ചാമ്പ്യൻസ് ട്രോഫിക്ക് ശേഷം രോഹിത്, ഇപ്പോൾ സൂര്യ! ഇതെന്താ കുട്ടിക്കളിയോ? ക്യാപ്റ്റൻസി മാറ്റത്തിൽ സെവാഗ്!
ഇന്ത്യൻ ക്രിക്കറ്റിനെ പിടിച്ചുലച്ചുകൊണ്ട് ടി20 ടീമിന്റെ നായകസ്ഥാനത്തെ ചൊല്ലി പുതിയൊരു വിവാദം പുകയുകയാണ്. അടുത്തിടെ ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച സൂര്യകുമാർ യാദവിനെ മാറ്റി പകരം ശ്രേയസ് അയ്യരെ പുതിയ നായകനാക്കാൻ ബിസിസിഐ ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഈ അപ്രതീക്ഷിത നീക്കത്തിനെതിരെ ബിസിസിഐക്കും സെലക്ടർമാർക്കും നേരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സെവാഗ് തന്നെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്.
പന്തിനെ മാറ്റിയത് എന്തിന്? ഇംഗ്ലണ്ടിൽ തകർത്തടിച്ചിട്ടും പന്തിന് തിരിച്ചടിയോ? സെലക്ടർമാരെ പഞ്ഞിക്കിട്ട് മുൻതാരം
"കളിക്കാർക്ക് സുരക്ഷിതത്വം ഇല്ലാതാകും"
ഇത്തരത്തിലുള്ള സെലക്ഷൻ രീതികളാണ് തുടരുന്നതെങ്കിൽ കളിക്കാർക്ക് ടീമിലുള്ള സുരക്ഷിതത്വം നഷ്ടപ്പെടുമെന്ന് സെവാഗ് തുറന്നടിച്ചു. മുൻപ് ചാമ്പ്യൻസ് ട്രോഫി ജയിച്ചതിന് തൊട്ടുപിന്നാലെ രോഹിത് ശർമ്മയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. ഇപ്പോൾ ഇതാ, ഇന്ത്യയെ ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച സൂര്യകുമാർ യാദവിനെ മാറ്റി പകരം ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കാൻ പോകുന്നു എന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ഒരു കളിക്കാരനെ സംബന്ധിച്ച് ഇത് അംഗീകരിക്കാൻ ഒട്ടും എളുപ്പമല്ലെന്നും വളരെ ബുദ്ധിമുട്ടേറിയ കാര്യമാണെന്നും സെവാഗ് വ്യക്തമാക്കി.

ലോകകപ്പ് ജയിച്ച ക്യാപ്റ്റന് അർഹിച്ച ബഹുമാനം വേണം
ഒരു ലോകകപ്പ് നേടിയ ക്യാപ്റ്റനോട് എപ്പോഴും വലിയ ബഹുമാനവും ആദരവും കാണിക്കണമെന്നാണ് സെവാഗിന്റെ പക്ഷം. സൂര്യകുമാർ യാദവിന് ഇപ്പോൾ ലഭിക്കുന്നതിനേക്കാൾ വലിയ ബഹുമാനം അർഹിക്കുന്നുണ്ട്. അദ്ദേഹം ഒരു മോശം കളിക്കാരനല്ല, മറിച്ച് ടി20 ക്രിക്കറ്റിലെ തന്നെ ഏറ്റവും മികച്ച മാച്ച് വിന്നറാണ്. ഏതൊരു കളിക്കാരനും കരിയറിൽ ചില മോശം സമയങ്ങളിലൂടെ കടന്നുപോയേക്കാം. ആ സമയത്ത് സെലക്ടർമാർ അദ്ദേഹത്തിന് കുറച്ചുകൂടി അവസരങ്ങൾ നൽകി പിന്തുണയ്ക്കുകയാണ് ചെയ്യേണ്ടിയിരുന്നത്.
സെലക്ടർമാരുടേത് വളരെ മോശം തീരുമാനം
സെലക്ടർമാരുടെ ഈ പുതിയ തീരുമാനത്തിൽ താൻ ഒട്ടും സന്തുഷ്ടനല്ലെന്ന് സെവാഗ് വ്യക്തമാക്കുന്നു. തന്റെ വ്യക്തിപരമായ അഭിപ്രായത്തിൽ ഇത് വളരെ മോശം ഒരു തീരുമാനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകകപ്പ് ജയിച്ച ഉടനെയുള്ള ഈ ക്യാപ്റ്റൻസി മാറ്റം വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് കാരണമാകുമെന്ന് ഉറപ്പാണ്.
രോഹിത് പുറത്തായാൽ പകരക്കാരൻ സഞ്ജു സാംസൺ? ഗില്ലിനൊപ്പം ഓപ്പൺ ചെയ്യാൻ ഈ 3 താരങ്ങൾ റെഡി!
കുറച്ച് കാലങ്ങളായി സൂര്യകുമാർ യാദവിന്റെ ഫോം ഇന്ത്യൻ ടീമിൽ വലിയ തലവേദനയായി തുടരുകയായിരുന്നു. ഇക്കഴിഞ്ഞ ടി20 ലോകകപ്പിലും ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനായും സൂര്യ മോശം ഫോമിൽ തന്നെയാണ് തുടർന്നിരുന്നത്. അതുകൊണ്ടാണ് സൂര്യകുമാറിന് ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും ചെറിയൊരു വിശ്രമം സെലക്ടർമാർ അനുവദിക്കുന്നത്. ശ്രേയസ് തിരിച്ചുവരുമോ, അതോ ഇഷാൻ കിഷനോ സഞ്ജു സാംസണോ ക്യാപ്റ്റനാകുമോ എന്ന കാര്യത്തിൽ തീരുമാനം ഇതുവരെ ആയിട്ടില്ല. എങ്കിലും ചർച്ചകൾ വളരെ സജീവമായാണ് നടക്കുന്നത്. ഉടനെ തന്നെ അതിനൊരു വിരാമമുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ഏതായാലും ടി20 ഫോർമാറ്റിലെ ഇന്ത്യൻ തലമുറ മാറ്റം ടീമിന് ഗുണം ചെയ്യുമോ എന്നത് കണ്ടുതന്നെ അറിയണം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications