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി അദ്ദേഹം കളിച്ചത് ഒമ്പതു മല്‍സരങ്ങളാണ്. ഇവയില്‍ 113.22 എന്ന മോശം സ്‌ട്രൈക്ക് റേറ്റില്‍ നേടിയത് 274 റണ്‍സുമായിരുന്നു.

ഈ പ്രകടനം പരിഗണിക്കുമ്പോള്‍ അന്താരാഷ്ട്ര ടി20യില്‍ രാഹുലിന് ഇനിയൊരു ഭാവിയില്ലെന്ന കാര്യം ഉറപ്പിക്കാം. എങ്കിലും ടെസ്റ്റിലും ഏകദിനത്തിലും ഇനിയും മികച്ച ഇന്നിങ്‌സുകള്‍ അദ്ദേഹത്തിനു കളിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രോഹിത് ശര്‍മയ്ക്കും ബാറ്ററെന്ന നിലയില്‍ ഈ ഐപിഎല്‍ ഒരു ഗുണവും ചെയ്തിട്ടില്ല. 11 മല്‍സരങ്ങളില്‍ നിന്നും ഹിറ്റ്മാന്റെ സമ്പാദ്യം 191 റണ്‍സാണ്. 124.84 സ്‌ട്രൈക്ക് റേറ്റോടെയാണിത്.

കഴിഞ്ഞ ടി20 ലോകകപ്പിനു ശേഷം പുതിയ ബാറ്റിങ് സെന്‍സേഷന്‍ ശുഭ്മന്‍ ഗില്ലും വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനും ചേര്‍ന്നായിരുന്നു ഈ ഫോര്‍മാറ്റില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ഇഷാന്റെ സ്ലോ ബാറ്റിങ് പലപ്പോഴും ഇന്ത്യക്കു തിരിച്ചടിയാവുന്നുണ്ട്. മാത്രമല്ല ശക്തമായ ബൗളിങ് ലൈനപ്പുള്ള ടീമുകള്‍ക്കെതിരേ താരം സ്‌കോര്‍ ചെയ്യാനും പാടുപെടുകയാണ്.

YASHASVI JAISWAL

അതുകൊണ്ടു തന്നെ ഇഷാനു പകരം പുതിയ സെന്‍സേഷനായി മാറിക്കൊണ്ടിരിക്കുന്ന യശസ്വി ജയ്‌സ്വാളിനെ ഓപ്പണിങ് റോളിലേക്കു കൊണ്ടുവരാനാണ് ഇന്ത്യയുടെ നീക്കം. ഗില്‍- ജയ്‌സ്വാള്‍ ജോടി ടി20യില്‍ ഇന്ത്യയുടെ ഏറ്റവും അപകടകാരികളായ ഓപ്പണിങ് സഖ്യമായി മാറുമെന്നുറപ്പാണ്. മാത്രമല്ല വലംകൈ- ഇടംകൈ കോമ്പിനേഷന്‍ കോമ്പിനഷന്‍ ആണെന്നതും ഈ സഖ്യത്തെ ഉത്തമ ജോടികളാക്കി മാറ്റുന്നു. ഐപിഎല്ലിനു ശേഷമുള്ള ആദ്യ വൈറ്റ് ബോള്‍ പരമ്പരയില്‍ തന്നെ ജയ്‌സ്വാളിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താനുള്ള സാധ്യത കൂടുതലാണ്.

ഈ ഐപിഎല്ലില്‍ ജയ്‌സ്വാളും ഗില്ലും ബാറ്റിങില്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സിനായി 12 മല്‍സരങ്ങളില്‍ ജയ്‌സ്വാള്‍ വാരിക്കൂട്ടിയത് 575 റണ്‍സാണ്. 52.27 ശരാശരിയില്‍ 167.15 എന്ന കിടിലന്‍ സ്‌െേട്രെക്ക് റേറ്റോടെയാണിത്. ഒരു സെഞ്ച്വറിയും നാലു ഫിഫ്റ്റികളും ജയ്‌സ്വാള്‍ ഇതിനകം നേടിക്കഴിഞ്ഞു. ഗില്ലാവട്ടെ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി 12 മല്‍സരങ്ങളില്‍ നിന്നും 475 റണ്‍സെടുത്തിട്ടുണ്ട്. നാലു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും. 141.36 സ്‌ട്രൈക്ക് റേറ്റും ഗില്ലിനുണ്ട്.

Story first published: Saturday, May 13, 2023, 12:08 [IST]
Other articles published on May 13, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+